ഡിംപലിന് എറ്റവും ഇഷ്ടമുളള വസ്തു സ്വന്തമാക്കി മണിക്കുട്ടന്‍, ലേലം വിളിയില്‍ ആവേശത്തോടെ മല്‍സരാര്‍ത്ഥികള്‍

By Midhun Raj

ബിഗ് ബോസ് മലയാളം സീസണ്‍ 3 അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. വാശിയേറിയ മല്‍സരമാണ് നിലവില്‍ ഷോയില്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു മല്‍സരാര്‍ത്ഥി കൂടി ബിഗ് ബോസ് വീടിനോട് വിടപറഞ്ഞിരുന്നു. ഇത്തവണത്തെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്ന അഡോണിയുടെ പുറത്താവല്‍ എല്ലാവരെയും സങ്കടത്തിലാഴ്ത്തി. അതേസമയം അഡോണിയുടെ പുറത്താവലിന് മുന്‍പ് ബിഗ് ബോസ് വീട്ടില്‍ വാശിയേറിയ ലേലം വിളി നടന്നിരുന്നു.

അനന്യ പാണ്ഡെയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

വീട്ടിനുളളില്‍ മല്‍സരാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ട വസ്തുക്കള്‍ ലേലം വിളിച്ചു സ്വന്തമാക്കാമെന്നായിരുന്നു ലാലേട്ടന്‍ നല്‍കിയ നിര്‍ദ്ദേശം. ഇതിനായി ഓരോ മല്‍സരാര്‍ത്ഥികള്‍ക്കും ഇരുനൂറ് വീതം പോയിന്റുകളാണ് നല്‍കിയത്. തുടര്‍ന്ന് തുടക്കത്തില്‍ തന്നെ ആവേശകരമായ ലേലം വിളിയായിരുന്നു ബിബി വീട്ടില്‍ നടന്നത്. ബിഗ് ബോസ് ഹൗസിലെ ചെറു ഷോ പീസ് ഐറ്റങ്ങള്‍ വെച്ചായിരുന്നു ലേലം വിളി തുടങ്ങിയത്.

ലേലത്തില്‍ ഡിംപലിന് ഏറെ പ്രിയപ്പെട്ട കുതിരയെ

ലേലത്തില്‍ ഡിംപലിന് ഏറെ പ്രിയപ്പെട്ട കുതിരയെ മണിക്കുട്ടന്‍ സ്വന്തമാക്കിയത് ശ്രദ്ധേയമായിരുന്നു. ഡിംപലിന് അതിനെ ഏറെ ഇഷ്ടമാണെന്ന് പറഞ്ഞായിരുന്നു ഇരുനൂറ് പോയിന്റുകള്‍ പറഞ്ഞ് മണിക്കുട്ടന്‍ അത് സ്വന്തമാക്കിയത്. തുടര്‍ന്ന് ഇത് ഡിംപലിന് എത്തിക്കുമെന്നും മണിക്കുട്ടന്‍ ലാലേട്ടനോട് പറഞ്ഞു. ലേലം വിളിയില്‍ എറ്റവും പ്രിയപ്പെട്ട വസ്തുക്കള്‍ എന്തായാലും സ്വന്തമാക്കണമെന്ന വാശിയില്‍ മിക്ക മല്‍സരാര്‍ത്ഥികളും കൈയ്യിലുളള ഇരുനൂറ് പോയിന്‌റും വിളിച്ച് അതെല്ലാം നേടുകയായിരുന്നു.

ബിഗ് ബോസ് വീട്ടിലെ

ബിഗ് ബോസ് വീട്ടിലെ ലൂക്ക് എന്ന അത്ഭുത വിളക്ക് റിതു മന്ത്രയാണ് സ്വന്തമാക്കിയത്. മോഹന്‍ലാലിന് വീട്ടിനുളളിലെ രഹസ്യങ്ങള്‍ വളരെ രഹസ്യമായി ചെവിയില്‍ എത്തിക്കുന്ന ആളാണ് ലൂക്ക്. ലേലത്തില്‍ നോബി ഒരു ചെയറാണ് നേടിയത്. അറുപത് പോയിന്‌റ് വിളിച്ചാണ് നോബി ബിബി വീട്ടിലെ ചെയര്‍ സ്വന്തമാക്കിയത്.

രമ്യയും റംസാനും സൂര്യയും ഷോ പീസുകളും

രമ്യയും റംസാനും സൂര്യയും ഷോ പീസുകളും സ്വന്തമാക്കി. എല്ലാവരും വളരെ ആവേശത്തോടെയാണ് ലേലം വിളിയില്‍ പങ്കെടുത്തത്. പത്ത് പോയിന്‌റിലാണ് ലേലം വിളി തുടങ്ങിയത്. പിന്നീട് കൈയ്യിലുളള മുഴുവന്‍ പോയിന്‌റും പറഞ്ഞ് മല്‍സരാര്‍ത്ഥികള്‍ ഓരോ വസ്തുക്കള്‍ സ്വന്തമാക്കുകയായിരുന്നു. സൂര്യ കാണ്ടാമൃഗത്തിന്‌റെ ആകൃതിയിലുളള ഒരു വസ്തു വാങ്ങിയത് മുഴുവന്‍ പോയിന്‌റുകളും പറഞ്ഞാണ്. നേടുകയായിരുന്നു.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
അഡോണിയും തനിക്ക് പ്രിയപ്പെട്ട

അഡോണിയും തനിക്ക് പ്രിയപ്പെട്ട ഒരു വസ്തു വാശിയേറിയ ലേലം വിളിക്കൊടുവില്‍ സ്വന്തമാക്കിയിരുന്നു. റിതുവും അഡോണിക്കൊപ്പം അവസാനം വരെ വിളിച്ചെങ്കിലും അഡോണി ഒടുവില്‍ ഇരുനൂറ് പോയിന്‌റ് പറഞ്ഞ് നേടുകയായിരുന്നു. ബിഗ് ബോസില്‍ എഴുപത്തി ഏഴ് ദിവസങ്ങള്‍ നിന്ന ശേഷമാണ് അഡോണി പുറത്തായത്. ഈ ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മല്‍സരാര്‍ത്ഥിയായിരുന്നു അഡോണി. എന്നാല്‍ പുറത്തുപോയതോടെ ക്യാപ്റ്റന്‍സി അഡോണി അനൂപിന് കൈമാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X