For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുറത്ത് വന്ന സമയത്ത് ഡിംപല്‍ ഫോണ്‍ ഉപയോഗിച്ചു; സഹോദരി പറഞ്ഞത് കള്ളമാണെന്ന് വെളിപ്പെടുത്തി മജ്‌സിയ ഭാനു

  |

  ഈ സീസണിലെ ബിഗ് ബോസ് മത്സരം അവസാനിച്ചെങ്കിലും വിന്നര്‍ ആരാണെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ലോക്ഡൗണ്‍ പ്രതിസന്ധികള്‍ മാറിയാല്‍ ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാവുമെന്ന് തന്നെയാണ് അറിയുന്നത്. വിജയസാധ്യത ഏറെയുള്ള മത്സരാര്‍ഥിയാണ് ഡിംപല്‍ ഭാല്‍. പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് പുറത്ത് പോയി തിരിച്ച് വന്നതിന് ശേഷമാണ് ഡിംപല്‍ മത്സരം പൂര്‍ത്തിയാക്കിയത്.

  സൂര്യകാന്തി പോലെ സുന്ദരിയായി മൌനി റോയി, പുത്തൻ ചിത്രങ്ങൾ കാണാം

  അതേ സമയം ഡിംപലിന്റെയും മജ്‌സിയയുടെയും പേരില്‍ ചില വിമര്‍ശനങ്ങളും വിവാദങ്ങളും പുറത്ത് നടന്നിരുന്നു. മത്സരത്തില്‍ നിന്നും ഇറങ്ങിയ ഡിംപലും അവരുടെ കുടുംബവും തന്നെ അവഗണിക്കുകയാണെന്ന ആരോപണവുമായി മജ്‌സിയ രംഗത്ത് വന്നിരുന്നു. അതിനുള്ള മറുപടി ഡിംപലിന്റെ സഹോദരി നല്‍കുകയും ചെയ്തു. എന്നാല്‍ ഡിംപല്‍ ഫോണില്‍ താനുമായി ബന്ധപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലാണ് മജ്‌സിയ ഇപ്പോള്‍ നടത്തിയത്.

  ഇടയ്ക്ക് ഷോ വിട്ട് പുറത്ത് വന്ന സമയത്ത് ഡിംപല്‍ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ ആയിരിക്കുമ്പോള്‍ താനുമായി സംസാരിച്ചിട്ടുണ്ടെന്നും അന്ന് അവള്‍ കൂള്‍ ആയിട്ടാണ് പെരുമാറിയതെന്നും മജ്‌സിയ പറയുന്നു. ശേഷം സഹോദരി വന്ന് പറഞ്ഞത് നുണയാണെന്നും ക്ലബ്ബ് ഹൗസിലെ ഒരു ചര്‍ച്ചയ്ക്കിടയില്‍ മജ്‌സിയ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ഈ വിഷയം വീണ്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

  എനിക്ക് ഫ്രണ്ട് ഇല്ലെന്ന് എപ്പോഴും പറഞ്ഞത് അവരാണ്. ജൂലിയറ്റ് പോയി. പിന്നെ മാസ ഇറാനിലാണ്. ജൂലിയറ്റ്, മാസ, മജ്‌സിയ എന്നിവരാണ് സുഹൃത്തുക്കള്‍. അപ്പോള്‍ ഇവിടെ ഉള്ളത് ഞാനാണ്. ഞാനും കൂടെ ഉണ്ടാവണമെന്ന് ശക്തമായി ആഗ്രഹിച്ചു. എന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്നത് വിളിക്കുക, അല്ലെങ്കില്‍ അവിടെ എത്തിപ്പെടുക എന്നതാണ്. അത് രണ്ടും ഞാന്‍ ട്രൈ ചെയ്തു. പക്ഷേ അവരുടെ ഭാഗത്ത് നിന്നുള്ള റെസ്‌പോണ്‍സ് വളരെ മോശമായിരുന്നു. പ്രേക്ഷകരും തെറ്റിദ്ധരിച്ചു.

