ലക്ഷ്മിയ്ക്കൊപ്പമുള്ള ചിത്രം, മജ്സിയയുടെ വാക്കുകൾ ചർച്ചയാവുന്നു, അത് പൊളിച്ചെന്ന് ആരാധകർ
ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബോളിവുഡിൽ ആരംഭിച്ച ഷോ പിന്നീട് തെന്നിന്ത്യൻ ഭാഷകളിലും തുടങ്ങുകയായിരുന്നു. ഹിന്ദിയിലെ പോലെ തന്നെ ബിഗ് ബോസ് മറ്റുളള ഭാഷകളിലും ശ്രദ്ധിക്കപ്പെടുകയായിരുന്നു. 2018 ലാണ് മലയാളത്തിൽ ഷോ ആരംഭിക്കുന്നത്. തുടക്കത്തിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടൻ ബിഗ് ബോസ് മലയാളത്തിന് കഴിഞ്ഞിരുന്നു.
ഇപ്പോൾ ബിഗ് ബോസ് മൂന്നാം സീസൺ ആണ് മലയാളത്തിൽ കഴിഞ്ഞിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫെബ്രുവരി 14 ന് ആണ് ഷോ ആരംഭിച്ചത്. എന്നാൽ ലോക്ക് ഡൗണിനെ തുടന്ന് നിർത്തി വയ്ക്കുകയായിരുന്നു. ബിഗ് ബോസ് സീസൺ 3 നിർത്തിവെച്ചുവെങ്കിലും ഫിനാലെയ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ് ബിഗ് ബോസ് അധികൃതർ.

കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി പുതുമുഖങ്ങളും ഇക്കുറി ബിഗ് ബോസ് ഷോയിൽ എത്തിയിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പമാണ് ഇവരും ഹൗസിലെത്തിയത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മജ്സിയ ഭാനു. ബിഗ് ബോസ് ഷോയിലൂടെയാണ് മജ്സിയയെ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്.

ആദ്യ ആഴ്ചയിൽ ഷോയിൽ എത്തിയ മജ്സിയ 42ാം ദിവസം ഹൗസിൽ നിന്ന് പുറത്ത് പോകുകയായിരുന്നു. ഷോയുടെ അവസാനം വരെ പ്രതീക്ഷിച്ച മത്സരാർഥിയായിരുന്നു മജ്സിയ ഭാനു. സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാനു. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഗായികയും ബിഗ് ബോസ് താരവുമായ ലക്ഷ്മി ജയനോടൊപ്പമുളള പുതിയ ഫോട്ടോഷൂട്ടാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം തന്നെ മജ്സിയ കുറിച്ചിരിക്കുന്ന ക്യാപ്ഷനും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. രണ്ടാമത്തെ ആഴ്ചയാണ് ലക്ഷ്മി ഷോയിൽ നിന്ന് പുറത്ത് പോകുന്നത്

ഒരു യഥാർത്ഥ സുഹൃത്ത് നിങ്ങളെ ഒരു തരത്തിലും നിങ്ങള ജഡ്ജ് ചെയ്യില്ലെന്നായിരുന്നു മജ്സിയയുടെ ക്യാപ്ഷൻ. മികച്ച കമന്റുകളാണ് താരങ്ങളുടെ ചിത്രത്തിന് ലഭിക്കുന്നത്. നിങ്ങളെ ആവശ്യമുള്ള ആളുകളോടൊപ്പം സമയം ചെലവഴിക്കുക എന്നാണ് മജ്സിയയുടെ ആരാധകർ പറയുന്നത്. ക്യാപ്ഷൻ പൊളിച്ചുവെന്നും ഒരു കൂട്ടർ പറയുന്നുണ്ട്. രണ്ട് പേരേയും ഇഷ്ടമാണെന്നും കമന്റുകൾ വരുന്നുണ്ട്.
Recommended Video

ലക്ഷ്മിക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ മജ്സിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട് . ഇവരുടെ കോമ്പോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സൗഹൃദമായി മജ്സിയയുടേയും ഡിംപലിന്റേയും. ആദ്യ ദിവസം മുതലെ സുഹൃത്തുക്കളായ ഇവർ ഷോയിൽ നിന്ന് പുറത്ത് വന്നതിന് ശേഷം അകലുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായണ്.


Click it and Unblock the Notifications