സൂര്യയെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആരുമില്ല, പാവം കുട്ടിയാണ്, പിന്തുണയുമായി എംകെയും ബി ബി താരങ്ങളും

ബിഗ് ബേസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായിരുന്നു സൂര്യ. ഷോയിൽ എത്തുന്നതിനും മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു താരം. നടി ഐശ്വര്യ റായി ബച്ചനുമായുള്ള രൂപസാദ്യശ്യമാണ് സൂര്യയെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയാക്കിയത് മലയാളികളുടെ ഐശ്വര്യ റായ് എന്നാണ് ബിഗ് ബോസ് താരത്തെ അറിയപ്പെട്ടത്.

സാരിയിൽ ഗ്ലാമറസായി നടി, ചിത്രം കാണാം

ഷോ അതിന്റ അവസാനത്തിലേയ്ക്ക കടക്കുമ്പോഴായിരുന്നു സൂര്യ ഹൗസിൽ നിന്ന് പുറത്താക്കുന്നത്. സൂര്യയും രമ്യയുമായിരുന്നു ആ ആഴ്ച ഷോയിൽ നിന്ന് വിടപറഞ്ഞത്. ഏറെ സന്തോഷത്തോടെയായിരുന്നു സൂര്യ പടി ഇറങ്ങിയത്. സൂര്യ പുറത്ത് ഇറങ്ങിയതിന് പിന്നാലെ തന്നെ താരത്തിനെതിരെ സൈബർ ആക്രമണങ്ങൾ രൂക്ഷമാകുകയായിരുന്നു . ഇതിനെതിരെ സൂര്യ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിത സൂര്യയ്ക്ക് പിന്തുണയുമായി ബിഗ് ബോസ് താരങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. സൂര്യയ്ക്ക് എതിരെയുളള സൈബർ ആക്രമണം അവസാനിപ്പിക്കണമെന്നാണ് ഇവർ പറയുന്നത്..

സൂര്യയെ പിന്തുണച്ച് മണിക്കുട്ടൻ

സൂര്യയ്ക്കെതിരെയുള്ള സൈബർ അറ്റാക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മണിക്കുട്ടൻ രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആക്രമണം നടത്തുന്നത് ശരിയല്ല എന്നാണ് താരം പറയുന്നത്. ബിഗ് ബോസ് എന്നത് ഒരു ടെലവിഷൻ ഷോയാണ്. എല്ലാ മത്സരാർഥികൾക്കും ഹൗസിന് അകത്ത് മാത്രമല്ല പുറത്തും ഒരു ജീവിതമുണ്ട്. അതിനാൽ തന്നെ സൂര്യയ്ക്ക് നേരെയുള്ള സൈബർ ആക്രണം അവസാനിപ്പിക്കണം. ആരുടെ പേരിലായാലും സൈബർ സ്പെയിസിൽ ഒരാളെ അപമാനിക്കുന്നത് ശരിയല്ല. ഇത് അംഗീകരിക്കാൻ സാധിക്കില്ല. ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക. ഇത് തന്റെ അപേക്ഷയാണ്- താരം പറയുന്നു

ഋതു മന്ത്ര

ഋതു മന്ത്രയും സൂര്യയെ സപ്പോർട്ട് ചെയ്ത് രംഗത്ത് എത്തിയിട്ടുണ്ട്. ബിഗ് ബോസ് എന്നത് ഒരു ഗെയിം ഷോയാണ്. അത് ഗെയിം ആണെന്നുള്ള രീതിയിൽ എടുക്കാനാണ് ആർമിക്കാരോടും ഫാൻസിനോടും പറയാനുള്ളത്. ബിഗ് ബോസ് ഹൗസ് വീട്ടിൽ അയിരിക്കുമ്പോൾ ഞങ്ങൾ 19 മത്സരാർഥികൾ തമ്മിലും പല പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊക്കെ ഹൗസിൽ വിട്ടിട്ടാണ് പുറത്ത് വന്നിരിക്കുന്നത്. തങ്ങൾ ഒരിക്കലും അത് പുറത്ത് കൊണ്ട് വന്നിട്ടില്ല. സൂര്യയുടെ അച്ഛനേയും അമ്മയേയുമൊക്കെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുത്. സൂര്യയെ എല്ലാവരും സപ്പോർട്ട് ചെയ്യണമെന്നാണ് ഋതുവും പറയുന്നത്.

മജ്സിയ

സൂര്യയെ പിന്തുണച്ച് സൂസൺ 3 താരം മജ്സിയയും രംഗത്ത് എത്തിയിട്ടുണ്ട്. ലൈവിൽ എത്തിയാണ് മജ്സിയ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ സൈബർ ആക്രമണം നടത്തുന്നത് മോശമാണെന്നാണ് മജ്സിയ പറയുന്നത്. സൂര്യ ഒരു പാവം കുട്ടിയാണ്. ഇങ്ങനെ കാണിക്കുന്നത് ഒട്ടും ശരിയല്ല. അതിനെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആരുമില്ല. സൂര്യയല്ല തന്റെ കൂട്ടത്തിലുള്ള ആർക്കായാലു താൻ പ്രതികരിക്കുമെന്നും മജ്സിയ വീഡിയോയിൽ പറയുന്നു. ബിഗ് ബോസ് സീസൺ 3 ലെ എല്ലാവരും നല്ല ല മത്സരാർഥികളാണ്. എല്ലാവരും അവിടെ ഗെയിം കളിക്കാണ് വന്നതെന്നും മജ്സിയ പറയുന്നുണ്ട്.

Recommended Video

Mani Kuttan response after Bigg Boss got postponed
നടപടി എടുക്കും

ബിഗ് ബോസ് താരങ്ങളുടെ പിന്തുണക്ക് പിന്നാലെ സൂര്യയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയും വൈറലായിട്ടുണ്ട്. തനിക്ക് സോഷ്യൽ മീഡിയയിലൂടെ ലഭിച്ച മെസേജിന്റെ സ്ക്രീൻ ഷോർട്ട് പങ്കുവെച്ചിട്ടുണ്ടാണ് താരത്തിന്റെ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. സൂര്യയുടെപോസ്റ്റ് ഇങ്ങനെ... ഇപ്പോഴും ഇതേ പോലുള്ള കുറെ മോശം മെസേജുകൾ വരുന്നുണ്ട്. പെൺകുട്ടികളുും കുറെ മോശം കാര്യങ്ങൾ അയക്കുന്നുണ്ട്. സ്ക്രീൻ ഷോർട്ട് എടുത്തിട്ടുണ്ട്. ഇന്ന് പരാതിപ്പെടുന്നതായിരിക്കും. സപ്പോർട്ട് ചെയ്തവർക്ക് നന്ദി. എന്ന് സൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒർജിനൽ ഐഡിയിൽ നിന്ന് വരുന്ന പെൺകുട്ടികളുടെ മെസേജ് ഞാൻ ഇവിടെ ഷെയർ ചെയ്യാത്തതിന്റെ കാരണം അവർക്കും ഒരു ജീവിതം ഉണ്ട് എന്ന് ഓർത്തുകൊണ്ട് മാത്രമാണെന്നും സൂര്യ പറയുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X