For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിംപലിനെ നിര്‍ത്താതെ വിളിച്ചിട്ടും ഫോണെടുത്തില്ല, ഇങ്ങനെ പെരുമാറുന്നതില്‍ വിഷമമുണ്ടെന്ന് മജ്‌സിയ

  |

  ബിഗ് ബോസ് മൂന്നാം സീസണിലൂടെ അടുത്ത സുഹൃത്തുക്കളായ മല്‍സരാര്‍ത്ഥികളായിരുന്നു ഡിംപലും മജ്‌സിയ ഭാനുവും. ഷോയുടെ തുടക്കം മുതല്‍ ഇരുവരും പരസ്പരം പിന്തുണച്ചുകൊണ്ടാണ് മുന്നോട്ടുപോയത്. തന്‌റെ ബെസ്റ്റ് ഫ്രണ്ടാണ് ഡിംപലെന്ന് ഷോയില്‍ പലതവണ മജ്‌സിയ പറഞ്ഞിരുന്നു. ഭാനു പുറത്തായ സമയത്ത് എറ്റവും കൂടുതല്‍ സങ്കടപ്പെട്ടതും ഡിംപല്‍ തന്നെയാണ്. മജ്‌സിയ പോയ ശേഷം മണിക്കുട്ടനായിരുന്നു ഷോയില്‍ ഡിംപലിന്‌റെ അടുത്ത സുഹൃത്ത്.

  അനന്യ പാണ്ഡെയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

  നാട്ടില്‍ തിരിച്ചെത്തിയ ശേഷം മജ്‌സിയ ആദ്യം പോയത് ഡിംപലിന്‌റെ വീട്ടിലേക്കാണ്. അന്ന് ഡിംപലിന്‌റെ സഹോദരി തിങ്കളിനൊപ്പം എടുത്ത ഫോട്ടോ ബിഗ് ബോസ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പിതാവിന്‌റെ വിയോഗത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡിംപല്‍ ബിഗ് ബോസില്‍ നിന്നും മടങ്ങിയത്. അതേസമയം ഡിംപല്‍ പുറത്തെത്തിയ ശേഷം താന്‍ വിളിച്ചിരുന്നെന്നും എന്നാല്‍ ഫോണ്‍ എടുത്തില്ലെന്നും പറഞ്ഞ് മജ്‌സിയ രംഗത്തെത്തിയിരുന്നു. ഡിംപല്‍ തന്നെ പരിഗണിക്കുന്നില്ലെന്നും വിളിച്ചപ്പോഴൊന്നും മറുപടി തന്നില്ലെന്നും പറഞ്ഞാണ് മജ്‌സിയ എത്തിയത്.

  മജ്‌സിയയുടെ സംഭാഷണത്തിന്‌റെ വോയിസ് ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. എനിക്ക് എറ്റവും കൂടുതല്‍ കോള്‍ വരുന്നത് ഡിമ്പുവിന്‌റെ വിശേഷം ചോദിച്ചിട്ടാണെന്ന് മജ്‌സിയ വോയിസ് ക്ലിപ്പില്‍ പറയുന്നു. ഞാന്‍ പുറത്തായ ശേഷം ഇതുവരെ എന്റെ ഒരു കാര്യത്തിന് ഞാന്‍ ലൈവ് വന്നിട്ടില്ല. ഞാന്‍ ആകെ രണ്ട് പ്രാവശ്യം ലൈവ് വന്നത് തിങ്കളിനെ സപ്പോര്‍ട്ട് ചെയ്യാന്‍ തിങ്കളിന്‌റെ ലൈവില്‍ വന്നു.

