ഡിംപലുമായി പ്രശ്‌നങ്ങളില്ല, എല്ലാം കഴിഞ്ഞെന്ന് മജ്‌സിയ, ബിഗ് ബോസ് താരത്തിന്റെ മറുപടി വൈറല്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലൂടെ അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് ഡിംപലും മജ്‌സിയ ഭാനുവും. എന്നാല്‍ ഷോ കഴിഞ്ഞ ശേഷം ഇവര്‍ക്കിടയില്‍ പഴയ സൗഹൃദം ഇല്ലാതെയായി. ഡിംപലിനെതിരെ ആരോപണങ്ങളുമായി മജ്‌സിയ ആണ് ആദ്യം രംഗത്ത് എത്തിയത്. ഡിംപല്‍ ഫോണ്‍ എടുത്തില്ലെന്ന് പരാതി പറഞ്ഞാണ് മജ്‌സിയ ആദ്യം എത്തിയത്. ഇതേകുറിച്ച് ഡിമ്പുവിന്‌റെ ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഫിനാലെ സമയത്ത് മജ്‌സിയ തന്നെ പ്രകോപിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞ് ഡിംപല്‍ രംഗത്ത് എത്തി.

majiziya

ഡിംപലിന്‌റെ വോയിസ് ക്ലിപ്പ് പുറത്തുവിട്ട് സഹോദരി തിങ്കള്‍ ഭാലാണ് ഇത് പുറംലോകത്തെ അറിയിച്ചത്. വോയിസ് ക്ലിപ്പില്‍ ഫിനാലെയ്ക്കിടെയുളള മജ്‌സിയയുടെ പെരുമാറ്റത്തെ കുറിച്ചെല്ലാം ഡിംപല്‍ തുറന്നുപറഞ്ഞിരുന്നു. മജ്‌സിയയുടെ ഹറാസ്‌മെന്‌റ് കാരണം താന്‍ വിഷമത്തിലാണെന്നും ഡിംപല്‍ പറഞ്ഞു. തുടര്‍ന്ന് നിരവധി പേരാണ് മജ്‌സിയയ്‌ക്കെതിരെ എഷ്യാനെറ്റ് ആക്ഷന്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. ഡിംപലിന്‌റെ ആരാധകരും മറ്റു മല്‍സരാര്‍ത്ഥികളുടെ ഫാന്‍സും അടക്കം ബിഗ് ബോസ് താരത്തിന് പിന്തുണയുമായി എത്തി.

അതേസമയം ഫിനാലെയ്ക്ക് ശേഷം മജ്‌സിയയുടെതായി വന്ന ഒരു റീല്‍ വീഡിയോയ്ക്ക് താഴെ കമന്റിട്ട ആള്‍ക്ക് ബിഗ് ബോസ് താരം നല്‍കിയ മറുപടി വൈറലാവുകയാണ്‌. 'ഹേയ്, ഡിംപലുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നാണ് ആരാധിക ചോദിച്ചത്. ഇതിന് മറുപടിയായി ഒരു പ്രശ്‌നവുമില്ല, എല്ലാം കഴിഞ്ഞു എന്നാണ് മജ്‌സിയ മറുപടി നല്‍കിയത്. ഇരുവരും തമ്മിലുളള പ്രശ്‌നങ്ങള്‍ കഴിഞ്ഞെന്നാണ് മജ്‌സിയ പറയുന്നത്. എന്നാല്‍ ഡിംപലിന്‌റെ ഭാഗത്തുനിന്ന് ഇതേകുറിച്ച് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഡിംപലും ഇതേകുറിച്ച് ഉടനെ പ്രതികരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നടി മൗനി റായ്, ഫോട്ടോസ് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X