സൂര്യയുടെ പ്രണയത്തിൽ മൗനം വെടിഞ്ഞ് മണിക്കുട്ടൻ, ഒടുവിൽ തന്റെ നിലപാട് വ്യക്തമാക്കി നടൻ...

ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളായിരുന്നു മണിക്കുട്ടന്റേയും സൂര്യയുടേയും. മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ ഇവർ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമാവുകയായിരുന്നു. സൂര്യയ്ക്ക് മണിക്കുട്ടനോട് തോന്നിയ ഇഷ്ടത്തിന് ശേഷമാണ് ഇവർ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായത്. മോഹൻലാലിന്റെ മുന്നിൽ വെച്ച് തനിക്ക് ഇവിടെ ഒരു പ്രണയമുണ്ടെന്ന് സൂര്യ വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് മണിക്കുട്ടനോടും മറ്റുള്ളവരോടും തുറന്നു പറയുകയും ചെയ്തു.

അതീവ ഗ്ലാമറസായി രശ്മി നായർ, പുതിയ ചിത്രങ്ങൾ വൈറലാകുന്നു

സൂര്യയുടെ പ്രണയത്തിന് മുന്നിൽ മൗനം പാലിക്കുകയായിരുന്നു മണിക്കുട്ടൻ. ഇഷ്ടമാണെന്നോ അല്ലന്നോ ഇതുവരെ പറഞ്ഞിട്ടില്ല. ബിഗ് ബോസ് സീസൺ 3 അതിന്റെ അവസാനത്തിലേയ്ക്ക് കടക്കുമ്പോൾ സൂര്യ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മണിക്കുട്ടൻ. ടാസ്ക്കുകളിലൂടെയാണ് മണിക്കുട്ടൻ ഇത് അറിയിച്ചിരിക്കുന്നത്. ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം ബിഗ് ബോസ് ഹൗസിൽ പുതിയ പ്രശ്നങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

മണിക്കുട്ടന്റെ പാട്ട്

പാട്ട് ഡെഡിക്കേറ്റ് ചെയ്യാനുള്ള ടാസ്ക്കിൽ ഇഷ്ടമല്ലെടാ എനിക്ക് എനിക്ക് ഇഷ്ടമല്ലേടാ എന്ന പാട്ട് സൂര്യയ്ക്ക് ഡെഡിക്കേറ്റ് ചെയ്തു കൊണ്ടാണ് മണിക്കുട്ടൻ ആദ്യമായി തന്റെ വിയോജിപ്പ് അറിയിച്ചത്. എന്നാൽ ഇത് കേവലം ടാസ്ക്ക് മാത്രമാണ് എന്നായിരുന്നു മണിക്കുട്ടൻ അന്ന് പറഞ്ഞത്. എന്നാൽ ആ സിനിമയിൽ പൃഥ്വിരാജും മീരാ ജാസ്മിനും ഒന്നിക്കുന്നുണ്ട്. എന്നാൽ മണിക്കുട്ടൻ ആ പ്രവൃത്തി സൂര്യയെ വിഷമിപ്പിച്ചിരുന്നു. ഇത് ഹൗസിന് അകത്ത് വലിയ ചർച്ചാ വിഷയവുമായിരുന്നു.

 സൂര്യയോടുള്ള  അതൃപ്തി


ഇപ്പോഴിത വീണ്ടും സൂര്യയോടുള്ള അനിഷ്ടം മണിക്കുട്ടൻ പ്രകടിപ്പിച്ചിരിക്കുകയാണ്. ഫിറോസിന് മറുപടി കൊടുക്കുമ്പോഴാണ് സൂര്യയെ മോർണിംഗ് ആക്ടിവിറ്റിയിലേയ്ക്ക് വലിച്ചിട്ടത്. ബിഗ് ബോസ് ഹൗസിൽ കണ്ണടച്ച് വിശ്വസിക്കാൻ കഴിയുന്ന മത്സരാർഥി ആരാണ് എന്ന് നിർദ്ദേശിക്കുന്ന ടാസ്ക്കിനെ തുടർന്ന് നടന്ന സംസാരത്തിലാണ് സൂര്യയുടെ പേര് വലിച്ചിട്ടത്. ഹൗസിൽ എതിരാളിയാണെന്ന് കണ്ണും അടച്ച് വിശ്വസിക്കുന്ന മത്സരാർഥിയാണ് കിടിലൻ ഫിറോസ് എന്നാണ് മണിക്കുട്ടൻ പറഞ്ഞത്. പിന്നീട് ഇതിനെ കുറിച്ച് ഹൗസിൽ വലിയ സംസാരം നടന്നിരുന്നു, ഇതിനിടയിലേയ്ക്കാണ് സൂര്യയുടെ പേര് മണിക്കുട്ടൻ പരാമർശിച്ചത്.