  ഡിംപലിന്‌റെ അച്ഛന്‍ മരിച്ച സമയത്താണ് ഞാന്‍ വീണ്ടും ലൈവില്‍ വന്ന് കാര്യങ്ങള്‍ പറഞ്ഞത്. എറ്റവും കൂടുതല്‍ എനിക്ക് മെസേജുകള്‍ വരുന്നത് ഡിംപു ഒകെയാണോ, കാണാന്‍ പോയോ, ഡിംപു വിളിച്ചോ എന്നൊക്കെയാണ്. അപ്പോ കുറച്ചുദിവസങ്ങളായി ഞാന്‍ ആകെ ധര്‍മ്മസങ്കടത്തിലാണ്. എനിക്ക് അവരോട് തിരിച്ചുപറയാന്‍ സത്യത്തില്‍ വാക്കുകളും വോയിസുമൊന്നും ഇല്ല. കാരണം ഞാന്‍ അത്രക്ക് വിളിച്ചിട്ടുണ്ട്. അവള്‍ ഷോയില്‍ നിന്നും ഇറങ്ങി എന്ന നിമിഷം തൊട്ട് നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വാക്ക് എന്നോട് പറയാമായിരുന്നു ഭാനു ഞാന്‍ നിന്നെ തിരിച്ചുവിളിക്കാം. എന്നോട് ആകെ പ്രതികരിച്ചത് ചേച്ചിയാണ്.

  ചേച്ചിയെ വിളിച്ച് അവസാനം അവരുടെ വായില്‍ വന്നത് ഞാന്‍ കേട്ടു. എനിക്കത് ഭയങ്കര ഹേര്‍ട്ടായി,. നമ്മള്‍ ഒരാളോട് ഇങ്ങനെ വിളിച്ചോണ്ട് ഇരുന്നിട്ട് ഒരു കാര്യമില്ല. തിരിച്ച് അവരുടെ ഇടത്തുനിന്നും ഒരു മറുപടി വേണം. എങ്കിലേ ഒരു കമ്മ്യൂണിക്കേഷന്‍ നടക്കുളളൂ. ബിഗ് ബോസിലെത്തിയ ശേഷമല്ലെ അവള്‍ ഇങ്ങനെ അറിയാന്‍പെടാന്‍ തുടങ്ങിയത്. അവളെ പോലെ അതേ പ്ലാറ്റ്‌ഫോമില്‍ വന്നയാളാണ് ഞാനും. ഞാനും ഒരു പേഴ്‌സണാലിറ്റിയുളള ആളാണ്. അവളുടെ യൂണിഫോം ഇഷ്യൂ നടക്കുന്ന സമയത്ത് ഇപ്പോ പറയുന്ന മണിക്കുട്ടന്‍ പോലുമുണ്ടായിരുന്നില്ല.

  മണിക്കുട്ടന് ആദ്യം എല്ലാത്തിനും സൂര്യയായിരുന്നു. ഞാന്‍ പുറത്തായ ശേഷമല്ലെ മണിക്കുട്ടനുമായി കട്ട ഫ്രണ്ട്ഷിപ്പായത്. പതിനെട്ട് പത്തൊമ്പത് പേരുളള സമയത്തും ഞാന്‍ ഒറ്റെയൊരാളെയെ സപ്പോര്‍ട്ട് ചെയ്തിട്ടുളളു. അത് എന്തെങ്കിലും ആവട്ടെ. ആ സ്‌റ്റോറി ഞാന്‍ കണ്ടിട്ടില്ല. അതന്തോ ആവട്ടെ. ഞാനുളള സമയത്തും ഡിംപലും അവിടെയുണ്ടായിരുന്നു. മണിക്കുട്ടനും അവിടെയുണ്ടായിരുന്നു. ഇപ്പോ കാണിക്കുന്ന കട്ടഫ്രണ്ട്ഷിപ്പൊന്നും അപ്പോ കാണിച്ചിരുന്നില്ല.

