അനൂപിന് അതറിയില്ല, അത് സമ്മതിക്കുകയുമില്ല, നടനെതിരെ വിമർശനവുമായി മജ്സിയ
അടുത്ത സുഹൃത്തുക്കളായിരുന്ന പലരും ഇപ്പോൾ ശത്രുക്കളെ പോലെയാണ് ബിഗ് ബോസ് ഹൗസിൽ. മത്സരം മുറുകുമ്പോൾ മത്സരാർഥികൾ തമ്മിലുള്ള മാനസിക അകലവും കൂടുകയാണ്. ഷോയുടെ തുടക്കത്തിൽ എല്ലാവരുമായി വേഗം സൗഹൃദത്തിലായ മത്സരാർഥിയായിരുന്നു അനൂപ് കൃഷ്ണൻ. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുകയാണ്. അടുത്ത സുഹൃത്തുകൾ പോലും താരത്തെ തള്ളിപ്പറയുകയാണ്.
ഭർത്താവിനോടൊപ്പം ബീച്ചിൽ അവധിക്കാലം ആഘോഷിച്ച് ശ്രിയ ശരൺ, ചിത്രം കാണാം
ബിഗ് ബോസ് ഹൗസിലെ അനൂപിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മജ്സിയ ബാനു. എന്നാൽ ഇപ്പോൾ ഇരുവരും അത്ര സ്വരച്ചേർച്ചയിലല്ല. എന്താണ് ഇവരുടെ പിണക്കത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇപ്പോഴിത അനൂപിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മജ്സിയ. മണിക്കുട്ടനും ഫിറോസ് ഖാനും നടനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

അനൂപിന്റെ പെട്ടെന്നുള്ള നിലപാട് മാറ്റം മത്സരാർഥികളുടെ ഇടയിൽ ചർച്ചാ വിഷയമായിരുന്നു. ഇതിനെ കുറിച്ച് ഡിംപൽ മോഹൻലാലിന്റെ സാന്നിധ്യത്തിൽ പറയുകയും ചെയ്തിരുന്നു. മജ്സിയ അനൂപ് പ്രശ്നമായിരുന്നു അന്ന് ഡിംപൽ പറഞ്ഞത്. താനും മജ്സിയയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ തനിക്ക് അറിയാമെന്നായിരുന്നു അനൂപ് അന്ന് പറഞ്ഞത്. ബിഗ് ബോസ് ഹൗസിലെ തേപ്പുകാരൻ എന്നായിരുന്നു ഡിംപൽ നടനെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ദിവസം അനൂപ് മീൻ കറി ഉണ്ടാക്കിയതിനെ വിമർശിച്ച് മജ്സിയ രംഗത്തെത്തിയിരുന്നു. ഈ ആഴ്ചയിൽ കിച്ചൺ ടീമിലായിരുന്നു അനൂപ്. മീൻ കറി വെച്ചതിന്റെ പോരായ്മയെ കുറിച്ചായിരുന്നു മജ്സിയ പറഞ്ഞത്. പഞ്ചസാര ചേര്‍ത്തായിരുന്നു അനൂപ് മീന്‍കറി വെച്ചത്. വല്ലപ്പോഴും കിട്ടുന്ന മീന്‍ നന്നായി വെക്കാമായിരുന്നുവെന്നായിരുന്നു ബാനു പറഞ്ഞത്. അനൂപിന് അതറിയില്ല, എന്നാല്‍ അത് സമ്മതിക്കുകയുമില്ല. അതാണ് പുള്ളിയുടെ പ്രധാന പ്രശ്‌നമെന്നുമായിരുന്നു ബാനു പറഞ്ഞു.

അനൂപിനെ വിമർശിച്ച് മണിക്കുട്ടനും എത്തിയിരുന്നു. അനൂപിന്റെ സ്വഭാവത്തിലെ പോരായ്മകളെ കുറിച്ച് നോബിയോടാണ് ഇക്കാര്യം പറഞ്ഞത്. ക്യാപ്റ്റൻസിയെ കുറിച്ചായിരുന്നു ഇവർ സംസാരിച്ചത്. റംസാന് വേണ്ടി വിട്ട് കൊടുത്തത് ശരിയായില്ലെന്നായിരുന്നു കണ്ടെത്തൽ . ഫിറോസും അനൂപിനെ കുറിച്ച് സംസാരിച്ചിരുന്നു. അനൂപ് ചെയ്തത് ശരിയല്ലെന്നും, അന്ന് ലാലേട്ട് മുന്നില്‍ വഴക്കുണ്ടാക്കിയത് തനിക്ക് ഇപ്പോഴും മറക്കാനായിട്ടില്ലെന്നുമായിരുന്നു ഫിറോസും പറഞ്ഞത്. കിച്ചണിലെത്തി അനൂപിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫിറോസിന്റെ വാക്കുകള്‍ക്ക് അനൂപ് ചെവികൊടുത്തിരുന്നില്ല.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനൂപ് കൃഷ്ണൻ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീതകല്യാണം എന്ന പരമ്പരയിലൂടെയാണ് അനൂപ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. സീരിയലിൽ കല്യാൺ എന്ന പ്രധാന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. സീരിയലിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു നടൻ ബിഗ് ബോസ് ഷോയിൽ എത്തുന്നത്.


Click it and Unblock the Notifications