മീശമാധവനായി ഋതുവിന് മുന്നിൽ മനസ് തുറന്ന് മണിക്കുട്ടൻ, ഇനിയെങ്കിലും എന്നെ ഒന്ന് പ്രേമിക്കൂ....

ബിഗ് ബോസ് സീസൺ3 ആരംഭിച്ചിട്ട് ഒരു മാസം പൂർത്തിയാവുകയാണ്. സംഭവബഹുലമായിട്ടാണ് ഓരോ ദിവസവും കടന്നു പോകുന്നത്. വഴക്കും ബഹളവും മാത്രമല്ല രസകരമായ സംഭവങ്ങളും ബിഗ് ബോസ് ഹൗസിൽ നടക്കുന്നുണ്ട്. ബിഗ് ബോസ് ഈ ആഴ്ച വളരെ രസകരമായിട്ടുള്ള വീക്കിലി ടാസ്ക്കാണ് മത്സരാർഥികൾക്കായി നൽകിയിരിക്കുന്നത്. കളിയാട്ടം എന്നതാണ് ടാസ്ക്കിന്റെ പേര്. ഇതിന്‌റെ ഭാഗമായി മത്സരാർഥികൾക്ക് എല്ലാവർക്കും ബിഗ് ബോസ് ഓരോ സിനിമ ക്യാരക്ടറുകൾ നൽകും. ആ കഥാപാത്രമായി നിന്ന് നൃത്തം ചെയ്യണമെന്നതാണ് ടാസ്ക്ക്. അന്നത്തെ ദിവസത്തെ ടാസ്ക്ക് തീരുന്നത് വരെ ആ കഥാപാത്രത്തിൽ തന്നെ നിൽക്കുകയും വേണം.

rithu-manikuttan

കളിയാട്ടം ടാസ്ക്കിൽ ഇന്നത്തെ ഹൈലൈറ്റ് മണിക്കുട്ടനും ഋതു മന്ത്രയുമാണ്. ഇരുവരും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ടാസ്ക്കിന്റെ ഭാഗമായി മീശമാധവനിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന പാട്ടായിരുന്നു മണിക്കുട്ടന് കിട്ടത്. ഋതുവിന് ചതിക്കാത്ത ചന്തുവിലെ മിന്നാമിനുങ്ങേ... എന്ന ഗാവനും. യക്ഷിയുടെ ഗെറ്റപ്പിലായിരുന്നു ഋതു എത്തിയത്. ഇവരുടെ രസകരമായ സംഭാഷണമായിരുന്നു ടാസ്ക്കിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

ടാസ്ക്കിനിടയിൽ ഋതുവിന്റെ കഥാപാത്രത്തിനോട് മണിക്കുട്ടന്റെ കഥാപാത്രം പ്രണയാഭ്യർഥന നടത്തുന്നുണ്ട്. എന്നാൽ ഋതു വിട്ടു കൊടുക്കാതെ പിടിച്ചു നിൽക്കുകയായിരുന്നു, മണിക്കുട്ടന്റ പാട്ടിനൊപ്പം നാഗവല്ലിയായി ഋതു നൃത്തം ചെയ്യുകയും ചെയ്തിരുന്നു.. ഏറെ രസകരമായിരുന്നു ഇവരുടെ പ്രകടനം. കൂടാതെ ദിലീപ് ചിത്രത്തിലെ പല പ്രണയാഭ്യർഥന ഡയലോഗുകളും മണിക്കുട്ടൻ ഋതുവിന് മുന്നിൽ അവതരിപ്പിക്കുനുണ്ട്.

ഞഞ്ച് വർഷമായി നിന്റെ പിറകേ അല്ലെ; ഇനിയെങ്കിലും എന്നെ ഒന്ന് പ്രേമിക്കൂ എന്ന് മണിക്കുട്ടൻ ഋതുവിനോടായി പറഞ്ഞരുന്നു. എന്നാൽ നമുക്ക് രാത്രി പ്രണയിക്കാമെന്നായിരുന്നു ഋതുവിന്റെ മറുപടി. ഇപ്പോൾ ഞാൻ പ്രണയിച്ചു നടന്നാൽ ആളുകൾക്ക് എന്നോടുള്ള പേടി പോകുമെന്നു പറയുന്നുണ്ട്. ബിഗ് ബോസ് ഹൗസിലെ പ്രണയ ജോാഡികളിൽ മണിക്കുട്ടന്റേയും ഋതുവിന്റേയും പേരുണ്ട്. മോഹൻലാലും ഇതിനെ കുറിച്ച് രസകരമായി ഒരു എപ്പിസോഡിൽ ചോദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X