കിടിലം ഫിറോസിന്‌റെ ഗ്രൂപ്പിസത്തെ പൊളിച്ചടുക്കി മണിക്കുട്ടനും സായിയും, സായിയോട് ചൂടായി സൂര്യ

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലെ ശക്തനായ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് കിടിലം ഫിറോസ്. തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം ആരുടെ മുന്നിലായാലും ധൈര്യത്തോടെ തുറന്നുപറയാറുണ്ട് ഫിറോസ്. വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളുമുളള മല്‍സരാര്‍ത്ഥിയെന്നാണ് പൊതുവെ ഫിറോസിനെ കുറിച്ചുളള വിലയിരുത്തല്‍. ഇത്തവണ ഫൈനലിസ്റ്റുകളില്‍ ഒരാളായി കിടിലത്തിന്‌റെ പേരും പലരും പറയുന്നുണ്ട്. അതേസമയം കഴിഞ്ഞ കുറച്ചുദിവസങ്ങളായി നോബിക്കും റംസാനുമൊപ്പം ഫിറോസ് ഗ്രൂപ്പിസം കളിക്കുകയാണെന്ന് ബിഗ് ബോസില്‍ പലരും ആരോപിച്ചിരുന്നു.

നടി വിഷ്ണുപ്രിയയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ പുറത്ത്, കാണാം

എന്നാല്‍ അങ്ങനെ പറഞ്ഞവരെയെല്ലാം തന്‌റെ മറുപടികളിലൂടെ ഒതുക്കിയിരുന്നു ഫിറോസ്. ബിഗ് ബോസിന്‌റെ പുതിയ എപ്പിസോഡില്‍ കിടിലം ഫിറോസിനെ വിചാരണ ചെയ്യുന്ന മല്‍സരാര്‍ത്ഥികളെ കാണിക്കുന്നുണ്ട്. വാരാന്ത്യ എപ്പിസോഡിന്‌റെ പ്രൊമോ വീഡിയോയിലാണ് ഇത് കാണിക്കുന്നത്.

കിടിലത്തെ മണിക്കുട്ടനും സായിയുമാണ്

കിടിലത്തെ മണിക്കുട്ടനും സായി വിഷ്ണുവും ആണ് വിചാരണ ചെയ്യുന്നത്. കോടതി മുറിയിലേത് പോലെ സഹമല്‍സരാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ നില്‍ക്കുകയാണ് ഫിറോസ്. പുളളി വന്ന നാള്‍ മുതല്‍ പറയുകയുണ്ടായി ഇവിടെ ആരെയും ഒറ്റപ്പെടാന്‍ സമ്മതിക്കില്ലെന്ന് എന്നാണ് മണിക്കുട്ടന്‍ ഫിറോസിനെതിരെ പറയുന്നത്. നിങ്ങള് ഇവിടെ നില്‍ക്കണത് എന്തിനാണ്. നിങ്ങളീ ഗ്രൂപ്പ് കൂടി ചെയ്യാനാണെങ്കില്‍ വല്ല ഗ്രൂപ്പ് ഡാന്‍സിനും പോയാല്‍ പോരെ എന്ന് സായി പറയുന്നു.

തുടര്‍ന്ന് ഫിറോസ് ഇന്ന് വരെ ഈ വേദിയില്‍

തുടര്‍ന്ന്, ഫിറോസ് ഇന്ന് വരെ ഈ വേദിയില്‍ ഇത് പറയാത്തത് എനിക്ക് നട്ടെല്ലില്ലാത്തതുകൊണ്ടോ ഭയമുളളത് കൊണ്ടോ അല്ല എന്ന് കിടിലം പറയുന്നു. വീഡിയോയുടെ അവസാനം നാടക ഡയലോഗ് മാത്രമല്ല, ഞാന്‍ പറയുന്നത് കേള്‍ക്ക് സൂര്യ എന്ന് സായി പറയുമ്പോള്‍ മൈന്‍ഡ് യുവര്‍ വേര്‍ഡ്‌സ് എന്ന് ശബ്ദമുയര്‍ത്തി ചൂടാവുകയാണ് സൂര്യ.

കളിയവസാനിക്കുകയാണ് എന്നിരിക്കെ

കളിയവസാനിക്കുകയാണ് എന്നിരിക്കെ കിട്ടിയ എക്‌സ്ട്രാ ടൈമാണ്, ഇനിയാണ് ശരിക്കുമുളള കളി എന്ന് ലാലേട്ടന്‍ പറയുന്നത് കാണിച്ചാണ് പുതിയ പ്രൊമോ തുടങ്ങുന്നത്. ലാലേട്ടന് മുന്നില്‍ വെച്ചാണ് ബിഗ് ബോസ് വീട്ടില്‍ ഇന്ന് വിചാരണ നടക്കുന്നത്. കിടിലം ഫിറോസിന്‌റെ സ്ട്രാറ്റര്‍ജികള്‍ക്കെതിരെ മുന്‍പും പ്രതികരിച്ചവരാണ് സായിയും മണിക്കുട്ടനും.

അടുത്തിടെ കുടുംബത്തെ സംസാരത്തിലേക്ക്

അടുത്തിടെ കുടുംബത്തെ സംസാരത്തിലേക്ക് എടുത്തിട്ടു എന്ന് പറഞ്ഞ് മണിക്കുട്ടനെതിരെ കിടിലം രംഗത്തെത്തിയിരുന്നു. അന്ന് മണിക്കുട്ടനെതിരെ റംസാന്‍ തുടങ്ങിയ വാക്കേറ്റം കിടിലം ഫിറോസ് ഏറ്റെടുക്കുകയായിരുന്നു. ബിഗ് ബോസിന്‌റെ തുടക്കം മുതല്‍ തന്‌റെ ഏതിരാളി മണിക്കുട്ടനാണെന്ന് കിടിലം പറഞ്ഞിരുന്നു. ഫൈനലില്‍ തനിക്കൊപ്പം മണിയും ഉണ്ടാവുമെന്ന് മുന്‍പ് പ്രവചിച്ച ആളാണ് ഫിറോസ്. അതേസമയം സംഭവ ബഹുലമായ ബിഗ് ബോസിന്‌റെ പുതിയ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇന്ന് ആരൊക്കെ പുറത്താവും, ആരൊക്കെ സേഫ് ആവുമെന്നുളളതാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

പ്രൊമോ വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X