ബിഗ് ബോസിലെ രാജാവായി മണിക്കുട്ടന്‍, സിംഹവും വ്യാളിയുമായി റംസാനും കിടിലവും
ബിഗ് ബോസ് ഹൗസില്‍ ഇന്ന് നടന്ന അവാര്‍ഡ് നൈറ്റ് ശ്രദ്ധേയമായി മാറിയിരുന്നു. മല്‍സരാര്‍ത്ഥികള്‍ തന്നെയായിരുന്നു അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. ബിഗ് ബോസിന്‌റെ നിര്‍ദ്ദേശാനുസരണം മല്‍സരാര്‍ത്ഥികളില്‍ ഓരോരുത്തര്‍ക്കും രാജാവ്, സിംഹം, വ്യാളി, കുറുക്കന്‍ എന്നീ അവാര്‍ഡുകള്‍ നല്‍കി. ഇതില്‍ രാജാവ്, സിംഹം, വ്യാളി എന്നീ അവാര്‍ഡ് ലഭിച്ചവര്‍ക്ക് അടുത്ത ആഴ്ച നോമിനേഷനില്‍ നിന്ന് രക്ഷപ്പെടാനാകുമെന്ന് അറിയിച്ചിരുന്നു. കിടിലം ഫിറോസ് ആയിരുന്നു അവാര്‍ഡ് നൈറ്റില്‍ അവതാരകനായത്.

ബിഗ് ബോസ് അവാര്‍ഡ് നൈറ്റില്‍ സര്‍പ്പം അവാര്‍ഡായിരുന്നു ആദ്യം നല്‍കിയത്. എറ്റവും അപകടകരമായ ആള്‍ എന്ന അവാര്‍ഡ് ഡിംപലിനാണ് ലഭിച്ചത്. ഏഴ് വോട്ടുകളാണ് ഡിംപലിന് കിട്ടിയത്. അടുത്തത് വ്യാളി. വാക്കുകളില്‍ അഗ്നിയുളളവന്‍ എന്ന അവാര്‍ഡ് ലഭിച്ചത് നാല് വോട്ടുകളോടെ കിടിലം ഫിറോസിനാണ്. കൗശലക്കാരനായ കഴുതപ്പുലി അവാര്‍ഡ് അനൂപ് കൃഷ്ണനും ലഭിച്ചു.
അടുത്തത് രാജാവിനുളള അവാര്‍ഡായിരുന്നു. ഇതില്‍ ആറ് വോട്ടുകള്‍ മണിക്കുട്ടനും നോബിക്കും ലഭിച്ചു. ഒരാള്‍ക്ക് മാത്രമാണ് അവാര്‍ഡ് ലഭിക്കുകയെന്നും അര്‍ഹരായ ആള്‍ ആരാണെന്ന് ഇപ്പോള്‍ പറയണമെന്ന് മല്‍സരാര്‍ത്ഥികളോട് ബിഗ് ബോസ് പറഞ്ഞു. എന്നാല്‍ വീണ്ടും മണിക്കുട്ടനും നോബിക്കും ആറ് വീതം വോട്ടുകള്‍ ലഭിച്ചു.
പ്രിയാ വാര്യരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
Recommended Video
തുടര്‍ന്ന് തീരുമാനം നോബിക്കും മണിക്കുട്ടനും വിടുകയായിരുന്നു ബിഗ് ബോസ്. തുടര്‍ന്ന് മണിക്കുട്ടന് രാജാവിനുളള അവാര്‍ഡ് നല്‍കാന്‍ തനിക്ക് സമ്മതമാണെന്ന് നോബി ബിഗ് ബോസിനെ അറിയിച്ചു. അഞ്ച് വോട്ടുകളോടെ റംസാന്‍ സിംഹം അവാര്‍ഡും നേടി. സായി വിഷ്ണുവിന് കുറുക്കന്‍ അവാര്‍ഡാണ് ലഭിച്ചത്. അവാര്‍ഡ് നൈറ്റിനിടെ മല്‍സരാര്‍ത്ഥികളുടെ ഡാന്‍സും നോബിയുടെ തമാശകളുമൊക്കെ ഉണ്ടായിരുന്നു.


Click it and Unblock the Notifications