പുറത്ത് വന്നിട്ടും അക്രമണം തന്നെയാണ്; ഭാഗ്യലക്ഷ്മിയുടെ ശബ്ദരേഖയെ കുറിച്ച് പറഞ്ഞ് മജ്‌സിയ ഭാനുവും തിങ്കൾ ഭാലും
ഈ സീസണില്‍ ബിഗ് ബോസില്‍ നിന്ന് ഏറ്റവും വലിയ സൗഹൃദമുണ്ടാക്കിയത് ഡിംപല്‍ ഭാലും മജ്‌സിയ ഭാനുവുമാണ്. ഇരുവരും ഒന്നിച്ചുള്ള പല നിമിഷങ്ങളും ഏറെ ശ്രദ്ധ പിടിച്ചിരുന്നു. പുറത്ത് വന്നതിന് ശേഷം ഡിംപലിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മജ്‌സിയ. ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാലിനൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ ലൈവിലെത്തിയതായിരുന്നു മജ്‌സിയ.
വർക്കൌട്ടിന് ഇറങ്ങിയതാണോ, നടി പൂജ ഹെഡ്ഹേയുടെ പുത്തൻ ഫോട്ടോസ് വൈറലാവുന്നു
ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷവും അതിനുള്ളില്‍ ഉള്ളത് പോലെയുള്ള അക്രമണങ്ങളാണ് ഭാഗ്യലക്ഷ്മിയെ പോലെയുള്ളവരില്‍ നിന്നും ലഭിക്കുന്നതെന്നാണ് മജ്‌സിയ പറയുന്നത്. അതുപോലെ സഹോദരിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തിങ്കളും മറുപടി നല്‍കിയിരുന്നു.

ഞാനിപ്പോള്‍ അഭിപ്രായം പറയുന്നത് നിര്‍ത്തി. നമ്മളൊരു അഭിപ്രായം പറയുമ്പോഴെക്കും അത് ഭയങ്കരമായി പേഴ്‌സണല്‍ എടുത്തിട്ട് പുറത്ത് പോലും അക്രമിക്കുന്ന തരത്തിലേക്കാണ് പോവുന്നത്. ഇനി ബിഗ് ബോസിലേക്ക് അവസരം ലഭിച്ചാല്‍ പോവില്ല. എനിക്ക് കിട്ടിയ ചാന്‍സില്‍ ഞാന്‍ ഹാപ്പിയാണ്. ഇപ്പോള്‍ നോമ്പാണ്. വീട്ടുകാര്‍ക്കൊപ്പം ഇവിടെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മജ്‌സിയ പറയുന്നു. അവിടെ നിന്ന് ഇറങ്ങിയ സമയത്ത് ഒരു അഭിമുഖം ഉണ്ടായിരുന്നു. അതില്‍ ഫൈനിലില്‍ എത്തുന്നത് ആരായിരിക്കുമെന്ന് ചോദിച്ചു. ഞാന്‍ ഡിംപലിന്റെ പേര് പറഞ്ഞു. ഡിംപല്‍ അല്ലാതെ ആരൊക്കെ ഉണ്ടാവുമെന്ന ചോദ്യത്തിന് മണിക്കുട്ടന്‍, അഡോണി, നോബി എന്നീ പേരുകളാണ് പറഞ്ഞത്. അത് കേട്ടിട്ട് നീ ഡിംപലിനെ ചതിച്ചു അല്ലേന്നായി ചിലര്‍.

എന്റെ അനിയത്തി അതിനുള്ളില്‍ എങ്ങനെ കളിക്കുന്നു, കളിക്കുന്നില്ല എന്നെനിക്ക് നോക്കിയാല്‍ മതി. ബാക്കി എല്ലാവരും എന്ത് ചെയ്യുന്നു എന്ന് നോക്കേണ്ട കാര്യമില്ലെന്നാണ് ഡിംപലിന്റെ ചേച്ചി തിങ്കള്‍ പറയുന്നത്. പൊളി ഫിറോസിനെ കുറിച്ചുള്ള ചോദ്യവുമായി ചിലര്‍ എത്തിയിരുന്നു. അവര്‍ പുറത്തായതിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞാല്‍ പൊളി ഫിറോസിനെ കുറിച്ച് തിങ്കള്‍ ഭാലും മജ്‌സിയ ഭാനുവും പറഞ്ഞത് ഇതൊക്കെയാണെന്ന് പറഞ്ഞ് അവര്‍ ലൈവില്‍ വരും. ചിലപ്പോള്‍ ടെലിവിഷനില്‍ ന്യൂസ് വരുന്ന അവസ്ഥയില്‍ എത്തിക്കും. എന്റെ പിള്ളേരെ ഞങ്ങള്‍ ജീവിച്ച് പോയിക്കോട്ടേ. ഞങ്ങള്‍ അല്ല ബിഗ് ബോസിനുള്ളില്‍ ഉള്ളത്.

ബിഗ് ബോസിനുള്ളിലുള്ള ആരെ കുറിച്ചും എനിക്ക് വലിയ അഭിപ്രായമില്ല. ഇന്നത്തെ പ്രൊമോ കണ്ടപ്പോള്‍ സൂര്യ ക്യാമറ തപ്പിപിടിച്ച് കരയുന്നത് കണ്ടപ്പോള്‍ ചിരി വന്നു. അതെനിക്ക് വഴക്ക് പോലെയല്ല കോമഡി പോലെയാണ് തോന്നിയത്. പിന്നെ ആരെ കുറിച്ചും മോശം പറയാന്‍ തോന്നിയിട്ടില്ല. കാരണം എല്ലാവരും അവരവര്‍ക്ക് പറ്റുന്നത് പോലെ ചെയ്‌തോണ്ട് ഇരിക്കുകയാണെന്നും തിങ്കള്‍ പറയുന്നു.

ഞാനും ഡിംപലും സുഹൃത്തുക്കളായിരിക്കുമ്പോള്‍ തന്നെ മണിക്കുട്ടനുമായി ഡിംപലിന് നല്ല സൗഹൃദമുണ്ട്. അവള്‍ക്ക് രണ്ട് സഹോദരിമാരും ഉള്ളതിനാല്‍ ഒരു ബ്രദറിനെ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നുണ്ടാവും. അതൊക്കെയാണ് മണിക്കുട്ടനുമായി ഉള്ളതെന്നാണ് മജ്‌സിയ പറയുന്നത്. ഡിംപു മറ്റ് ആരുടെ എടുത്ത് പോയി സംസാരിച്ചാലും നിങ്ങളെന്താണ് പറഞ്ഞതെന്ന് ഞാന്‍ ചോദിക്കും. പക്ഷേ മണിക്കുട്ടന്റെ അടുത്ത് പോയാല്‍ ഞാന്‍ ചോദിക്കില്ല. കാരണം അവരെന്താണെന്ന് എനിക്കറിയാം. മണിക്കുട്ടന്‍ എല്ലാവരെയും കേള്‍ക്കുന്ന വ്യക്തിയാണ്.


Click it and Unblock the Notifications