താൻ സൂര്യയെ മിസ് ചെയ്യുമെന്ന് മണിക്കുട്ടൻ, മോഹൻലാലിന് മുന്നിൽ തുറന്ന് പറഞ്ഞ് നടൻ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡിനായി കാത്തിരിക്കുന്നത്. ഇന്ന് അറിയാം ബിഗ് ബോസ് ഹൗസിൽ നിന്ന് ആര് പുറത്തു പോകും എന്നത്. ബിഗ് ബോസ് ഷോ ആരംഭിച്ചിട്ട് 43 ദിവസങ്ങൾ പിന്നിടുകയാണ്. ചെറിയ സമയത്തിനുള്ളിൽ ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായിട്ടുണ്ട്. അതിനാൽ തന്നെ ഇനി ആര് പുറത്തു പോയാലും പ്രേക്ഷകർക്ക് ഏറെ സങ്കടകരമാണ്.

സൂര്യ, സജ്ന- ഫിറോസ്, ഡിംപൽ, അനൂപ്, മജ്സിയ, സായ് വിഷ്ണു എന്നിവരാണ് ഇക്കുറി എവികഷനിൽ എത്തിയിരിക്കുന്നത്. ഇവർ ആറ് പേരും ഹൗസിനുള്ളിൽ ആക്ടീവ് ആണ്. 43ാം ദിവസമായ ഇന്ന് ഹൗസിലെത്തിയ ലാലേട്ടൻ എവിക്ഷൻ ലിസ്റ്റിലുള്ള മത്സരാർഥികളോട് പുറത്തു പോകുന്നതിനെ കുറിച്ച് ചോദിച്ചിരുന്നു. എല്ലാവരും പോകുന്നെങ്കിൽ സന്തോഷത്തോടെ പോകുമെന്നാണ് പറഞ്ഞത്. സൂര്യയോടും മണിക്കുട്ടനോടും എലിമിനേഷനുമായി ബന്ധപ്പെട്ട് ലാലേട്ടൻ ചോദിച്ച ചോദ്യമാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്.
എലിമിനേറ്റായി വീട്ടിൽ നിന്നും പോയാൽ ആരെയെങ്കിലും മിസ് ചെയ്യുമോ എന്നായിരുന്നു മോഹൻലാൽ സൂര്യയോട് ചോദിച്ചത്. കാര്യങ്ങൾ സത്യമായി പറയണമെന്നും മോഹൻലാൽ പറഞ്ഞു. ഇവിടെ നിന്ന് പോകുമ്പോൾ ഒരു വിഷമം ഉണ്ടെന്ന് സൂര്യ തുറന്നു പറയുകയായിരുന്നു. പിന്നെ നമുക്ക് ഇഷ്ടമുള്ളവരെ കുറച്ച് നാളത്തേക്ക് കാണാതാവുമല്ലോ എന്ന് വിചാരിക്കുമ്പോൾ നല്ല വിഷമമുണ്ട്. ഡിപ്ലോമാറ്റിക് ആയിട്ട് പറയുകയാണെങ്കിൽ എല്ലാവരേയും മിസ് ചെയ്യും. അല്ലാതെ പറയുവാണേല്‍ മണിക്കുട്ടനെ നന്നായി മിസ് ചെയ്യുമെന്നും സൂര്യ പറഞ്ഞു.
സൂര്യയെ മിസ് ചെയ്യുമോ എന്ന് മണിക്കുട്ടനോടും മോഹൻലാൽ ചോദിച്ചു. അതേ എന്നായിരുന്നു മണിക്കുട്ടന്റെ മറുപടി. അതിനൊരു കാര്യമുണ്ട്. 12 വർഷങ്ങൾക്ക് മുമ്പ് സൂര്യയും താനും ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. അതിന് ശേഷം ഒരു തവണയോ മറ്റോ നമ്മൾ കണ്ടു. പിന്നെ സൂര്യയെ കാണുന്നതും കൂടുതൽ അറിയുന്നതും ബിഗ് ബോസിൽ വന്നിട്ടാണെന്നും മണിക്കുട്ടൻ പറഞ്ഞു. ഞങ്ങൾ ഒത്തിരി സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സൂര്യക്ക് ഒത്തിരി പ്രതീക്ഷകൾ നൽകുന്ന പ്ലാറ്റ്ഫോമാണിതെന്നും മണിക്കുട്ടൻ പറയുന്നു. അതുകൊണ്ട് സൂര്യയെ സെയ്ഫ് ആക്കുന്നു എന്നാണ് മോഹൻലാൽ പറഞ്ഞത് സൂര്യയ്ക്കൊപ്പം അനൂപിന്റേയും റിസൾട്ട് നടൻ പ്രഖ്യാപിച്ചു. അനൂപും ഇൻ ആണ്.


Click it and Unblock the Notifications