ഹെലികോപ്റ്റര്‍ ലൂയിസിന് ശേഷം മീശമാധവനായി മണിക്കുട്ടന്‍, രസകരമായ കാഴ്ചകളുമായി ബിഗ് ബോസ്‌

By Prashant V R

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ വീക്ക്‌ലി ടാസ്‌ക്കുകളും മറ്റും ശ്രദ്ധേയമാകാറുണ്ട്. കഴിഞ്ഞ തവണ ബിബി യൂണിവേഴ്‌സിറ്റി എന്ന ടാസ്‌ക്കായിരുന്നു ബിഗ് ബോസ് നല്‍കിയത്. 1980കളിലെ കോളേജുകളിലെ നിമിഷങ്ങള്‍ പുനരാവിഷ്‌കരിക്കലായിരുന്നു മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന ടാസ്‌ക്ക്. ഇത് എല്ലാവരും മികച്ച രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തു. മണിക്കുട്ടന്‍, നോബി പോലുളള താരങ്ങള്‍ കൗണ്ടറുകള്‍ അടിച്ച് ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.

manikuttan

ഹെലികോപ്റ്റര്‍/സൈക്കിള്‍ ലൂയിസ് എന്ന കഥാപാത്രമായിട്ടാണ് മണിക്കുട്ടന്‍ ഈ ടാസ്‌ക്കില്‍ പങ്കെടുത്തിരുന്നത്. നടന് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്ത കഥാപാത്രം കൂടിയായിരുന്നു ഇത്. അതേസമയം ബിബി യൂണിവേഴ്‌സിറ്റി ടാസ്‌ക്കിന് പിന്നാലെ പുതിയ വീക്ക്‌ലി ടാസ്‌ക്ക് ബിഗ് ബോസിന്റെ പുതിയ എപ്പിസോഡില്‍ കാണിക്കുന്നുണ്ട്.

നടി ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

ഇത്തവണ മീശമാധവന്‍ എന്ന ദിലീപ് കഥാപാത്രത്തെയാണ് മണിക്കുട്ടന്‍ അവതരിപ്പിക്കുന്നതെന്നാണ് പുതിയ പ്രൊമോയില്‍ നിന്നും ലഭിക്കുന്ന സൂചന. മണിക്കുട്ടന് പുറമെ മറ്റ് മല്‍സരാര്‍ത്ഥികളും മലയാള സിനിമയിലെ ജനപ്രിയ കഥാപാത്രങ്ങളെ പുനരാവിഷ്‌കരിച്ച് എത്തുന്നു. അതേസമയം ബിഗ് ബോസ് ഹൗസിലെ ഇത്തവണത്തെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ബിഗ് ബോസില്‍ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥിയായിരുന്നു മണിക്കുട്ടന്‍.

ഷോയുടെ തുടക്കം മുതല്‍ മികച്ച ഗെയിം കളിച്ചാണ് മണിക്കുട്ടന്‍ മുന്നേറുന്നത്. കുറച്ചുദിവസങ്ങളില്‍ ഇമോഷണലായി കാണപ്പെട്ടെങ്കിലും പിന്നീട് മികച്ച തിരിച്ചുവരവാണ് മണിക്കുട്ടന്‍ നടത്തിയത്. ഏത് ടാസ്‌ക്കായാലും മണിക്കുട്ടന്‍ എപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്. പൊതുവെ ശാന്ത സ്വഭാവക്കാരനായ താരം അധികം വഴക്കുകളൊന്നും ഉണ്ടാകാതെയാണ് ബിഗ് ബോസില്‍ മുന്നേറുന്നത്. ഷോയില്‍ മണിക്കുട്ടന്‌റെ പ്രകടനം കാണാന്‍ എല്ലാവരും ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X