ഋതുവിനെ ചൊല്ലി മണിക്കുട്ടനും രമ്യയും തമ്മിൽ തർക്കം, അങ്ങനെ പറഞ്ഞത് ശരിയല്ലെന്ന് നടൻ

സംഭവബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നേറുകയാണ്. ഷോ ആരംഭിച്ചിട്ട് 82 ദിവസം പൂർത്തിയായിരിക്കുകയാണ്. ഇനി 100 ലേയ്ക്ക് അടുക്കാൻ അധികം ദിവസങ്ങളില്ല. നൂറ് ദിവസം പൂർത്തിയാക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് മത്സരാർഥികൾ ഹൗസിൽ നിൽക്കുന്നത്. ഗെയിം മുറുകുമ്പോഴും ബിഗ് ബോസ് ഹൗസിൽ നാടകീയതയ്ക്ക് ഒരു കുറവുമില്ല. പരസ്പരമുള്ള അഭിപ്രായഭിന്നതകൾ രൂക്ഷമാകുകയാണ്.

ഗ്ലാമറസ് ലുക്കിൽ പാർവതി നായർ, ചിത്രം കാണാം

ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളാണ് രമ്യയും മണിക്കുട്ടനും. ഹൗസിൽ പരസ്പരം പിന്തുണച്ചാണ് ഇരുവരും നിൽക്കുന്നത്. ടാസിക്കിൽ അല്ലാതെ അധികം തർക്കങ്ങൾ ഇവർ തമ്മിൽ ഉണ്ടായിട്ടില്ല. ഇപ്പോഴിത അടുത്ത സുഹൃത്തുക്കൾ തമ്മിൽ മുഖാമുഖം എത്തിയിരിക്കുകയാണ്. ജയിൽ നോമിനേഷനെ ചൊല്ലി നടന്ന പ്രശ്നത്തെ തുടർന്നാണ് ഇരുവരും തമ്മിൽ ചെറിയ പ്രശ്നം ഉണ്ടായത്. മണിക്കുട്ടൻ ജയിലേയ്ക്ക് പോകുന്നതിനും തൊട്ട് മുൻപാണ് സംഭവം ഉണ്ടാകുന്നത്.

മണിക്കുട്ടന്റെ നോമിനേഷൻ

ടാസ്ക്കിലും പോയ വാരം ഹൗസിൽ മോശം പ്രകടനം കാഴ്ചവെച്ച രണ്ട് പേരെ കാരണങ്ങളോടെ നോമിനേറ്റ് ചെയ്യാൻ ബിഗ് ബോസ് നിർദ്ദേശിച്ചിരുന്നു. മണിക്കുട്ടൻ റംസാന്റേയും രമ്യയുടേയും പേരുകളാണ് നോമിനേറ്റ് ചെയ്തത്. റംസാനെ ടാസ്ക്കിന്റെ കാരണം കൊണ്ട് നോമിനേറ്റ് ചെയ്തപ്പോൾ ഹൗസിൽ നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രമ്യയെ നോമിനേറ്റ് ചെയ്തത്. രമ്യയുടെ വായിൽ നിന്ന് കേൾക്കാൻ പാടില്ലാത്ത ഒരു വാക്ക് കേട്ടുവെന്നും അത് ഇവിടെ പറയാൻ കഴിയില്ലെന്നും പറഞ്ഞു കൊണ്ടാണ് രമ്യയെ നോമിനേറ്റ് ചെയ്തത്. നോമിനേഷൻ കഴിഞ്ഞിതിന് ശേഷം കാരണം പറയാമെന്നും മണിക്കുട്ടൻ പറഞ്ഞു.

രമ്യയെ  നോമനേറ്റ്  ചെയ്യാനുള്ള  കാരണം

സായ്, മണിക്കുട്ടൻ എന്നിവരാണ് ഇത്തവണ ജയിലിൽ പോയത്. ജയിലിൽ പോകുന്നതിന് മുൻപ് ഇതിനെ കുറിച്ച് രമ്യയും മണിക്കുട്ടനും തമ്മിൽ ചെറിയ സംസാരം ഉണ്ടായിരുന്നു. ഋതുവിന്റെ പേരിലാണ് ഇവർ തമ്മിൽ സംസാരം നടന്നത്. ഋതുവിന് ആൺകുട്ടികൾ ആശ്വസിപ്പിക്കുന്നതാണ് ഇഷ്ടമെന്ന് രമ്യ പറയുന്നത് മണിക്കുട്ടൻ കേട്ടിരുന്നു. ഇതിനെ തുടർന്നാണ് നോമിനേറ്റ് ചെയ്തത്. രമ്യയുടെ ഈ പ്രയോഗം തെറ്റാണെന്നും ഇവിടെ ആൺ പെൺ വ്യത്യാസമില്ലെന്നും മണിക്കുട്ടൻ പറഞ്ഞു.

ചോദ്യം  ചെയ്ത് രമ്യ

എന്നാൽ രമ്യ ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു. തനിക്ക് തോന്നിയ കാര്യമാണ് പറഞ്ഞത്. ഋതു കരഞ്ഞപ്പോൾ ഞാൻ അവിടെ എത്തിയിരുന്നു. എന്നാൽ രമ്യ പോകു എന്നാണ് ഋതു പറഞ്ഞത്. അതേ സമയം ഫിറോസ് ചേട്ടനും മറ്റും അവിടെ ഉണ്ടായിരുന്നു. അവരോടൊന്നും ഇങ്ങനെ പറഞ്ഞില്ലല്ലോ. തന്നോട് മാത്രമാണ് ഋതു പോകാൻ പറഞ്ഞതെന്നും രമ്യ പറഞ്ഞു. എന്നാൽ ഇവിടെ ആൺ പെൺ വ്യത്യാസമില്ലെന്നാണ് മണിക്കുട്ടൻ പറഞ്ഞത്. ഇവരുടെ വാക്ക് തർക്കം കൂടിയപ്പോൾ അനൂപ് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. ജയിലുൽ പോയി വന്നതിന് ശേഷം ബാക്കി സംസാരിക്കാമെന്ന് പറഞ്ഞ് മണിക്കുട്ടനെ അവിടെ നിന്ന് കൊണ്ട് പോകുകയായിരുന്നു,

സോഷ്യൽ മീഡിയ വിമർശനം

രമ്യയുമായുള്ള ഈ വിഷയം മണിക്കുട്ടൻ സായിയോട് പറഞ്ഞു. കൂടാതെ മണിക്കുട്ടനുമായുള്ള വിഷയം രമ്യ നോബിയോട് പറഞ്ഞു. അതേ സമയം സോഷ്യൽ മീഡിയയിലൂടെ രമ്യയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. രമ്യയുടെ ആ പ്രയോഗം ശരിയല്ല എന്നായിരുന്നു കൂടുതൽ പേരും പറഞ്ഞത്. മണിക്കുട്ടനെ പിന്തുണക്കുന്ന കമന്റുകളാണ് ഉയർന്നു വരുന്നത്.രമ്യയും മണിക്കുട്ടനും ഇക്കുറി ന എവിക്ഷനിൽ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X