twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യക്തിപരമായി എന്നെ ടാര്‍ഗറ്റ് ചെയ്യുന്നു, കിടിലൻ ഫിറോസിനെതിരെ പരാതിയുമായി മണിക്കുട്ടൻ

    |

    ബിഗ് ബോസ് സീസൺ 3 അതിന്റെ 42ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. മത്സരാർഥികളെ പോലെ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് മോഹൻലാൽ എത്തുന്ന ശനി, ഞായർ ദിവസം. ബിഗ് ബോസ് ഹൗസിലെ പല പ്രശ്നങ്ങളും കണ്ടുപിടിക്കുന്നതും പരിഹരിക്കുന്നതും ഈ ദിവസങ്ങളിലാണ്. കൂടാതെ അംഗങ്ങളെ കുറിച്ചുള്ള പ്രേക്ഷകരുടെ സംശയങ്ങൾക്കും മോഹൻലാൽ തീർക്കുന്നുണ്ട്.

    പച്ചയിൽ അതീവ ഗ്ലാമറസായി നടി മാളവിക മോഹനൻ, ചിത്രം വൈറലാകുന്നു

    കഴിഞ്ഞ ആഴ്ചകളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഈ ആഴ്ച. എല്ലാവരും വളരെ നിശബ്ദരായിരുന്നു. ഹൗസിൽ വഴക്കോ ബഹളമോ ഉണ്ടായിരുന്നില്ല, ഇതിനെ കുറിച്ചായിരുന്നു മോഹൻലാൽ ആദ്യം ചോദിച്ചത്. എല്ലാവരും ക്യാപ്റ്റന് നേരെയാണ് വിരവൽ ചൂണ്ടിയത് തൃപ്തരായിരുന്നില്ല എന്നാണ് അധികം പേരും പറഞ്ഞത്. എന്നാൽ മണിക്കുട്ടൻ ഫിറോസിന്റെ ക്യാപ്റ്റൻസിയെ കുറിച്ചായിരുന്നില്ല പകരം വ്യക്തിപരമായിട്ടുള്ള പരാതിയായിരുന്നു. ഫിറോസ് തന്നെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്തതായി തോന്നിയെന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത്. ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് ഇക്കാര്യവു വെളിപ്പെടുത്തിയത്.

    ഫിറോസിനെതിരെ മണിക്കുട്ടൻ

    ഫിറോസിക്ക ക്യാപ്റ്റന്‍ അല്ല ഇനി എന്തുതന്നെ ആയാലും പേഴ്സണലി എന്നെ ടാര്‍ഗറ്റ് ചെയ്യാന്‍ ഒരിക്കലും മറക്കാറില്ല. ക്യാപ്റ്റന്‍സി ടാസ്‍കില്‍ ഞാനും കൂടി ഉണ്ടായിരുന്നു. അതുകഴിഞ്ഞ് ഈ കസേരയില്‍ വന്നിരുന്ന് പുള്ളി ആദ്യം പറഞ്ഞ ഡയലോഗ് ഇതാണ്- നിന്‍റെ മനസ് എന്താണെന്ന് എനിക്കറിയാമെടാ. ഞാന്‍ ഉള്ളിടത്തോളം കാലം ഇങ്ങേര് എങ്ങനെ സമാധാനമായിട്ട് ക്യാപ്റ്റന്‍ ആയി ഭരിക്കും എന്നാണെന്ന്. ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടേയില്ല, കാരണം ഞാന്‍ ക്യാപ്റ്റന്‍ ആയി ഇരുന്നപ്പോഴാണ് ഇവിടെ പല വഴക്കുകളും ഉണ്ടായത്. ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റുമെന്ന ഉറച്ച ബോധ്യം ഉള്ളതുകൊണ്ടാണ് ആ വഴക്കു വന്നപ്പോഴും ഞാന്‍ അങ്ങനെതന്നെ നിന്നത്.

