For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പഴയ രമ്യ അല്ല തിരിച്ച് വന്നത്; അനൂപുമായി കൊമ്പ് കോര്‍ക്കാന്‍ നിന്നില്ലെന്ന് പറഞ്ഞ് സൂര്യയും മണിക്കുട്ടനും

  |

  ബിഗ് ബോസ് തുടങ്ങിയതിന് ശേഷം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് രമ്യ പണിക്കര്‍ എത്തുന്നത്. ഒന്ന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ രമ്യ പുറത്താവുകയും ചെയ്തു. എന്നാല്‍ അമ്പതാം ദിവസം സര്‍പ്രൈസ് ആയി രമ്യയെ വീണ്ടും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി തിരികെ കൊണ്ട് വന്നിരിക്കുകയാണ്. തിരിച്ച് വരവ് പ്രതീക്ഷിച്ചതിലും മനോഹരമാക്കിയെങ്കിലും രമ്യയുടെ പ്രവൃത്തികള്‍ പലര്‍ക്കും അത്ര ഇഷ്ടപ്പെട്ടില്ല.

  വീണ്ടും മനോഹരിയായി ദുർഗ കൃഷ്ണ, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  രമ്യയെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മണിക്കുട്ടനും സൂര്യയുമിപ്പോള്‍. നേരത്തെ ഇവിടെ നിന്നും പുറത്ത് പോയ രമ്യ അല്ല തിരിച്ച് വന്നതെന്ന് ഇരുവരും അടിവരയിട്ട് തന്നെ പറയുന്നുണ്ട്. അതിനുള്ള കാരണം കൂടി വ്യക്തമാക്കിയാണ് ഇരുവരും രമ്യയെ കുറിച്ച് സംസാരിച്ചത്. പ്രേക്ഷകരുടെ അഭിപ്രായവും സമാനമാണെന്ന് കമന്റുകളിലൂടെയും വ്യക്തമാവുന്നു. വിശദമായി വായിക്കാം...

  രമ്യ എപ്പിസോഡ് ഒന്നും കണ്ടിട്ടില്ലെന്ന് ലാല്‍ സാര്‍ പറഞ്ഞു. പക്ഷേ എനിക്ക് അറിയില്ല, ഒരു കാര്യം അറിയാം. പഴയ രമ്യ അല്ല തിരിച്ച് വന്നത്. വേറൊരു ട്രാക്കിലാണ് വന്നതെന്ന് മണിക്കുട്ടന്‍ പറയുന്നു. പുള്ളിക്കാരി എന്ത് കാര്യമുണ്ടായാലും റിയാക്ട് ചെയ്യുമെന്ന് ഉറപ്പിച്ച് തന്നെയാണ് വന്നേക്കുന്നത്, പക്ഷേ അനൂപുമായിട്ട് കൊമ്പ് കോര്‍ക്കുന്നില്ലെന്ന് സൂര്യ പറയുന്നു. പോവുന്നതിന് മുന്‍പ് അനൂപുമായിട്ടല്ലേ പ്രശ്‌നം ഉണ്ടായിരുന്നത്. സായിയും അങ്ങനെ ആയിരുന്നു. ഇപ്പോള്‍ അവരോട് കുഴപ്പം ഇല്ലെന്ന് മണിക്കുട്ടന്‍ സൂചിപ്പിച്ചു.

  കഴിഞ്ഞ തവണ സായിയുമായി ഭയങ്കര ഉടക്ക് ആയിരുന്നെങ്കിലും ഇപ്പോള്‍ സായിയുമായി കമ്പനിയാണ്. അവര്‍ തമ്മിലിരുന്ന് സംസാരിക്കാറുണ്ട്. പക്ഷേ എപ്പിസോഡ് കാണിച്ചിട്ടില്ലെന്നാണ് തോന്നുന്നതെന്ന് സൂര്യയും മണിക്കുട്ടനും പറയുന്നു. പക്ഷേ പണ്ട് മുതല്‍ സായി എന്നോട് മിണ്ടുന്നില്ല. കണ്ടാല്‍ തിരിഞ്ഞ് പോകുമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ സായി തിരിഞ്ഞ് പോയാലും അവന്റെ അടുത്ത് പോയി സംസാരിക്കുകയാണ്. അനൂപിന്റെ അടുത്തും ഇവിടുന്ന് പറഞ്ഞിട്ടാണ് പോയത്. എന്തോ വൈരാഗ്യം ഉള്ളിലുണ്ടെന്ന് ഞാന്‍ വിചാരിച്ചു.

  പക്ഷേ വീണ്ടും വന്നപ്പോള്‍ അങ്ങനെ ഇല്ലാതെയായി. ഫിറോസിന്റെ അടുത്തും പ്രശ്‌നത്തിന് വന്നത് ആയിരിക്കില്ല. പക്ഷേ സന്ധ്യ അങ്ങനെ പറഞ്ഞത് കൊണ്ട് പെട്ടെന്ന് ദേഷ്യം വന്നതാവാം. പിന്നെ എനിക്ക് തോന്നുന്നു. രമ്യ റിയാക്ട് ചെയ്യുന്നത് കൊണ്ടാവും തിരിച്ച് വിളിച്ചതെന്ന്. അപ്പോള്‍ ആ റൂട്ടില്‍ തന്നെ പോവാമെന്ന് വിചാരിച്ചിട്ടുണ്ടാവുമെന്ന് സൂര്യ പറയുന്നു. മണിക്കുട്ടനും സൂര്യയും മാത്രമല്ല കിടിലം ഫിറോസ് അടക്കം ബിഗ് ബോസിലെ മറ്റ് മത്സരാര്‍ഥികളും രമ്യയുടെ തിരിച്ച് വരവ് ചുമ്മാതല്ലെന്ന് മനസിലാക്കിയിരിക്കുകയാണ്.

  സൂര്യ ഇമോഷണലി പെട്ടെന്ന് വീക്ക് ആവുമെങ്കിലും എല്ലാവരുടെയും ഗെയിം തന്ത്രങ്ങള്‍ മനസിലാക്കുന്നുണ്ടെന്നാണ് പല കമന്റസിലും പറയുന്നത്. ബിഗ് ബോസിനുള്ളില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് പുറത്ത് പോയി തിരിച്ച് വന്നതോടെ രമ്യയ്ക്ക് കൃത്യമായി അറിവ് ലഭിച്ചു. ഒന്നും അറിയാതെയാണ് തിരിച്ച് വന്നതെന്ന് പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. ഫിറോസിനെ ഒതുക്കി എങ്ങനെയും പുറത്താക്കുകയോ അല്ലെങ്കില്‍ വഴക്ക് കൂടി സ്‌ക്രീന്‍ സ്‌പേസിന് ശ്രമിക്കുകയോ ആണ് തിരിച്ച് വന്നതിന് ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ രമ്യ നടത്തുന്നത്.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  വീഡിയോ കാണാം

  English summary
  Bigg Boss Malayalam Season 3: Manikuttan And Soorya Discussion About Remya Panicker
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X