സൂര്യയോടുള്ള  പ്രണയം

മണിക്കുട്ടന്റെ പ്രജയായ 11പേർ എന്ന് പ്രയോഗം കിടിലൻ ഫിറോസ് ടാസിക്കിൽ ഉപയോഗിച്ചിരുന്നു. ഇത് മറ്റുള്ളവരെ അസ്വസ്ഥതരാക്കിയിരുന്നു. പ്രജകളെ കൂടെ കൂട്ടുക എന്നത് തന്റെ ഉദ്ദ്യേശമല്ലെന്ന് പറഞ്ഞുകൊണ്ടാണ് സൂര്യയുടെ പ്രണയത്തെ കുറിച്ച് മണിക്കുട്ടൻ പറഞ്ഞത്. ഇവിടെ എല്ലാവരും വ്യക്തികളാണ്. ഞാന്‍ പ്രജകളെ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. സൂര്യയുടെ കാര്യം പറയാം. വന്ന ദിവസം തൊട്ട് ഉള്ളതാണ് എനിക്ക് സൂര്യയോട് ഇപ്പോഴും ഉള്ളത്. ഇവിടെ നില്‍ക്കാനായി ഞാനല്ലാതാവാന്‍ എനിക്ക് പറ്റില്ല. പ്രണയം, ഇല്ലാത്ത ഒരു വികാരം എനിക്ക് ഉണ്ടാക്കാന്‍ പറ്റില്ല. എനിക്ക് ആ കുട്ടിയോട് റെസ്‍പെക്റ്റ് ഉണ്ട്. നിങ്ങള്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ പബ്ലിക് ആയിട്ട് പറയുന്നില്ല. എനിക്കു തന്ന സമ്മാനങ്ങള്‍ പബ്ലിക് ആയിട്ട് കാണിക്കുന്നില്ല. അതുപോലും ഞാന്‍ റെസ്പെക്റ്റ് ചെയ്യുന്നുണ്ട്. പ്രജയെ ചേര്‍ക്കണമെങ്കില്‍ എനിക്ക് അവിടുന്നേ തുടങ്ങാമായിരുന്നു. അതിന് എനിക്ക് താല്‍പര്യമില്ല എന്ന് മണിക്കുട്ടന്‍ പറഞ്ഞു

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
സൂര്യയോട്  മറുചോദ്യവുമായി മണിക്കുട്ടൻ

മണിക്കുട്ടന്റെ ഈ പ്രതികരണം സൂര്യയെ അസ്വസ്ഥയാക്കിയിരുന്നു. പിന്നീട് നടനോട് പരാതി പറയുകയും ചെയ്തിരുന്നു. പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്ന ടാസ്ക്കിനെ കുറിച്ചും സൂര്യ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നറുക്കിട്ട് എടുക്കുന്ന പാട്ടുകള്‍ കൂട്ടത്തിലൊരാള്‍ക്ക് ഡെഡിക്കേറ്റ് ചെയ്യേണ്ട ഒരു ടാസ്‍ക് ബിഗ് ബോസ് നടത്തിയിരുന്നു. അതില്‍ മണിക്കുട്ടന് ലഭിച്ചത് 'ഇഷ്‍ടമല്ലെടാ' എന്ന ഗാനമായിരുന്നു. സൂര്യയെ വിളിച്ചാണ് മണി ഈ പാട്ട് പാടിയത്. ആ പാട്ട് തനിക്ക് ഡെഡിക്കേറ്റ് ചെയ്തതിനെക്കുറിച്ചും സൂര്യ പരാതി ഉന്നയിച്ചു. എന്നാല്‍ ആ പാട്ടിന്‍റെ വരികള്‍ അങ്ങനെയല്ലേ എന്നായിരുന്നു മണിയുടെ പ്രതികരണം. പ്രജ എന്ന സങ്കല്‍പ്പത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് കാണിക്കാനാണ് സൂര്യയുടെ കാര്യം മോണിംഗ് ആക്റ്റിവിറ്റിക്കിടെ പറഞ്ഞതെന്നും സൂര്യ പറഞ്ഞിട്ടുള്ളതിനൊന്നും ഇതുവരെ താന്‍ ഒന്നും തിരിച്ചു ചോദിച്ചിട്ടില്ലല്ലോ എന്നും മണിക്കുട്ടന്‍ പറഞ്ഞു. എന്നാൽ മണിക്കുട്ടന്റെ വാക്കിൽ സൂര്യ തൃപ്തയായിരുന്നില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X