സജ്‌നയുടെ അടിവസ്ത്രം സംബന്ധിച്ച കേസ്; മണിക്കുട്ടനോട് കാര്യം അന്വേഷിച്ച് മോഹന്‍ലാല്‍, രസകരമായ മറുപടിയുമായി താരം

നിസാര കാര്യങ്ങള്‍ക്ക് വരെ വഴക്കുണ്ടാക്കുന്ന മത്സരാര്‍ഥികളെയാണ് ഈ ദിവസങ്ങളില്‍ ബിഗ് ബോസില്‍ കാണാന്‍ സാധിച്ചത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ സജ്‌ന ഫിറോസ് അടിവസ്ത്രത്തിന്റെ പേരിലും ബക്കറ്റിന്റെ പേരിലുമൊക്കെ വഴക്ക് കൂടുന്നത് പുറത്തും വലിയ ചര്‍ച്ചയായി. മോഹന്‍ലാല്‍ വന്നപ്പോള്‍ ഇക്കാര്യം മണിക്കുട്ടനോട് തന്നെ ചോദിച്ചിരിക്കുകയാണ്.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

സജ്‌നയുടെ അടിവസ്ത്രം കൈയിലെടുത്ത് ആരുടെയാണെന്ന് ചോദിച്ചത് മണിക്കുട്ടനായിരുന്നു. അതിന്റെ ആവശ്യം എന്താണെന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. ഇതിനുള്ള മറുപടി പറഞ്ഞത് കൂടി കേട്ടതോടെ ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാര്‍ഥി മണിക്കുട്ടനാണെന്നാണ് ആരാധകര്‍ക്കും പറയാനുള്ളത്.

മികച്ച പ്ലെയറായി മണിക്കുട്ടന്‍

മണിക്കുട്ടാ.. അവിടുന്ന് എന്തെങ്കിലും കിട്ടിയാല്‍ ഇതാരുടെയാണെന്ന് നീ എന്തിനാണ് ചോദിക്കുന്നതെന്നായിരുന്നു മോഹന്‍ലാല്‍ മണിക്കുട്ടനോട് ചോദിച്ചത്. മറ്റുള്ളവരെല്ലാം ചിരിച്ചപ്പോള്‍ എന്താണ് സംഭവമെന്ന് മനസിലാവാതെ ചുറ്റും തിരിഞ്ഞു. അനൂപ് എന്തോ കണ്ട് പേടിച്ചത് പോലെ ആകാശത്ത് നോക്കിയിരിക്കുന്നതും കണ്ടുവെന്ന് മോഹന്‍ലാല്‍ സൂചിപ്പിച്ചു ഒരു അണ്ടര്‍ഗാര്‍മെന്റ് വെളിയില്‍ കണ്ടതിനെ കുറിച്ചാണോ ചോദിക്കുന്നതെന്ന് മണിക്കുട്ടന്‍ തിരിച്ച് ചോദിച്ചു. എനിക്കറിഞ്ഞൂടാ എന്ന് പറഞ്ഞ അവതാരകന്‍ അങ്ങനെ ഒരു സംഭവം ഉണ്ടായോന്ന് കൂടി ചോദിച്ചു.

 മികച്ച പ്ലെയറായി മണിക്കുട്ടന്‍

ഇരിക്കുന്ന ബെഞ്ചിലാണ് അത് ഉണ്ടായിരുന്നത്. ആരുടെയാണെന്ന് ചോദിച്ചിട്ട് ആരും പറഞ്ഞുമില്ല. അത് നടന്ന് വന്ന് ബെഞ്ചില്‍ കേറി ഇരുന്നോ എന്ന് ചോദിച്ചപ്പോള്‍ വിശദീകരണം നല്‍കി കിടിലം ഫിറോസ് വന്നു. എന്നാല്‍ ഡിംപല്‍ എടുത്ത വസ്ത്രത്തെ കുറിച്ചാണ് മോഹന്‍ലാല്‍ ചോദിച്ചത്. ഒരു ഉപകാരം ചെയ്തതാണ് ഉപദ്രവമായതെന്ന് കൂടി ഡിംപല്‍ സൂചിപ്പിച്ചിരുന്നു. ശരിക്കും അതാരുടെയാണെന്ന് അവതാരകന്‍ ചോദിച്ചതോടെ സജ്‌ന എഴുന്നേറ്റ് നിന്ന് തന്റേതാണെന്ന് വ്യക്തമാക്കി. ആരും അറിയാത്ത സംഭവം വലിയ വഴക്കുണ്ടാക്കി സജ്‌ന തന്നെ എല്ലാവരെയും അറിയിച്ചെന്ന് കൂടി മോഹന്‍ലാല്‍ പറഞ്ഞതോടെ അവര്‍ കരയാനും തുടങ്ങി.

മികച്ച പ്ലെയറായി മണിക്കുട്ടന്‍

എന്നാല്‍ ബിഗ് ബോസ് സീസണ്‍ മൂന്നിന്റെ ഏറ്റവും മികച്ച സെലെക്ഷന്‍ അത് മണിക്കുട്ടന്‍ ആണെന്ന് പറയുകയാണ് ആരാധകര്‍. എഞ്ചലിനെ കൊണ്ട് വന്നു കോഴിത്തരം കാണിക്കാന്‍ ഒരു അവസരം ഉണ്ടാക്കി കൊടുത്തിട്ടും ഞാന്‍ പ്രണയിക്കാന്‍ അല്ല വന്നത് ഗെയിം കളിക്കാന്‍ ആണെന്ന് തോന്നിപ്പിക്കും വിധം നല്ല അന്തസ്സായിട്ടാണ് അദ്ദേഹം ഗെയിം കളിക്കുന്നത്. ഈ സീസണിലെ ഏറ്റവും നല്ല മിടുക്കനായ പ്ലേയര്‍ മണിക്കുട്ടനാണ്. ഈ മൊതലിനെ ഒക്കെ കാണുമ്പോഴാ അവിടെ ഒരു പെണ്‍കുട്ടി പുതിയതായി വന്നപ്പോള്‍ ഒലിപ്പിച്ചു നടക്കുന്ന ചില കോഴികളെ എടുത്ത് തോട്ടില്‍ എറിയാന്‍ തോന്നുന്നത്.

Recommended Video

Bigg Boss Malayalam : Firoz khan and sajna scolded by bigg boss
  മികച്ച പ്ലെയറായി മണിക്കുട്ടന്‍

പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ ഓവര്‍ സെന്റിയും ക്യാമറ നോക്കി സംസാരിക്കലും വേണ്ടെന്ന് മണിക്കുട്ടന്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു. സ്‌കൂള്‍ പടിക്കുമ്പോഴോ കോളേജില്‍ പടിക്കുമ്പോഴോ ക്രിക്കറ്റില്‍ പോലും ഒരു ക്യാപ്റ്റന്‍ ആവാന്‍ സാധിച്ചില്ല അതിന്റെ എല്ലാ കുറവും ഞാന്‍ ഇവിടെ തീര്‍ക്കുമെന്ന് ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള ചോദ്യത്തിന് മോഹന്‍ലാലിനോട് മണിക്കുട്ടന്‍ പറഞ്ഞിരുന്നു. ഇതെല്ലാം ആരാധകര്‍ക്കിടയില്‍ വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X