ഡിംപലിന്‌റെ സഹോദരി മാര്‍ക്കറ്റിംഗിന് എന്നെ ഉപയോഗിച്ചു, ആരോപണങ്ങളുമായി മജ്‌സിയ ഭാനു

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ വലിയ ചര്‍ച്ചയായ സൗഹൃദമാണ് ഡിംപലും മജ്‌സിയയും തമ്മിലുളളത്. പരസ്പരം പിന്തുണച്ചുകൊണ്ടാണ് ബിഗ് ബോസില്‍ ഇരുവരും മുന്നോട്ടുപോയത്. എന്നാല്‍ പുറത്ത് എത്തിയ ശേഷം ഡിംപലും മജ്സിയയും തമ്മില്‍ കോണ്‍ടാക്റ്റ് ഒന്നും ഇല്ലാതായി. ഡിംപലിനെ ഒരുപാട് തവണ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല എന്നാണ് മജ്‌സിയ പരാതി പറഞ്ഞത്. കൂടാതെ ഡിംപലിന്‌റെ സഹോദരി തിങ്കളില്‍ നിന്നും മോശം വാക്കുകള്‍ താന്‍ കേള്‍ക്കേണ്ടി വന്നെന്നും മജ്‌സിയ പറഞ്ഞു. ബിഗ് ബോസ് ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം 'ഡിംപലുമായി ഇപ്പോള്‍ കോണ്‍ടാക്ടില്ലെന്നും അവരുടെ കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നുമാണ്' മജ്‌സിയ മറുപടി കൊടുത്ത്.

ബിഗ് ബോസ് താരം ഒവിയയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് നിര്‍ത്തിവെച്ച് ഡിംപല്‍ പുറത്ത് എത്തിയപ്പോഴും കാര്യങ്ങള്‍ക്ക് മാറ്റമൊന്നും ഉണ്ടായില്ല. അതേസമയം ഡിംപലിന്‌റെ സഹോദരി തിങ്കളിനെതിരെ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് മജ്‌സിയ ഭാനു. ക്ലബ് ഹൗസില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ വന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബിഗ് ബോസ് താരം.

മജ്‌സിയയും തിങ്കളും സംസാരിക്കുന്ന കുറച്ച്

'മജ്‌സിയയയും തിങ്കളും സംസാരിക്കുന്ന കുറച്ച് ലൈവ് വീഡിയോസ് കണ്ടിരുന്നു ഇന്‍സ്റ്റഗ്രാമില്‍. തിങ്കളിനെ മലയാളി ഹൗസില്‍ കണ്ടിട്ടുണ്ട്. ജയിക്കണം എന്ന് തീരുമാനിച്ചാല്‍ തിങ്കള് ജയിച്ചിട്ടേ പോവൂ. അതുതന്നെയാണ് ഡിംപലും. തിങ്കള്‍ ശരിക്കും മജ്‌സിയയെ യൂസ് ചെയ്തതായി തോന്നി' എന്ന് പറഞ്ഞാണ് ഒരാള്‍ എത്തിയത്. 'ഡിംപലിനുളള മാര്‍ക്കറ്റിംങ് പോലെ യൂസ് ചെയ്തതായി തോന്നി. ഒന്ന് രണ്ട് വീഡിയോസ് കണ്ട് മജ്‌സിയ എന്തിനാണ് അത് ചെയ്തതെന്ന് വരെ തോന്നി പോയി'.

തിങ്കള്‍ ലൈവ് വീഡിയോയിലൂടെ ഡിംപലിനെ

'തിങ്കള്‍ ലൈവ് വീഡിയോയിലൂടെ ഡിംപലിനെ നന്നായി മാര്‍ക്കറ്റ് ചെയ്തു. മല്‍സരാര്‍ത്ഥികളുടെ ഫാമിലിയില്‍ നിന്നും ആരും വന്ന് അങ്ങനെ ചെയ്തിട്ടില്ല. തിങ്കളിന്‌റെ കഴിവായിരിക്കാം അത്. തിങ്കള്‍ അത് യൂസ് ചെയ്തതാണെന്ന് മജ്‌സിയയ്ക്ക് തോന്നുന്നുണ്ടോ?' എന്നാണ് മജ്‌സിയയോട് ഒരാള്‍ ചോദിച്ചത്. ഇതിന് മറുപടിയായി 'നന്നായിട്ട് തോന്നുന്നുണ്ട് എന്ന് മജ്‌സിയ പറഞ്ഞു. ഞാനത് മനസിലാക്കാന്‍ കുറെ വൈകി'.

ഇപ്പോ പറഞ്ഞത് സത്യമാണ്

'ഇപ്പോ പറഞ്ഞത് സത്യമാണ്. മലയാളി ഹൗസിനെ കുറിച്ച് കേട്ടു എന്നല്ലാതെ കൂടൂതല്‍ സ്റ്റഡീസ് ഒന്നും ഞാന്‍ നടത്തിയിട്ടില്ല. എന്നാല്‍ ഇങ്ങനെയും ഗെയിം കളിക്കാം, ഇതൊക്കെ ഗെയിമിന്‌റെ ഭാഗമാണ്, ഇതൊക്കെ മാര്‍ക്കറ്റിംഗ് ആണ്, എന്നൊക്കെ വെെകിയാണ് അറിയുന്നത്. ഞാന്‍ ആദ്യമായിട്ടാണ് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്', മജ്സിയ പറയുന്നു.

Recommended Video

Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?
അത് എനിക്ക് മനസിലായത് ഡിംപലിന്‌റെ

'ഡിംപലിന്റെ അമ്മ തന്നെ പറയുന്നുണ്ട്; 'അവള് നല്ല സുഹൃത്തായിരുന്നില്ല. നമ്മള് എപ്പിസോഡുകളെല്ലാം കണ്ടതല്ലെ എന്ന്'. 'പിന്നെ എന്തിനാണ് പുറത്തുവന്ന് ഫാമിലിയുമായിട്ട് എന്നെ ക്ലോസാക്കിയത്. അവര്‍ക്ക് അന്നേ പറയാമായിരുന്നില്ലെ. മജ്‌സിയ ഞങ്ങളുമായിട്ട് കോണ്‍ടാക്ട് വെക്കരുത്. നിങ്ങള് ഒരിക്കലും നല്ല സുഹൃത്തല്ല. ഞങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം എന്ന്. അത് പറഞ്ഞില്ല. അപ്പോ അതിനര്‍ത്ഥം എന്താണ്. അവര്‍ക്ക് എന്നെ വേണമായിരുന്നു മാര്‍ക്കറ്റിംഗിന് വേണ്ടി. അപ്പോ അവര് യൂസ് ചെയ്തു. അകത്തും പുറത്തും എന്നെ യൂസ് ചെയ്തു', മജ്സിയ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X