ഡിംപലുമായി ഒരു കോണ്‍ടാക്റ്റുമില്ല, എന്റെ ഭാഗത്തുനിന്നും ചെയ്യേണ്ട കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്: മജ്‌സിയ
ബിഗ് ബോസ് മൂന്നാം സീസണിലെ മല്‍സരാര്‍ത്ഥിയായി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് മജ്‌സിയ ഭാനു. ബിഗ് ബോസില്‍ 42 ദിവസങ്ങള്‍ നിന്ന ശേഷമായിരുന്നു മജ്‌സിയ പുറത്തായത്. ഷോയില്‍ ഡിംപലുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ആളായിരുന്നു മജ്‌സിയ. പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും ഷോയില്‍ മുന്നോട്ടുപോയത്. മജ്‌സിയ പുറത്തുപോയതില്‍ എറ്റവും കൂടുതല്‍ വിഷമം ഉണ്ടായതും ഡിംപലിനായിരുന്നു. എന്നാല്‍ പിതാവിന്‌റെ വിയോഗത്തെ തുടര്‍ന്ന് ഡിംപല്‍ പുറത്തുവന്ന സമയത്ത് അവള്‍ ഫോണെടുത്തില്ലെന്ന് പരാതി പറഞ്ഞ് മജ്സിയ രംഗത്തെത്തിയിരുന്നു.
സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം
പലതവണ താന്‍ കോണ്‍ടാക്ട് ചെയ്യാന്‍ നോക്കിയെന്നും എന്നാല്‍ ഡിംപലിന്‌റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായില്ലെന്നുമാണ് മജ്‌സിയ വെളിപ്പെടുത്തിയത്. ഇത് തനിക്ക് വലിയ വിഷമുണ്ടാക്കിയെന്നും ഭാനു തുറന്നുപറഞ്ഞിരുന്നു. ഡിംപലിനെ അന്വേഷിച്ച സമയത്ത് സഹോദരി തിങ്കളില്‍ നിന്നുണ്ടായ മോശം പ്രതികരണത്തെ കുറിച്ചും മജ്‌സിയ പറഞ്ഞിരുന്നു.

തുടര്‍ന്ന് ഡിംപലിനെയും തിങ്കളിനെയും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരുന്നു മജ്‌സിയ. അതേസമയം കഴിഞ്ഞ ദിവസം നടന്ന ഇന്‍സ്റ്റ ലൈവില്‍ ഡിംപലിനെ കുറിച്ചുളള ഒരാളുടെ ചോദ്യത്തിന് മജ്‌സിയ ഭാനു നല്‍കിയ മറുപടി വൈറലായിരുന്നു. ഡിംപലുമായി കോണ്‍ടാക്ടുണ്ടോ എന്നായിരുന്നു മജ്‌സിയയോട് ഒരാള്‍ ചോദിച്ചത്. ഇല്ല ഡിംപലുമായി ഒരു കോണ്‍ടാക്ടും ഇല്ല എന്നാണ് ഭാനു മറുപടി നല്‍കിയത്.

ഡിംപലിന്‌റെ കാര്യങ്ങള്‍ അറിയില്ല, നമ്പര്‍ ഉണ്ടല്ലോ, അതിന്‌റെ പേരിലാണല്ലോ ഞാന്‍ കുറെ ഈ കാണുന്ന എല്ലാം ഫേസ് ചെയ്തത്. അത് റിയലാണെങ്കില്‍ ഫ്രണ്ട്ഷിപ്പ് എന്ന് പറയുന്നത് മ്യൂചല്‍ ആയിരിക്കണം. അപ്പോ ഞാന്‍ എന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അവളുടെ ഭാഗത്തുനിന്ന് തിരിച്ച് എന്തെങ്കിലും റെസ്‌പോണ്‍സ് ഉണ്ടെങ്കില്‍ നോക്കാം. അത്രയേഉളളൂ.

ഫൈനലിനെ കുറിച്ചുളള ചോദ്യത്തിനും മജ്സിയ മറുപടി നല്‍കി. ഫിനാലെ ആറിന് ആയിരുന്നല്ലോ പറഞ്ഞത്. എന്നാല്‍ ഇനി ലോക്ഡൗണ്‍ കഴിഞ്ഞിട്ടാവാനാണ് സാധ്യത. വോട്ടിങ് കഴിഞ്ഞു. ഇനി ഫിനാലെ. ഒരു വിന്നറെ അവര് തീരുമാനിച്ചുവെച്ചിട്ടുണ്ടാവും. വിന്നറെ എന്തായാലും ഉടന്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്നു.

ബിഗ് ബോസ് നല്ലൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു എന്നും മജ്സിയ പറഞ്ഞു. എല്ലാവരും ലൈഫില് ഒന്ന് എക്‌സ്പീരിയന്‍സ് ചെയ്യേണ്ട സംഭവം തന്നെയാണ്. ഫോണ്‍ ഏത് നേരവും ഉപയോഗിക്കുന്ന ഒരാളായിരുന്നു ഞാന്‍. അപ്പോള്‍ ബിഗ് ബോസില്‍ പോവുമ്പോള്‍ എന്താവും അവസ്ഥയെന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ അവിടെയെത്തിയപ്പോള്‍ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. നമ്മള്‍ മുഴുവന്‍ സമയവും അവിടെ എന്‍ഗേജ്ഡ് ആയിരിക്കും. ടാസ്‌ക്കുകളും മറ്റും തരുമ്പോഴൊക്കെ, അതുകൊണ്ട് കുഴപ്പമില്ലാര്‍ന്നു. മജ്‌സിയ പറഞ്ഞു. അതേസമയം ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു മജ്‌സിയ. ഇടയ്ക്ക് ലൈവ് വീഡിയോകളുമായി എത്താറുണ്ട് താരം.


Click it and Unblock the Notifications