ഫിറോസിനെ പിന്തുണച്ച് മജ്സിയയും എയ്ഞ്ചലും മിഷേലും, ഇത് ഡിംപലിനുള്ള പണിയോ...
ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 3 അവസാനത്തിലേയ്ക്ക് അടുക്കുകയാണ്. ദിവസങ്ങൾ കുറയുന്നതോടെ മത്സരവും കടുക്കുകയാണ്. 18 പേരുണ്ടായിരുന്ന ബിഗ് ബോസ് ഷോയിൽ ഇപ്പോൾ 9 പേർ മാത്രമാണ് ഉള്ളത്. ഇവർ 9 പേരും മികച്ച പ്രേക്ഷക പിന്തുണയുള്ള മത്സരാർഥികളുമാണ്. സൂര്യ ഇന്ന് പറത്തു പോകുമെന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് ബിഗ് ബോസിന്റെ ഒരു പ്ലാൻ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. സത്യാവസ്ഥ അറിയാൻ ഇന്നത്തെ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത് വരെ കാത്തിരിക്കണം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശനം ഉയരുന്നത് കിടിലൻ ഫിറോസിനെ ചുറ്റിപ്പറ്റിയാണ്. ഡിംപലിന്റെ പിതാവിന്റെ വിയോഗത്തിന് ശേഷം അമ്മ നൽകിയ അഭിമുഖം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡിംപലിന്റെ പപ്പയുടെ പെട്ടെന്നുള്ള വിയോഗത്തെ കുറിച്ച് അമ്മ സംസാരിച്ചത്. ബിഗ് ബോസിലുണ്ടായ ഒരു ടാസ്ക്ക് അദ്ദേഹത്തെ വളരെ വിഷമിപ്പിച്ചിരുന്നുവെന്നും അമ്മ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആ ടാസ്ക്കുമായി ബന്ധപ്പെട്ട് ഫിറോസും ഡിംപലും തമ്മിൽ ചെറിയ പ്രശ്നം ഉണ്ടായിരുന്നു. മോഹൻലാൽ എത്തിയതിന് ശേഷമായിരുന്നു ഇത് പരിഹരിച്ചത്. ഈ അഭിമുഖം പുറത്ത് വന്നതോടെ ഫിറോസിനെതിരെ വിമർശനം ഉയരുകയായിരുന്നു.
അഭിമുഖം വൈറലായതിനെ തുടർന്ന് ഫിറോസിനും കുടുംബത്തോടും മാപ്പ് പറഞ്ഞ് ഡിംപൽ ഭാലിന്റെ സഹോദരി തിങ്കൾ രംഗത്തെത്തിയിരുന്നു. മമ്മി പറഞ്ഞ കാര്യങ്ങള്‍ വേറെ രീതിയിലാണ് പോയത്. അങ്ങനെ പറയാനോ ചിന്തിക്കാനെ പാടില്ലെന്നായിരുന്നു തിങ്കള്‍ പറഞ്ഞത്. ഡിംപലിന്റെ അച്ഛന്റെ വിയോഗം ഫിറോസിനേയും ഏറെ വേദനിപ്പിച്ചിരുന്നു.
Recommended Video
ഇപ്പോഴിത ഫിറോസിനെ പിന്തുണച്ച് ഷോയിൽ നിന്ന് പുറത്തു പോയ ബിബി താരങ്ങൾ എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് തങ്ങളുടെ പിന്തുണ അറിയിച്ചിരിക്കുന്നത്. ഫിറോസിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി വെച്ച് കൊണ്ടാണ് തങ്ങളുടെ പിന്തുണ അറിയിച്ചിരിക്കുന്നത്. മജ്‌സിയ ബാനു, എയ്ഞ്ചല്‍ തോമസ്, മിഷേല്‍ തുടങ്ങിയവരുടെ ഇൻസ്റ്റഗ്രം സ്റ്റോറി സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.


Click it and Unblock the Notifications