  എനിക്കിപ്പോള്‍ പറയുന്നതില്‍ പ്രശ്‌നമില്ല. കാരണം വോട്ടിങ്ങും കാര്യങ്ങളുമൊക്കെ കഴിഞ്ഞു. ഞാന്‍ എന്ത് പറഞ്ഞാലും അതൊക്കെ ഡീഗ്രേഡിങ്. നമ്മളെ എന്ത് പറഞ്ഞാലും കുഴപ്പമില്ല. അതൊന്നും എനിക്ക് തീരെ ഉള്‍കൊള്ളാന്‍ പറ്റുന്നില്ല. ഡിംപല്‍ ഇറങ്ങി, എയര്‍പോര്‍ട്ടിലുള്ള സമയത്ത് ഫോണ്‍ ഉപയോഗിച്ചിട്ടുണ്ട്. എന്റെ അടുത്ത് സംസാരിച്ചിട്ടുമുണ്ട്. ഞാനും ലക്ഷ്മിയുമൊക്കെ ഡല്‍ഹിയിലേക്ക് വരട്ടേ എന്ന് ചോദിച്ചപ്പോള്‍, ഭാനു വരണ്ടെന്ന് കൂളായിട്ടാണ് സംസാരിച്ചത്. കുഴപ്പമുണ്ടായിരുന്നില്ല.

  ഞാന്‍ അവിടുത്തെ കാര്യങ്ങള്‍ പഠിക്കട്ടേ. എന്നിട്ട് നിങ്ങള്‍ വന്നോ. ഇല്ലെങ്കില്‍ നാട്ടില്‍ വരുമ്പോള്‍ കുറേ അവസരങ്ങളുണ്ട്. നമുക്ക് കാണാം എന്ന് പറഞ്ഞിട്ട് പോയ ആളാണ്. അന്ന് ഞാനത് സോഷ്യല്‍ മീഡിയയില്‍ വന്ന് പറയാത്തതിനും കാരണമുണ്ട്. ഡിംപല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് സഹോദരി തിങ്കള്‍ ലൈവില്‍ വന്ന് കള്ളം പറയുമ്പോള്‍ ഞാന്‍ അതിനെതിരെ പ്രതികരിക്കാതെ ഇരുന്നത് ആ കുട്ടിയുടെ റീഎന്‍ട്രിയ്ക്ക് പ്രശ്‌നം ഉണ്ടാവരുതെന്ന് വിചാരിച്ചാണ്. ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഒന്നുമില്ല, ഇത്രയും കൂളായി ഫോണില്‍ സംസാരിച്ചിട്ടുള്ള ആളാണ്.

  പക്ഷേ അവള്‍ ഓക്കെ അല്ല. മെന്റലി ഡൗണ്‍ ആണെന്ന് ചേച്ചി ലൈവില്‍ വന്നിട്ട് പറയുകയാണ്. അങ്ങനെ ഉള്ള ആളാണ് നാല് ദിവസത്തിന് ശേഷം ക്വാറന്റൈനില്‍ പോയി, വളരെ കൂളായി ഗെയിം കളിക്കുന്നത്. അതില്‍ തന്നെയുണ്ടെന്ന് ചിന്തിക്കുന്നവര്‍ക്ക് അറിയാം. എല്ലാ കാലവും ഇത്രയും കള്ളത്തരം പ്രചരിപ്പിച്ച് കൊണ്ട് എല്ലാവരെയും പറ്റിക്കാന്‍ പറ്റില്ല. ഒരു ദിവസം സത്യങ്ങളെല്ലാം പുറത്ത് വരും. എന്നുമാണ് മജ്‌സിയ പറയുന്നത്.

  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  മജ്സിയയുടെ വീഡിയോ കാണാം

  English summary
  Bigg Boss Malayalam Season 3: Majiziya Revealed Dimpal Used Mobile Before Making Her Re-entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X