മണിക്കുട്ടന്‌റെ പ്രണയ ഗാനത്തിനൊപ്പം ചുവടുവെച്ച് റിതു മന്ത്ര, റൊമാന്‌റിക്ക് മൂഡില്‍ താരങ്ങള്‍
ബിഗ് ബോസ് മൂന്നാം സീസണില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പരിപാടി തുടങ്ങി ദിവസങ്ങള്‍ക്കുളളില്‍ തന്നെ മല്‍സരാര്‍ത്ഥികള്‍ തമ്മിലുളള വഴക്കും കൈയ്യാങ്കളിയുമെല്ലാം പതിവ് കാഴ്ചകളായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ബിഗ് ബോസ് നല്‍കിയ പൊന്ന് വിളയും മണ്ണ് ടാസ്‌ക്കിനിടെയിലും പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് ഇത്തവണ ലക്ഷ്വറി ബഡ്ജറ്റ് ഉണ്ടാകില്ലെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. സജ്‌ന-സായി, സജ്‌ന-റംസാന്‍ എന്നിവരെല്ലാം വഴക്കുണ്ടായിരുന്നു. കൂടാതെ ബിഗ് ബോസിനോടും ക്യാപ്റ്റന്‍ മണിക്കുട്ടനോടും പരാതി പറഞ്ഞും മറ്റുചിലര്‍ എത്തി.

അതേസമയം പ്രശ്‌നങ്ങള്‍ക്കിടെയില്‍ ബിഗ് ബോസ് പുറത്തുവിട്ട പുതിയ വീഡിയോയില്‍ പ്രണയ ഗാനം പാടുന്ന മണിക്കുട്ടനെ കാണിച്ചിരുന്നു. മണിക്കുട്ടന്‍ പാടുന്നതിനൊപ്പം ചുവടുവെക്കുകയാണ് റിതു മന്ത്ര. അതിമനോഹരമായാണ് മണിക്കുട്ടന്‍ പാടുന്നത്. ഇതിനൊപ്പം നൃത്തം ചെയ്യുകയാണ് റിതു. ഇത്തവണ ബിഗ് ബോസില്‍ ആരാക്കെയാവും പ്രണയജോഡികള്‍ എന്നറിയാന്‍ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ബിഗ് ബോസ് ആദ്യ സീസണില്‍ പേളി മാണിയും ശ്രീനിഷ് അരവിന്ദുമായിരുന്നു ഹൗസിലെ പ്രണയ ജോഡികള്‍. ഇവര്‍ പിന്നീട് ജീവിതത്തിലും ഒന്നിച്ചു. രണ്ടാം സീസണില്‍ സുജോ സാന്‍ഡ്ര സൗഹൃദം പ്രണയത്തിലെത്തുമെന്ന് എല്ലാവരും കരുതിയെങ്കിലും സുജോയ്ക്ക് പുറത്ത് ഗേള്‍ഫ്രണ്ടുളള കാര്യം പവന്‍ വഴി എല്ലാവരും അറിഞ്ഞു. മണിക്കുട്ടനും റിതുവും ഒരുമിച്ചുളള സമയത്ത് അനൂപും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
Recommended Video
അതേസമയം കഴിഞ്ഞ ആഴ്ചത്തെ എവിക്ഷനില്‍ നിന്നും രക്ഷപ്പെട്ട താരമാണ് റിതു മന്ത്ര. റിതു പുറത്തുപോവുമെന്ന് എല്ലാവരും കരുതിയെങ്കിലും ലക്ഷ്മി ജയനാണ് എവിക്ഷനിലൂടെ പുറത്തായത്. നിരവധി സൗന്ദര്യ മല്‍സരങ്ങളില്‍ അടക്കം മുന്‍പ് പങ്കെടുത്തിട്ടുളള താരമാണ് റിതു. കൂടാതെ ചില സിനിമകളിലും ബിഗ് ബോസ് താരം വേഷമിട്ടിരുന്നു.


Click it and Unblock the Notifications