  ഞാന്‍ അവിടെ കയറിവരുന്ന സമയം വരെ നിന്‌റെ ഫ്രണ്ട് ആരാ ഡിംപു, ഡിംപലുവിന്‌റെ ഫ്രണ്ടാ ആരാ ബാനു അങ്ങനെയായിരുന്നു. എന്റെ ഫ്രണ്ട്ഷിപ്പ് എന്താണെന്ന് എനിക്കറിയാം. അത് തിരിച്ചുകിട്ടാത്തോണ്ടുളള വേദന, ചിലപ്പോ അത് അവളുടെ സാഹചര്യം കൊണ്ടായിരിക്കാം, അങ്ങനെയാണ് കരുതിയത്. എന്നാല്‍ അതല്ല, ഒരുപാട് സ്ഥലത്ത് അവള്‍ ആക്ടീവാണ്. അവളുടെ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. ഒരു കണ്‍സിഡറേഷന്‍ എനിക്ക് തരാമായിരുന്നു.

  ഡിംപല്‍ നാട്ടിലെത്തിയെന്നൊക്കെയുളള വിവരം എനിക്ക് ലഭിച്ചിരുന്നു. നാട്ടിലും അവര്‍ക്ക് എന്തൊക്കെയോ ചടങ്ങുകളുണ്ട്. ഇതൊക്കെ അവരുടെ സുഹൃത്തുക്കളില്‍ നിന്നും കിട്ടിയ വിവരമാണ്. അവര് അത്യാവശ്യം ഒകെയാണ്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോസും വീഡിയോയും സ്റ്റാറ്റസുമൊക്കെ കാണുന്നുണ്ട്. അതിനിടയില്‍ ഇങ്ങനെ പെരുമാറുമ്പോള്‍ വല്ലാതെ ഹേര്‍ട്ട് ആവുന്നു. കൂട്ടത്തിലുളള ആളുകളൊക്കെ ഇത് പറഞ്ഞ് എന്നെ കളിയാക്കി തുടങ്ങി. നിനക്ക് അതറിയാഞ്ഞിട്ടാണ്. സൗഹൃദമൊക്കെ ചിലര്‍ക്ക് ഗെയിം സ്ട്രാറ്റര്‍ജിയാണ്. അതൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ സങ്കടം തോന്നുവെന്നും മജ്‌സിയ പറഞ്ഞു.

  വിലങ്ങുതടിയായ കാമുകനോട് പോയി പണി നോക്കാൻ പറഞ്ഞ മജ്‌സിയ | FilmiBEat Malayalam
  തിങ്കളിന്റെ പ്രതികരണം

  തിങ്കളിന്റെ പ്രതികരണം

  മജ്സിയയുടെ വോയിസ് ക്ലിപ്പിന് പിന്നാലെ ഡിംപലിന്റെ സഹോദരി തിങ്കളിന്ററെ പ്രതികരണവും വെെറലായിരുന്നു. ഡിംപലിനെ കുറിച്ച് കുറെ പേര് ന്യൂസ് സ്‌പ്രെഡ് ചെയ്യുന്നുണ്ട്. അവള്‍ അവിടെയാണ് ഇവിടെയാണ് എന്നൊക്കെ പറഞ്ഞ്. ഇതേകുറിച്ച് പല ചര്‍ച്ചകളും നടക്കുന്നു. ഇതെന്‌റെ അഭ്യര്‍ത്ഥനയാണ്. ഡിംപലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിങ്കള്‍ ഷെയര്‍ ചെയ്യും. ഞാന്‍ ടാഗ് ചെയ്യുന്ന ആള്‍ക്കാര്‍ക്ക് മാത്രം അതേകുറിച്ച് പ്രതികരിക്കാം. ഡിംപല്‍ ഇതുവരെ ആരോടും സംസാരിച്ചിട്ടില്ല. എന്നാണ് സുഹൃത്തായ അരവിന്ദിനോട് തിങ്കള്‍ പറഞ്ഞത്.

  English summary
  Bigg Boss Malayalam Season 3: Majiziya Bhanu Opens Up Dimpal Is Avoiding Her, Thinkal Bhal Responded
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X