ആ കാര്യം അവിടെ പറയാൻ ആഗ്രഹിച്ചിരുന്നില്ല, ഭാഗ്യലക്ഷ്മി നിർബന്ധിച്ചു, മോശം നിമിഷത്ത കുറിച്ച് ലക്ഷ്മി
ബിഗ് ബോസ് സീസൺ 3 ൽ നിന്ന് ആദ്യം പുറത്തു പോയ മത്സരാഥിയാണ് ലക്ഷ്മി ജയൻ. പ്രേക്ഷകർ പ്രവചിച്ച ഒരു പുറത്തു പോക്കായിരുന്നു ലക്ഷ്മിയുടേത്. എന്നാൽ ഇപ്പോൾ താരത്തെ മടക്കി കൊണ്ടു വരണമെന്നുളള ആവശ്യം സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. ലക്ഷ്മി ഫേക്ക് അല്ലെന്നും തിരിച്ചറിയാൻ വൈകിപ്പോയി എന്നുമാണ് പ്രേക്ഷകർ പറയുന്നത്. ലക്ഷ്മിയെ വീണ്ടും ബിഗ് ബോസ് ഷോയിലേയ്ക്ക് കൊണ്ട് വരണമെന്നുള്ള ആവശ്യം ശക്തമാകുകയാണ്.
അമല പോളിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു
വളരെ സന്തോഷത്തോടെയാണ് ലക്ഷ്മി ബിഗ് ബോസ് ഷോ വിട്ടത്. എല്ലാവരും സന്തോഷത്തോടെയാണ് തന്നെ യാത്രയാക്കിയതെന്നും എല്ലാവർക്കും തന്നോട് സ്നേഹമാണെന്നും ലക്ഷ്മി ഷോ വിടുന്നതിന് മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിത തന്റെ ബിഗ് ബോസ് ഹൗസിലെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ലക്ഷ്മി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിഗ് ബോസ് ഹൗസിലെ മോശം അനുഭവത്തെ കുറിച്ച് പറയുന്നതിനോടൊപ്പം തന്നെ മികച്ച മത്സരാർഥിയെ കുറിച്ചും ലക്ഷ്മി പറയുന്നുണ്ട്.

ജീവിതത്തിൽ നിരവധി ഉയർച്ച- താഴ്ചകൾ നേരിട്ടിട്ടുണ്ട്. അതിനാൽ, തന്നെ കാണുന്ന ഏതൊരാൾക്കും തന്റെ ജീവിതം ഒരു പ്രചോദനമാകുമെങ്കിൽ, ആ ജീവിതത്തിൽ ഒരു നല്ല സ്വാധീനം ചെലുത്താൻ ഞാൻ ആഗ്രഹിച്ചു. കൂടാതെ താൻ ഒരു കലാകാരിയായിട്ടു പോലും വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. തന്റെ മുഖം പ്രേക്ഷകരുടെ ഇടയിൽ സുപരിചിതവുമായിരുന്നില്ല ബിഗ് ബോസിലൂടെ കരിയറിൽ പോപ്പുലാരിറ്റി വർധിപ്പിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നു ലക്ഷ്മി പറഞ്ഞു.

ബിഗ് ബോസ് ഹൗസിലെ ഏറ്റവും മോശമായ നിമിഷത്ത കുറിച്ചും ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. വിവാഹ മോചനത്തെ കുറിച്ച് സംസാരിച്ചതാണ് ഏറ്റവും മോശമായ നിമിഷം. ബിഗ് ബോസ് ഹൗസിൽ വിവാഹ മോചനത്ത കുറിച്ച് സംസാരിക്കാൻ താൻ ഒരിക്കൽ പോലും ആഗ്രഹച്ചിരുന്നില്ല. എന്നാൽ ഭാഗ്യലക്ഷ്മിയാണ് അതിനെ കുറിച്ച് സംസാരിക്കാൻ തന്നെ നിർബന്ധിച്ചത്. അവിടെ ഇല്ലാത്ത ഒരാളെ കുറ്റപ്പെടുത്താനും സഹതാപം നേടാനും ഞാൻ ആഗ്രഹിച്ചിരുന്നില്ല. കൂടാതെ തന്റെ കുഞ്ഞിനെ അവന്റെ അച്ഛനെ കാണാൻ അനുവദിക്കാത്തിൽ തന്റേതായ കാരണങ്ങളുണ്ട്. എന്റെ മകന് ബുദ്ധിമുട്ട് നൽകാൻ ഞാൻ ആഗ്രഹിച്ചില്ല, അവൻ വളർന്നുകഴിഞ്ഞാൽ തീരുമാനമെടുക്കട്ടെ. ഷോയിൽ ആ കാര്യം പങ്കിട്ടതിൽ ഞാൻ ഖേദിക്കുന്നുണ്ടെന്നും ലക്ഷ്മി പറഞ്ഞു. മോശം നിമിഷത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിഗ് ബോസ് ഹൗസിലെ വിജയ് യെ കുറിച്ചും ലക്ഷ്മിയോട് ചോദിച്ചിരുന്നു. മണിക്കുട്ടന്റെ പേരാണ് ലക്ഷ്മി ഒന്നും ആലോചിക്കാതെ പറഞ്ഞത്. ഷോയിലെ ഏറ്റവും ശക്തനായ മത്സരാർത്ഥിയാണ് മണിക്കുട്ടൻ. ഓരോ ജോലിയും അടുത്ത ഘട്ടത്തിലേക്ക് അദ്ദേഹം കൊണ്ടുപോകുന്ന രീതി ശ്രദ്ധേയമാണ്. ഇത്തരത്തിലുള്ള ഒരു ഷോ വിജയിക്കുന്നത് ജെനുവിനായ ഒരു വ്യക്തിയാകണമെന്നാണ് തനിക്ക് തോന്നുന്നത്, മണിക്കുട്ടൻ അത്തരത്തിലുള്ള ഒരാളാണെന്നാണ് തന്റെ അഭിപ്രായമെന്നും ലക്ഷ്മി പറഞ്ഞു.
Recommended Video

നല്ല രീതിയിൽ കളിക്കുന്ന മത്സരാർഥികളെ പിന്തുണക്കണമെന്നും സഹതാപം കൊണ്ട് ആരോയും പിന്തുണക്കരുതെന്നും ലക്ഷ്മി പ്രേക്ഷകരോട് അഭ്യർഥിക്കുന്നുണ്ട്. സമ്പത്തിക പ്രശ്നങ്ങളുള്ളവരും ആരോഗ്യപ്രശ്നങ്ങളുള്ളവരോ ഉണ്ടായിരിക്കാം. പക്ഷേ അവർ ഷോയിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവരുടെ പ്രകടനം മാനദണ്ഡമായിരിക്കണം. അവരെ പിന്തുണയ്ക്കരുത് അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി വേണം പിന്തുണക്കാനെന്നും ലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications