For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചാരിറ്റിയും ഗ്രൂപ്പിസവും കിടിലത്തിൻ്റെ സ്ട്രാറ്റർജി; ചോദ്യം ചെയ്യാനായി മോഹൻലാൽ സൃഷ്ടിച്ച അന്തരീക്ഷമായിരുന്നു

  |

  കഴിഞ്ഞ ബിഗ് ബോസ് സീസണ്‍ അവസാനിക്കുന്ന സമയത്ത് രണ്ട് വലിയ ഗ്രൂപ്പുകള്‍ രൂപപ്പെട്ടിരുന്നു. പിന്നെ നടന്ന ഗെയിം ഈ ഗ്രൂപ്പുകളില്‍ ഒതുങ്ങുന്നതായിരുന്നു. ഈ സീസണിലും സമാനമായ രീതിയിലൊരു ഗ്രൂപ്പിസം വളര്‍ന്ന് വരുന്നതിനെ കഴിഞ്ഞ എപ്പിസോഡില്‍ അവതാരകന്‍ ചോദ്യം ചെയ്തു. കിടിലം ഫിറോസ്, നോബി മര്‍ക്കോസ്, മുഹമ്മദ് റംസാന്‍ എന്നിങ്ങനെ മൂന്ന് പേരുടെ ഗ്രൂപ്പാണ് നിലവിലുള്ളത്.

  രാജകുമാരിയെ പോലെ മനോഹരിയായി മസൂം ശങ്കർ, നടിയുടെ കിടിലൻ ചിത്രങ്ങൾ വൈറലാവുന്നു

  ഇക്കാര്യം സായി വിഷ്ണുവും മണിക്കുട്ടനും ആരോപിച്ചെങ്കിലും മൂവരും ശക്തമായി വിയോജിച്ചു. എന്നാല്‍ ആദ്യമേ ഇക്കാര്യം മനസിലാക്കിയ മണിക്കുട്ടന്‍ ക്യാമറയില്‍ നോക്കി ബിഗ് ബോസിനെ അറിയിച്ചിരുന്നതിനെ കുറിച്ച് പറയുകയാണ് ആരാധകരിപ്പോള്‍. മണിക്കുട്ടന്‍ ആര്‍മിയുടെ സോഷ്യല്‍ മീഡിയ പേജില്‍ വന്ന കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  ഗ്രൂപ്പിസം സായി ഉന്നയിച്ചതിനെ വിലകുറച്ചു കാണുന്നില്ല. ശരിക്കും ഗ്രൂപ്പിസം ഇവിടെ ഉണ്ട് എന്ന് ആദ്യം തിരിച്ചറിഞ്ഞതും ബിഗ് ബോസിനോട് അത് ക്യാമറയില്‍ നോക്കി പറഞ്ഞതും മണിക്കുട്ടന്‍ ആണ്. പിന്നീടുള്ള പല സമയങ്ങളിലും ഗ്രൂപ്പിസം കളിക്കുന്ന കിടിലന്‍ പോലെ ഉള്ള ആളുകളെ വിജയി ആകാന്‍ ഞാന്‍ വിടില്ല എന്ന് പരസ്യം ആയി പറഞ്ഞിട്ടുണ്ട് മണിക്കുട്ടന്‍. അവിടെ നടക്കുന്ന ഗ്രൂപ്പിസം പുള്ളി ആദ്യമേ തിരിച്ചറിഞ്ഞിരുന്നു.

  ആദ്യ സമയങ്ങളില്‍ ഈ പറയുന്ന ഗ്രൂപ്പിന്റെ ഭാഗം ആയിരുന്ന സായി നാട്ടുകൂട്ടം ടാസ്‌കിനു ശേഷവും, റംസാനും അഡോണിയും സായിയെ തള്ളി പറഞ്ഞതിന് ശേഷവും ആണ് ഗ്രൂപ്പില്‍ നിന്ന് വെളിയില്‍ വന്നത്. ആദ്യം മണിക്കുട്ടനെ എതിര്‍ത്തിരുന്ന സായി ഈ സംഭവങ്ങളോടെ ആണ് മണികുട്ടനോട് കൂടുതല്‍ അടുക്കുകയും അദ്ദേഹം പറഞ്ഞിരുന്ന കാര്യങ്ങളില്‍ വാസ്തവം ഉണ്ടെന്നു അംഗീകരിച്ചതും.

  അനൂപും, രമ്യയും, ഡിംപലും ഒക്കെ ഗ്രൂപ്പിസം ഉണ്ടെന്നു അവിടേം ഇവിടേം മാറി നിന്ന് പറഞ്ഞത് അല്ലാതെ നേരിട്ട് അവരോടു പറയാന്‍ ധൈര്യം കാണിച്ചിട്ടില്ല. തുടക്കം മുതല്‍ ഗ്രൂപ്പിസത്തെ എതിര്‍ത്ത് സംസാരിച്ചിട്ടുള്ളത് മണിക്കുട്ടന്‍ മാത്രം ആയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മോര്‍ണിംഗ് ടാസ്‌കിനു ശേഷം ഉണ്ടായ വാക്വാദത്തിനിടയില്‍ വീണ്ടും ഗ്രൂപ്പിസത്തെ ചോദ്യം ചെയ്തത് മണിക്കുട്ടന്‍ ഒറ്റയ്ക്ക് നിന്നാണ്.

  ഗ്രൂപ്പിസത്തെ എതിര്‍ക്കാന്‍ കൂടുതല്‍ പേര് മുന്നോട്ടു വരുന്നതില്‍ സന്തോഷം. ഇന്നലെ ലാലേട്ടന്‍ ചോദ്യം ചെയ്യാനായി സൃഷ്ടിച്ച കൊടുത്ത അന്തരീക്ഷത്തില്‍ സായി, മണിക്കുട്ടന്‍ എടുത്തിട്ട് കൊടുത്ത ഗ്രൂപ്പിസം എടുത്തു പ്രയോഗിച്ചു കയ്യടി വാങ്ങിച്ചതില്‍ ഒരു വിരോധവും ഇല്ല. അയല്‍ക്കൂട്ടം ഒന്നുലഞ്ഞിട്ടുണ്ടു തുടരെ തുടരെ ഉള്ള ആക്രമണങ്ങളില്‍. പുറമെ അത് കാണിച്ചില്ലെങ്കിലും. വളരെ പ്രാധാന്യം ഉള്ള 2 കാര്യങ്ങള്‍ കിടിലത്തെ കൊണ്ട് മണിക്കുട്ടനെ സമ്മതിപ്പിക്കാനും കഴിഞ്ഞു.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  ചാരിറ്റിയും ഗ്രൂപ്പിസവും അയാളുടെ ഗെയിം സ്റ്റാര്‍റ്റജി ആണെന്ന്. മണിക്കുട്ടന്‍ എടുത്ത നിലപാടുകളെ കൂടുതകള്‍ പേര് അംഗീകരിക്കുന്നത് ആണ് ഇപ്പോള്‍ കണ്ടു വരുന്നത്, മണിക്കുട്ടന്‍ ഒതുങ്ങി പോയി. ഇന്നലെ എന്ത് കൊണ്ട് അധികം സംസാരിച്ചില്ല എന്നൊക്കെ ചോദിക്കുന്നവരോട് ആ ശാന്തതക്ക് വലിയ അര്‍ഥങ്ങള്‍ ഉണ്ട്. താന്‍ മാത്രം എതിര്‍ത്തിരുന്ന ഗ്രൂപ്പിസം സായി ആഘോഷിക്കുന്നത് തന്റെ വിജയം ആയി കണ്ടു ശാന്തമായി ഇരിക്കുന്ന മണിക്കുട്ടന്‍. ഒരിക്കലും മറ്റൊരാളുടെ സ്‌പേസില്‍ ഇട പെടാതെ കൂട്ടത്തില്‍ ഉള്ളവനെ യു ക്യാന്‍ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കുന്ന ഒരു എംകെ ആണ് ഞാന്‍ ഇന്നലെ കണ്ടത്. MK the perfect gamer of season 3

  English summary
  Bigg Boss Malayalam Season 3: Manikuttan Army Discussing About Kidilam Firoz's Groupism
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X