    ടാസ്ക്കിൽ  പറഞ്ഞത്

    പിന്നീട് ടാസ്‍ക് വന്നു. ഞാന്‍ ക്യാപ്റ്റന്‍ ആയിരുന്ന സമയത്തെ ടാസ്‍ക് വന്നപ്പോള്‍ പുള്ളി പറഞ്ഞു, എന്‍റെ ദേഹത്ത് പെണ്ണുങ്ങള്‍ ഒന്നും തൊടാന്‍ പാടില്ലെന്ന്. പക്ഷേ പുള്ളി ക്യാപ്റ്റനായിരുന്ന സമയത്തെ ടാസ്‍കില്‍ ഞാന്‍ കാണുന്നത് ഡിംപലിനെ തോളില്‍ വച്ചുകൊണ്ട് വരുന്നതാണ്. അവിടെയപ്പോള്‍ ആണ്‍-പെണ്‍ ഭേദമില്ല. ആ കാര്യത്തില്‍ ക്യാപ്റ്റന്‍ ആയപ്പോള്‍ ഒരു മാറ്റം വന്നതില്‍ ഞാന്‍ അഭിനന്ദിക്കുന്നു. വീക്കിലി ടാസ്‍കില്‍ കൊന്നിട്ടായാലും ഞാന്‍ പോയിന്‍റ് നേടും എന്നായിരുന്നില്ല മത്സരാര്‍ഥികള്‍ ചിന്തിച്ചത്, മറിച്ച് മരിച്ചിട്ടായാലും പോയിന്‍റ് നേടും എന്നായിരുന്നു. അതുകൊണ്ട് ആ ടാസ്‍ക് മനോഹരമായി പോയി.

     സ്ട്രാറ്റജിയെന്ന്  പറഞ്ഞുള്ള വിമർശനം


    ടാസ്‍കിനിടയില്‍ ആ പൈപ്പ് മാറിപ്പോയപ്പോള്‍ ഞാന്‍ പിടിച്ചു. ഇപ്പുറത്ത് നിന്നിരുന്ന ഫിറോസിന്‍റെ കാലില്‍ പൈപ്പ് വച്ചിരുന്ന സ്റ്റാന്‍ഡിന്‍റെ ആണി കുത്തിക്കയറി. ആ സ്റ്റാന്‍ഡും ഞാന്‍ ഒരു കൈ കൊണ്ട് എടുത്തു. പിന്നീട് അദ്ദേഹം പറഞ്ഞത് ചിലപ്പോള്‍ അത് അവന്‍റെ സ്ട്രാറ്റജി ആയിരിക്കും എന്നാണ്. വേറാരുടെ കാര്യത്തിലും അദ്ദേഹം സ്ട്രാറ്റജി എന്ന് പറയാറില്ല. ഞാന്‍ എന്തു ചെയ്‍താലും സ്ട്രാറ്റജി എന്നാണ് പറയുന്നത്.

    യാപ്റ്റന്‍സി ഓകെ

    എന്തെങ്കിലും സമയം കിട്ടുമ്പോള്‍ അദ്ദേഹം അത് പറയുന്നുണ്ട്. അതില്‍ എനിക്ക് വിഷമമുണ്ട്. കാരണം ഈ ഭൂമി ചുമ്മാതെ എല്ലാ ഉല്‍ക്കകളെയും ഏറ്റെടുക്കേണ്ട കാര്യമില്ല. അതിന് ഒരു ഓസോണ്‍ പാളിയുണ്ട്. അതുപോലെ ഒരു ഓസോണ്‍ പാളി അദ്ദേഹത്തിന് ഉണ്ട്. അത് അദ്ദേഹം ചിന്തിക്കുക. ഞാന്‍ എന്‍റെ പാട്ടിന് പൊയ്ക്കോണ്ടിരിക്കും. അതുകൊണ്ട് പേഴ്സണലി ഞാന്‍ സാറ്റിസ്‍ഫൈഡ് അല്ല, പക്ഷേ ക്യാപ്റ്റന്‍സി ഓകെയാണെന്നും മണിക്കുട്ടൻ പറഞ്ഞു

    English summary
    Bigg Boss Malayalam Season 3 Manikuttan Complaint Against Kidilan Firoz,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X