Just In
- 54 min ago
'ഇവിടെ ഒരു പ്രശ്നമേയുള്ളൂ, അത് ഇതാണ്'; കിടിലം ഫിറോസിനെ കുറിച്ച് റിതു മന്ത്ര
- 2 hrs ago
ഇനി ബിഗ് ബോസ് ഹൗസിൽ ദേവാസുര പോരാട്ടം,ചിരിപ്പിക്കാൻ ഫിറോസും ചിരിക്കില്ലെന്ന് ഉറച്ച് നോബിയും...
- 12 hrs ago
റിതുവിനെ ഒറ്റപ്പെടുത്തി സഹതാരങ്ങള്‍; ഗ്രൂപ്പീസമെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് റംസാനും അഡോണിയും
- 13 hrs ago
യുദ്ധം അവസാനിക്കാതെ ബിഗ് ബോസ് വീട്; ഡിംപലിന്റേത് നുണ കഥയാണെന്ന് ആവര്‍ത്തിച്ച് മിഷേല്‍, തെളിവുണ്ടെന്നും താരം
Don't Miss!
- Automobiles
ചെറു ജിംനിയേയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി മാരുതി
- Finance
സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍
- News
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെടിവച്ചു കൊന്നു; പിന്നില്‍ ബിജെപിയെന്ന് ആരോപണം
- Sports
IND vs ENG: 'ആ റെക്കോഡ് മറികടക്കുക എന്നത് എനിക്ക് വലിയ കാര്യമല്ല'- വിരാട് കോലി
- Travel
മൂന്നാറില്‍ ഒരുദിവസം കൊണ്ടു കാണുവാന്‍ പറ്റുന്ന ഏഴ് സ്ഥലങ്ങള്‍
- Lifestyle
കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡിംപലിനെ ചേർത്ത് പിടിച്ച് സമാധാനിപ്പിച്ച് മണിക്കുട്ടൻ, ന്യായവും നീതിയുമൊക്കെ പിന്നെ നോക്കാം...
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബിഗ് ബോസ് സീസൺ 3 ആരംഭിച്ചിരിക്കുകയാണ്. ഫെബ്രുവരി 14 നാണ് ഷോ ആരംഭിച്ചിരിക്കുന്നത്. ഗംഭീര ആഘോഷത്തോടെയാണ് പുതിയ ബിഗ് ബോസ് മലയാളം ആരംഭിച്ചത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോ ആയി മാറുകയായിരുന്നു .
മോഹൻലാലിന്റെ മകളുടെ മേക്കോവർ ചിത്രം വൈറലാകുന്നു
ഏറെ രസകരമായിട്ടാണ് ആദ്യത്ത ആഴ്ച മുന്നോട്ട് പോയത്. എന്നാൽ ഇപ്പോൾ ചെറിയ പൊട്ടലും ചീറ്റലും ഹൗസിനുള്ളിൽ ഉണ്ടായിരിക്കുകയാണ്. മിഷേൽ- ഡിംപൽ വഴക്കാണ് ബിഗ് ബോസ് സീസൺ 3 യുടെ മുഖം മറ്റിയത്. ഇപ്പോഴിതാ അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ വീട്ടിനുള്ളിൽ ചൂടുള്ള ചർച്ചയാവുകയാണ്.

മിഷേൽ ഹൗസിനുള്ളിൽ എത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. വീക്കിലി ടാസ്ക്കിന്റെ ഭാഗമായി ഡിംപൽ പറഞ്ഞ കഥയാണ് പ്രശ്നത്തിന്റെ ആധാരം. കഥ പച്ചക്കളളമാണെന്നും ചില വസ്തുതകൾ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും മിഷേൽ സഹമത്സരാർഥിയായ ഫിറോസ് ഖാനോട് പറഞ്ഞു. തുടർന്ന് ഇരുവരും ചേർന്ന് ഡിംപലിനോട് ഇതേ കാര്യം ചോദിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

സുഹൃത്തിനെ ഡിംപൽ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും അതിൻ്റെ പേരിൽ സിംപതി പിടിച്ചുപറ്റി അത് വോട്ടാക്കി മാറ്റാനുള്ള ശ്രമം ഡിംപൽ നടത്തുന്നു എന്നുമാണ് മിഷേൽ ഉന്നയിക്കുന്ന ആരോപണം. ഇതിന്റെ പേരിലാണ് വീടികത്ത് ചർച്ചകൾ പുരോഗമിക്കുന്നത്. ഡിംപലിനെ പിന്തുണച്ച് മത്സരാർഥികൾ രംഗത്തെത്തിയിരുന്നു.

ഡിപംൽ ശരിയല്ലല്ലെ എന്നാണ് അഡോണി പറഞ്ഞത്. എന്നാൽ ആഡോണിയെ തിരുത്തി സായ് വിഷ്ണു രംഗത്തെത്തുകയായിരുന്നു. കാര്യെ അറിഞ്ഞിട്ട് മാത്രമേ നിലപാട് എടുക്കാവുവെന്ന് സായ് വിഷ്ണു പറയുന്നു. പിന്നീട് കിടിലൻ ഫിറോസ് എത്തി കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ ഫിറോസ് അതിനെഎതിർക്കുകയായിരുന്നു. അത് മറ്റൊരു വഴക്കിലേയ്ക്ക് നീങ്ങുകയായിരുന്നു. നേരിട്ടും അല്ലാതേയും മത്സരാർഥികൾ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് വിഷയത്തിൽ മണിക്കുട്ടന്റെ നിലപാടാണ്. പെൺകുട്ടികൾ കരഞ്ഞാൽ അവരുടെ ഒപ്പമേ താൻ നിൽക്കൂ എന്നും ന്യായവും നീതിയുമൊക്കെ പിന്നെ നോക്കാമെന്നുമാണ് മണിക്കുട്ടൻ പറഞ്ഞത്. ഋതു മന്ത്രയോടാണ് ഇക്കാര്യം താരം വ്യക്തമാക്കിയത്. മണിക്കുട്ടൻ നോമിനേറ്റ് ചെയ്ത മത്സരാർഥികളിൽ ഒരാളാണ് ഡിംപൽ. എന്നാൽ ഒരു പ്രശ്നം സംഭവിച്ചപ്പോൾ ഡിപംലിനോടൊപ്പം നിൽക്കുകയായിരുന്നു മണിക്കുട്ടൻ. കരയുന്ന ആളെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തിരുന്നു.