ഋതുവിനെ ഏറ്റെടുത്ത എല്ലാവരും എലിമിനേറ്റ് ആകുന്നു,നെഗറ്റീവ് വൈബ്, ആശങ്ക പങ്കുവെച്ച് മജ്സിയ
ഓരോ ദിവസം കഴിയുന്തോറും ബിഗ് ബോസ് ഹൗസിൽ മത്സരം കടുക്കുകയാണ്. സീസൺ 3 ആരംഭിച്ചിട്ട് 32 ദിവസം പിന്നിടുമ്പോൾ തന്നെ വലിയ പ്രശ്നങ്ങളാണ് വീടിനുള്ളിൽ നടക്കുന്നത്. ഇതിൽ പലതും കയ്യാങ്കളിയുടെ വക്കിൽ വരെ എത്താറുണ്ട്. ബിഗ് ബോസ് ഹൗസിൽ ഗ്രൂപ്പ് ചേർന്നുളള കളിയും ആരംഭിച്ചിട്ടുണ്ട്. 16 പേരുടെ ഇടയ്ക്ക് പല ഗ്രൂപ്പുകളും ഫോം ചെയ്തിട്ടുമുണ്ട്.
സാരിയിൽ ഗംഭീര ലുക്കിൽ മാളവിക മോഹനൻ, ചിത്രം കാണൂ
ബിഗ് ബോസ് ഹൗസിലെ ആദ്യ എപ്പിസോഡ് മുതൽ ഉണ്ടായിരുന്ന മത്സരാർഥികളാണ് മജ്സിയ ഭാനുവും ഡിംപലും. തുടക്കം മുതലെ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. പല ടാസ്ക്കിലും തങ്ങൾ തമ്മിലുള്ള സൗഹൃദത്തിനെ കുറിച്ച് ഇരുവരും വെളിപ്പെടുത്തിയിട്ടുണ്ട്. മോഹൻലാലിന് മുമ്പിലും തങ്ങളുടെ സൗഹൃദത്തിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇവരുടെ ബെഡ്റൂം സംസാരമാണ്.

ഋതു മന്ത്രയെ കുറിച്ചായിരുന്നു ഇവരുടെ സംസാരം. മജ്സിയ ഭാനുവാണ് ഋതുവിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. ഇതിന് മുൻപും മജ്സിയ ഋതുവിനെതിരെ രംഗത്തെത്തിയിരുന്നു. ഋതുവിൽ നിന്ന് തനിക്ക് നെഗറ്റീവ് വൈബാണ് ലഭിക്കുന്നതെന്നാണ് മജ്സിയ ഡിംപലിനോട് പറയുന്നത്. ബിഗ് ബോസ് ഹൗസിലെ ചില മത്സരാർഥികൾ തമ്മിലുള്ള റിലേഷൻഷിപ്പിനെ കുറിച്ച് പറയവെയായിരുന്നു ഋതുവിനെ കുറിച്ചുള്ള അഭിപ്രായം മജ്സിയ പങ്കുവെച്ചത്.

മജ്സിയയുടെ വാക്കുകൾ ഇങ്ങനെ. ഡാ വേറെ ഒരു കാര്യം ഉണ്ട് ഇവിടെഫുൾ റിലേഷൻഷിപ്പ് ആക്കി വയ്ക്കുകയാണല്ലോ. മോൾ, മോൻ, അനുജത്തി, ഇനിയിപ്പോ അടുത്ത രണ്ടുദിവസം കഴിയുമ്പോൾ ആരെയെങ്കിലും പുകഴ്ത്തി പറയേണ്ടി വന്നാൽ പറയും ഋതു എന്റെ മകൾ ആണ് അനുജത്തിയെപോലെയാണെന്ന് എന്നെക്കെ പറയും. പക്ഷെ എനിക്കെന്തോ ഋതുവിന്റെ ഒരു നെഗറ്റീവ് വൈബ് കിട്ടുന്നു. അവർ ഏറ്റെടുത്ത എല്ലാവരും പെട്ടെന്ന് എലിമിനേഷനിൽ ആയി പോകുന്നു. പറഞ്ഞുപോവുകയാണ്, ആ ഒരു ഫീൽ കിട്ടുന്നു ആ ഒരു നോട്ടത്തിലും മറ്റും- മജ്സിയ പറഞ്ഞു.

ഇതിന് മുൻപ് മോഹലാലിന്റെ മുന്നിൽവെച്ചും ഋതുവിനെതിരെ മജ്സിയ ഭാനു രംഗത്തെത്തിയിരുന്നു. ടാസ്ക്കിനിടെയായിരുന്നു പരാമർശം. ബിഗ് ബോസ് ഹൗസിൽ സ്നേഹമില്ലാത്ത മത്സരാർഥി ആരാണ് എന്ന ചോദ്യത്തിനായിരുന്നു ഋതുവിന്റെ പേര് പറഞ്ഞത്. വന്നപ്പോൾ ഒരുപാട് കെയർ കൊടുത്ത മത്സരാർഥിയായിരുന്നു ഋതു എന്നും എന്നാൽ ഋതുവിന് തന്നോട് ഒട്ടും ഇഷ്ടമല്ലെന്നും കാരണം പറഞ്ഞു കൊണ്ടായിരുന്നു തന്റെ നിലപാട് വ്യക്തമാക്കിയത്. ആ ടാസ്ക്കിൽ ഋതുവും മജ്സിയയുടെ പേരായിരുന്നു നിർദ്ദേശിച്ചത്. ഇതിന് ശേഷമാണ് ഋതുവിന്റെ പേര് മജ്സിയ നിർദ്ദേശിച്ചത്.
Recommended Video

ഈ ആഴ്ച മികച്ച പ്രകടനമായിരുന്നു ഋതു കാഴ്ചവെച്ചത്. വീക്കിലി ടാസ്ക്കിലെ ഋതുവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഹൗസ് അംഗങ്ങൾ എത്തിയിരുന്നു. ഇത്തവണത്തെ ക്യാപ്റ്റൻ സി ടാസ്ക്കിൽ ഋതുവുമുണ്ട്. മണിക്കുട്ടൻ, കിടിലൻ ഫിറോസിനോടൊപ്പമാണ് ഋതു മത്സരിക്കുന്നത്. എന്നാൽ ഋതുവിന്റെ പ്രകടനം ഇഷ്ടപ്പെടാത്തവരും ബിഗ് ബോസ് ഹൗസിൽ ഉണ്ട്. ഇത്തവണത്തെ എവിക്ഷനിൽ ഋതുവും ഉൾപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications