സൂര്യയോട് മണിക്കുട്ടനും ഇഷ്ടം തുടങ്ങിയോ? അവള്‍ പുറത്ത് പോയാല്‍ മിസ് ചെയ്യുമെന്ന് മോഹന്‍ലാലിനോട് പറഞ്ഞ് താരം
ബിഗ് ബോസില്‍ മറ്റൊരു പ്രണയമുണ്ടാവുമോ എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മണിക്കുട്ടനോട് പല തവണ ഇഷ്ടം പറഞ്ഞ് പിന്നാലെ നടക്കുകയാണ് സൂര്യ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ പരിചയമുണ്ടെങ്കിലും ഇരുവരും അടുത്ത് അറിയുന്നത് ഇപ്പോഴാണ്. ബഹുമാനം കലര്‍ന്നൊരു ഇഷ്ടം മണിക്കുട്ടനോട് തോന്നുന്നതായി പറഞ്ഞ സൂര്യ അത് ശരിക്കും ഇഷ്ടമാണെന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
എന്തൊരു മേക്കോവറാണ്, നടി മധുരിമയുടെ കിടിലൻ ഫോട്ടോസ് കാണാം
ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ഇഷ്ടത്തെ കുറിച്ച് ചോദ്യം ചെയ്യുകയാണ് അവതാരകനായ മോഹന്‍ലാല്‍. എലിമിനേഷനെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ മണിക്കുട്ടന് ഇഷ്ടമാണോ മുന്നോട്ടുള്ള പരിപാടികള്‍ എന്തൊക്കെയാണെന്ന് ചോദിച്ച് റംസാനും രംഹത്തെത്തി. ഇതോടെ സൂര്യയുടെ പ്രണയത്തില്‍ മറ്റൊരു വഴിത്തിരിവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രേക്ഷകരും പറയുന്നത്.

മണിക്കുട്ടനോട് ആരുടെയെങ്കിലും പേര് മാറ്റി വിളിക്കാന്‍ തോന്നുന്നുണ്ടോ എന്ന് ചോദിച്ചാണ് മോഹന്‍ലാല്‍ തുടങ്ങിയത്. പിന്നാലെ സൂര്യയോട് എഴുന്നേറ്റ് നില്‍ക്കാനും ആവശ്യപ്പെട്ടു. പുറത്ത് പോയാല്‍ ഇവിടെ ആരെയെങ്കിലും മിസ് ചെയ്യുമോ എന്ന് കൂടി മോഹന്‍ലാല്‍ ചോദിച്ചു. ഇവിടെ നിന്ന് പോകുമ്പോള്‍ വിഷമമുണ്ട്. പിന്നെ നമുക്ക് ഇഷ്ടമുള്ളവരെ കുറച്ച് നാളത്തേക്ക് കാണാതാവുമല്ലോ എന്ന് വിചാരിക്കുമ്പോ നല്ല വിഷമമുണ്ട്. ഡിപ്ലോമാറ്റിക് ആയി പറയുകയാണെങ്കില്‍ എല്ലാവരെയും മിസ് ചെയ്യും. അല്ലാതെ പറയുകയാണെങ്കില്‍ മണിക്കുട്ടനെ നന്നായി മിസ് ചെയ്യുമെന്നും സൂര്യ പറയുന്നു.

സൂര്യയെ മിസ് ചെയ്യുമോ എന്ന് മണിക്കുട്ടനോട് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും ഉണ്ടാവുമെന്നായിരുന്നു മറുപടി. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും സൂര്യയും ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിന് ശേഷം ഒരു തവണയോ മറ്റോ കണ്ടു. പിന്നെ കാണുന്നതും അടുത്ത് അറിയുന്നതും ഇവിടെ നിന്നാണ്. ഞങ്ങള്‍ ഒത്തിരി സംസാരിച്ചത് കൊണ്ട് സൂര്യയ്ക്ക് പ്രതീക്ഷകള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോം ആണിതെന്നും അവിടെ നിന്ന് പോയാല്‍ വിഷമമാവുമെന്നും മണിക്കുട്ടന്‍ പറയുന്നു.

ഇതിന് പിന്നാലെയാണ് മണിക്കുട്ടനെ ശരിക്കും ഇഷ്ടമാണോന്ന് ചോദിച്ച് റംസാനും റിതുവും സൂര്യയുടെ അടുത്ത് എത്തുന്നത്. മണിക്കുട്ടന്‍ ഇതുവരെ പോസിറ്റീവായി ഒരു മറുപടിയും തന്നിട്ടില്ല. ഇനിയുള്ള പ്രണയം വിവാഹമായിരിക്കും എന്ന് പറഞ്ഞത് കൊണ്ടും ഇവിടെ പ്രണയിച്ച് നടന്നാല്‍ പുറത്തിറങ്ങുമ്പോള്‍ നാണക്കേട് ആവുമെന്ന് കരുതിയിട്ടാവുമെന്നും സൂര്യ പറയുന്നു. എങ്കില്‍ പിന്നെ പുറത്തിറങ്ങിയതിന് ശേഷം സൂര്യയ്ക്ക് ഈ പ്രണയം അവതരിപ്പിച്ചാല്‍ പോരായിരുന്നോ എന്നും റംസാന്‍ ചോദിക്കുന്നുണ്ട്.
Recommended Video

അതേ സമയം സൂര്യ പുറകെ നടക്കുന്നതില്‍ ഏറ്റവും ഗൂണം മണിക്കുട്ടനാണ്. സൂര്യേടെ സ്‌നേഹം എല്ലാര്‍ക്കും വെറുപ്പിക്കല്‍ ആവുന്നത് അവള്‍ ക്യാമയുറടെ മുന്നില്‍ നിന്ന് കോപ്രായങ്ങള്‍ കാണിക്കുമ്പോഴാണ്. അതു അരോചകമായി തോന്നുന്ന നമ്മുക്ക് മണിക്കുട്ടനോട് സിംപതി തോന്നി വോട്ട് കൊടുക്കാം. ഇത് ഏറ്റവും കൂടുതല്‍ അറിയുന്നത് മണിക്കുട്ടനും അങ്ങേരുടെ ഫാന്‍സിനും തന്നെയാണെന്ന് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിലെ ചര്‍ച്ചകളില്‍ പ്രേക്ഷകര്‍ പറയുന്നു.


Click it and Unblock the Notifications