നിനക്കും മണിക്കുട്ടനും പേളി-ശ്രീനിഷ് ജോഡിയെ പോലെ ആവാം, റിതു മന്ത്രയോട് റംസാന്‍

By Midhun Raj

ബിഗ് ബോസിലെ ഇത്തവണത്തെ കാമുകി കാമുകന്മാര്‍ ആരാണെന്ന് അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ആദ്യ സീസണില്‍ പ്രണയ ജോഡികളായിരുന്ന ശ്രീനിഷ് അരവിന്ദും പേളി മാണിയും പിന്നെ ജീവിതത്തിലും ഒന്നിച്ചിരുന്നു. പിന്നാലെ രണ്ടാം സീസണില്‍ സുജോ-സാന്ദ്ര സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുമെന്ന് പലരും വിചാരിച്ചെങ്കിലും അത് നടന്നില്ല. അതേസമയം ബിഗ് ബോസിന്‌റെ കഴിഞ്ഞാരു എപ്പിസോഡിലായിരുന്നു തന്റെ അപ്‌സരസിനെ കണ്ടെത്തിയെന്ന് മണിക്കുട്ടന്‍ പറഞ്ഞത്.

manikkuttan-rithu

പിന്നാലെ റിതുവും മണിക്കുട്ടനും പ്രണയത്തിലാകുമെന്ന് പലരും വിചാരിച്ചെങ്കിലും അതും നടന്നില്ല. റിതുവാണ് നോ പറഞ്ഞത്. മണിക്കുട്ടന് എന്നേക്കാളും നല്ലൊരു കുട്ടിയെ കിട്ടും എന്നായിരുന്നു റിതു പറഞ്ഞത്. മണിക്കുട്ടന്‌റെ കാര്യം അനൂപായിരുന്നു റിതുവിനോട് സൂചിപ്പിച്ചത്. ഇതിന് പിന്നാലെ റംസാനും റിതുവിനോട് മണിക്കുട്ടനെ കുറിച്ച് സംസാരിച്ചിരുന്നു.

റിതു ഇക്കാര്യം പറയുന്നിതിനിടെ മണിക്കുട്ടന് നിന്നെ ഇഷ്ടമാ എന്ന് റംസാനും പറഞ്ഞു. ഇതുകേട്ട് അതിന് ഞാന്‍ എന്ത് ചെയ്യണം എന്തായിരുന്നു റിതുവിന്‌റെ മറുപടി. രണ്ട് പേര്‍ക്കും ഇവിടെ ഇരുന്ന് ചില്ലാവാലോ, ഷൈന്‍ ചെയ്യാലോ എന്ന് റംസാന്‍ റിതുവിനോട് പറഞ്ഞു. ഇതുകേട്ട് നിനക്ക് മിഷേലിന്‌റെ കൂടെയാന്നും ഷൈന്‍ ചെയ്തൂകൂടായിരുന്നോ എന്നാണ് റിതു റംസാനോട് ചോദിച്ചത്

ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

Recommended Video

മിഷേലിനെ ബിഗ്‌ബോസ് മനപ്പൂർവം പുറത്തക്കിയതോ? | FilmiBeat Malayalam

ഞാന്‍ പ്രേമിക്കാന്‍ മുട്ടിയിട്ട് ഇവിടെ വന്നതല്ല, റിതു പറഞ്ഞു. തുടര്‍ന്ന് ഇവിടെ ശ്രീനിഷ് അരവിന്ദ്-പേളി മാണി ജോഡിയെ പോലെ നിനക്കും ആവാം എന്ന് റംസാന്‍ പറഞ്ഞു. അപ്പോ നിനക്കും വരും നീ വിഷമിക്കേണ്ട എന്നായിരുന്നു റംസാനോട് റിതുവിന്റെ മറുപടി. ഇതുകേട്ട് എനിക്ക് വേണ്ടെന്നായിരുന്നു റംസാന്‍ പറഞ്ഞത്. റിതു മണിക്കുട്ടന്‍, മണിറിതു, മണ്ഡരൂ, എന്ന് റിതുവിനെ കളിയാക്കിയും റംസാന്‍ തമാശരൂപേണ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X