മജ്സിയ പറഞ്ഞ വാക്ക് ഫലിച്ചു, ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത്...
പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളാണ് ഇക്കുറി എവിക്ഷനിൽ എത്തിയിരിക്കുന്നത്. എപ്പിസോഡിന്റെ തുടക്കത്തിൽ തന്നെ അനൂപിന്റേയും സൂര്യയുടേയും റിസൾട്ട് അവതാരകനായ മോഹൻലാൽ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ക്യാപ്റ്റൻസി ടാസ്ക്കിലേയ്ക്കാണ് പോയത്. ക്യാപ്റ്റൻസി ടാസ്ക്കിന് ശേഷം മോഹൻലാൽ തന്നിൽ ഏൽപ്പിച്ച ആ ദൗത്യം നിർവഹിക്കുകയായിരുന്നു.

സായ്, ഡിംപൽ, സജ്ന-ഫിറോസ്, മജ്സിയ ഭാനു എന്നിവരായിരുന്നു തങ്ങളുടെ ഫലപ്രഖ്യാപനത്തിനായി കാത്തുനിന്നത്. പുതിയ ക്യാപ്റ്റനായ സായ് വിഷ്ണുവും നോമിനേഷനിൽ ഉണ്ടായിരുന്നു. ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടയാൾ പുറത്തു പോകുന്ന സാഹചര്യം അപൂര്‍വ്വമായി സംഭവിക്കാറുണ്ടെന്നും മോഹൻലാൽ പറഞ്ഞു. അത്തരത്തിലുള്ള സാഹചര്യം ഇവിടെ ആവർത്തിക്കുമെന്ന് കരുതുന്നുണ്ടോ എന്ന് അഡോണിയോട് മോഹൻലാൽ ചോദിച്ചു. അഡോണിയുടെ മുഖഭാവത്തിൽ നിന്നാണ് അവതാരകൻ ചോദിച്ചത്. എന്നാല്‍ ഏറെ വൈകാതെ ഇവിടെ അത് സംഭവിക്കുന്നില്ലെന്നും സായ് സേഫ് ആണെന്നും മോഹൻ ലാല്‍ പറഞ്ഞു. പിന്നീട് സജ്ന-ഫിറോസും സേഫ് ആണെന്ന് മോഹൻലാൽ അറിയിച്ചു.
പിന്നീട് അവശേഷിച്ചത് അടുത്ത സുഹൃത്തുക്കളായ മജ്സിയയും ഡിംപലുമായിരുന്നു. ഇവരുടെ സൗഹൃദത്തിന്റെ വീഡിയോ കാണിച്ച് കൊടുക്കുകയും ചെയ്തു. നിറ കണ്ണുകളോടെയാണ് ഡിംപൽ കണ്ടത്. ഒടുവിലാണ് റിസൾട്ട് പ്രഖ്യാപിച്ചത്. മജ്സിയയുടെ പേരാണ് മോഹൻലാൽ പറഞ്ഞത്. ഏറെ സംയമനത്തോടെയാണ് മജ്സിയ റിസൾട്ട് കേട്ടത്. എന്നാൽ മത്സരാര്‍ഥികളില്‍ ദു:ഖം പ്രകടമായിരുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ഡിംപൽ മജ്സിയയുടെ റിസൾട്ട് കേട്ടത്.


Click it and Unblock the Notifications