തന്നെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമം അവിടെ നടന്നിരുന്നു, ഹൗസിനുള്ളിൽ നടന്നതിനെ കുറിച്ച് ലക്ഷ്മി ജയൻ

മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസൺ 3. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ മൂന്നാം ആഴ്ചയിലേയ്ക്ക് എത്തിയിരിക്കുകയാണ്. തുടക്കത്തിൽ തന്നെ മികച്ച പ്രേക്ഷകരെ നേടാൻ സീസൺ 3 യ്ക്ക് കഴിഞ്ഞിരുന്നു, കഴിഞ്ഞ രണ്ട് സീസണുകളെക്കാളും മികച്ച അഭിപ്രായമാണ് സീസൺ 3 യ്ക്ക് ലഭിക്കുന്നത്.

lakshmi jayan

14 മത്സരാർഥികളുമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആരംഭിച്ചത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ നാല് മത്സരാർഥികൾ കൂടി വീട്ടിലെത്തുകയായിരുന്നു. ആളുകൾ വരുക മാത്രമല്ല കൊഴിഞ്ഞു പോക്കും ബിഗ് ബോസ് ഹൗസിൽ നടക്കുന്നുണ്ട് . ലക്ഷ്മി ജയനാണ് ആദ്യമായി ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോയത്. മികച്ച മത്സരാർഥിയായിരുന്നു ലക്ഷ്മി. ഇപ്പോഴിത ബിഗ് ബോസ് ഹൗസ് ജീവിതത്തെ കുറിച്ചും അവിടെ നടന്നതിനേയും കുറിച്ച് മനസ് തുറക്കുകയാണ് താരം. ഷോയിൽ നിന്ന് പുറത്തു പോയതിന് ശേഷം നൽകിയ അഭിമുഖത്തിലാണ് ബിഗ് ബോസ് ഹൗസ് അനുഭവം പങ്കുവെച്ചത്.

ഗെയിം പ്ലാൻ

തനിക്ക് ഒരു ഗെയിം പ്ലാനും ഇല്ലായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. ജനുവിനായി നില്‍ക്കുക എന്നതായിരുന്നു തന്റെ ഓരേയൊരു പ്ലാൻ. എന്നാൽ മറ്റുള്ളവർ തന്നെ കുറിച്ച് മറ്റൊന്നായിരുന്നു ചിന്തിച്ചത്. തന്നെ തെറ്റായി ചിത്രീകരിക്കാനുള്ള ഒരു ശ്രമം അവിടെയുണ്ടായിരുന്നു. എന്നാൽ ആദ്യത്തെ രണ്ട് ദിവസം ഞാൻ അതിനെ ക്ലിയർ ചെയ്തു വരുകയായിരുന്നു. കൂടാതെ ഇമോഷൻസിന്റെ പശ്ചാത്തലത്തിൽ ഒരു വ്യക്തി നിർണ്ണയിക്കുന്നതിനെ കുറിച്ചും ലക്ഷ്മി പറഞ്ഞിരുന്നു.

 ടാർഗറ്റ് ചെയ്യപ്പെട്ടത്

നമ്മൾ മനുഷ്യരാണല്ലോ. എല്ലാ ഇമോഷൻസും ഉള്ള ആളുകളാണ്. ഒരാൾ കരഞ്ഞ് കഴിഞ്ഞാൽ അയാൾ വീക്കാണ് കരയാതെ നിന്നാൽസ്ട്രോങ്ങ്, ഇതൊക്കെയൊരു മാനദണ്ഡമായിതോന്നുന്നില്ലെന്നും ലക്ഷ്മി പറയുന്നു. ആ ഒരു രീതിയിൽ തുടക്കത്തിലെ ശ്രദ്ധിക്കപ്പെട്ടത് കൊണ്ടായിരിക്കാം ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടത്. അതൊരു വേദന നിറഞ്ഞ ടാർഗറ്റൊന്നും ആയിരുന്നില്ല. അതുകൊണ്ടായിരിക്കാം ഞാൻ ഇട്ടു കൊാടുത്ത കാര്യങ്ങൾ നേമിനേഷനിൽ എനിക്ക് നേരെ തന്നെ വന്നത്. അതുകൊണ്ട് തന്നെ തന്റെ ഗെയിം പ്ലാൻ പാളിപ്പോയി എന്ന് എനിക്ക് തോന്നുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു.

മറ്റുള്ളവർക്ക് സങ്കടമില്ല

ഏറെ സന്തോഷത്തോടെയാണ് ലക്ഷ്മി ബിഗ് ബോസ് ഹൗസിന്റെ പടി ഇറങ്ങിയിരിക്കുന്നത്. തുടക്കത്തിൽ തന്നെ പോയത് കൊണ്ട് എല്ലാവരും വളരെ സന്തോഷത്തോടെയാണ് യാത്രയാക്കിയതെന്നും ലക്ഷ്മി ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം മോഹൻലാലിനോട് പറഞ്ഞു. എല്ലാവർക്കും എന്നോട് സ്നേഹമാണെന്നും അവരുടെ കൂടെയുള്ള ഒരു മത്സരാർത്ഥി പോയി എന്നുള്ള സന്തോഷം അവർക്കുണ്ടാകില്ലെന്നും ലക്ഷ്മി പറഞ്ഞു. കൂടാതെ ഒരാളെ നോമിനേഷൻ ചെയ്യണമെന്നുള്ള അവസരം വന്നപ്പോഴാണ് ഞാൻ ഇതിന് ആപ്റ്റാണോ എന്നുപോലും ചിന്തിച്ചത്. കൂടാത ആരുടേയും മുഖത്ത് നോക്കി നോമിനേറ്റ് ചെയ്യാൻ തനിക്ക് പറ്റുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു.

Recommended Video

Bigg Boss Malayalam : ഈ ഊളനെ ആരാ ബിഗ്‌ബോസിൽ എടുത്തേ..എന്തൊരു ദുരന്തം
 ആരോടും വഴക്ക് കൂടാൻ പോകാറില്ല.

കൂടാതെ താൻ ആരോടും വഴക്ക് കൂടാൻ പോകാറില്ല.ആരെങ്കിലും ദേഷ്യപ്പെട്ടാൽ സംസാരിക്കാതെ ഇരുന്നുകൊടുക്കുന്നതൊക്കെ സാധരണ എല്ലാവരെയും പോലെയാണ് ഞാനും ചെയ്തത്,. കൂടാതെ കരയുന്ന ഫേക്കാണെന്നും അഭിനയമാണെന്നുമൊക്കെ മുൻധാരണയോടെ നോക്കി കാണുകയായിരുന്നു. തനിക്ക് ചെറുപ്പത്തിൽ പോലും കിട്ടാത്ത സന്തോഷമുള്ള ദിവസങ്ങളായിരുന്നു ബിഗ് ബോസ് ഹൗസിൽ കിട്ടയതെന്നും ലക്ഷ്മി പറഞ്ഞു. നോമിനേഷൻ ലിസ്റ്റ് പുറത്തു വന്നപ്പോൾ തന്നെ പുറത്തു പോകുന്ന മത്സരാർഥി ലക്ഷ്മിയാണെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X