For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നൂറ് ശതമാനം വിജയമുറപ്പിച്ച് മണിക്കുട്ടന്‍; ബിഗ് ബോസിലെ മാത്രമല്ല ജനങ്ങളുടെ മനസിലും രാജാവ് എംകെ എന്ന് ആരാധകര്‍

  |

  ബിഗ് ബോസ് വിന്നര്‍ ആരായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. തൊണ്ണൂറ്റി ആറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഷോ അവസാനിപ്പിക്കേണ്ടി വന്നത്. ആയതിനാല്‍ പ്രേക്ഷകരും നിരാശയിലായിരുന്നു. വൈകാതെ ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാവുമെന്നുള്ള സൂചനകള്‍ വന്നതോടെ അതിന്റെ ആവേശത്തിലായിരുന്നു.

  ബാത്ത് ടബ്ബിലും ഫോട്ടോഷൂട്ടാവാം, ഗ്ലാമറസ് ലുക്കിലുള്ള വേറിട്ട ചിത്രങ്ങളുമായി ഇഷ ആനന്ദ് ശർമ്മ

  മേയ്് 29 വരെ നടത്തിയ വോട്ടിങ്ങ് അവസാനിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയവരെ കുറിച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മണിക്കുട്ടന്റെ പേരാണ് എല്ലായിടത്തും നിറഞ്ഞ് നില്‍ക്കുന്നത്. നൂറ് ശതമാനം വിജയം എംകെ യ്ക്ക് ലഭിച്ചുവെന്ന് ആരാധകര്‍ പറയുന്നു. വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനങ്ങള്‍. വിശദമായി വായിക്കാം...

  ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസണിലെ വിന്നര്‍ മണിക്കുട്ടന്‍ എന്ന് ഉറപ്പിച്ചിരിക്കുകയാണ്. വോട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മണിക്കുട്ടന്‍ മുന്നിലാണെന്നും കോടിക്കണക്കിന് വോട്ടാണ് താരത്തിന് ലഭിച്ചതെന്നുമാണ് അറിയുന്നത്. രണ്ടാമത് സായി വിഷ്ണുവും മൂന്നാമത് ഡിംപലും നാലാമത് കിടിലം ഫിറോസും അഞ്ചാമത് റിതു മന്ത്രയുമാണെന്ന് അറിയുന്നു. ഫൈനലില്‍ ഉണ്ടായിരുന്ന എട്ട് മത്സരാര്‍ഥികളെക്കാളും നൂറ് ശതമാനം വിജയം സ്വന്തമാക്കാന്‍ മണിക്ക് സാധിച്ചിട്ടുണ്ടെന്നാണ് ഇതുവരെ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

  മണിക്കുട്ടനായിട്ടാണ് ബിഗ് ബോസിലേക്ക് കാലെടുത്തു വെച്ചതെങ്കിലും ജനഹൃദയങ്ങള്‍ MK എന്ന പേരു നല്‍കി അവനെ നെഞ്ചിലേറ്റി.. പിന്നീടാങ്ങോട്ട് ഓരോ ദിവസങ്ങളിലും അവന്‍ ജനഹൃദയങ്ങള്‍ കീഴടക്കി കൊണ്ടിരുന്നു. താന്‍ പോലും പ്രതീക്ഷിക്കാത്ത അത്രയും ഫാന്‍ ബേസ് വെറും 3 മാസം കൊണ്ട് നേടിയെടുത്തു. 100 ദിവസത്തെ നിലനില്‍പിന് വേണ്ടി പലരും 18 അടവുകളും നടത്തിയപ്പോഴും പലരുടെ മുഖം മൂടി അഴിഞ്ഞു വീണപ്പോഴും താന്‍ താനായി നിന്ന് പോരാടി.

  വ്യക്തിബന്ധങ്ങള്‍ക്കും മനുഷത്വത്തിനും പ്രാധാന്യം നല്‍കിയ ആള്‍. ഇന്ന് MK ബിഗ് ബോസിലെ മാത്രം അല്ല ജനങ്ങളുടെ മനസിലും രാജാവ് ആണ്. ഒരേ ഒരു രാജാവ്. നിലപാടുകളുടെ രാജകുമാരന്‍ എന്ന പേര് യഥാര്‍ത്ഥത്തില്‍ ചേരുന്നത് മണിക്കുട്ടന്‍ ചേട്ടനാണ്. വ്യക്തമായ അഭിപ്രായങ്ങളും, കാഴ്ചപ്പാടും ഉള്ള വ്യക്തി. പണത്തിനു മുകളില്‍ മാനുഷിക മൂല്യങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന കലാകാരന്‍. ആരോടും മോശമായി പെരുമാറില്ല. ഒപ്പം മണിക്കുട്ടന്റെ ആര്‍മിയ്ക്കും വലിയൊരു സല്യൂട്ട് കൊടുക്കണം.

  Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?

  കാരണം MK യുടെ മാന്യതയും എത്തിക്ക്‌സും MK ആര്‍മിയുടേയും മുഖമുദ്ര ആയിരുന്നു എല്ലാവരുടെയും വിലയിരുത്തല്‍. MK യുടെ വിജയങ്ങളും സന്തോഷങ്ങളും ആഘോഷങ്ങള്‍ ആക്കുകയായിരുന്നു നമ്മള്‍ ഇവിടെ. മറ്റു ആര്‍മികളോടു മാന്യമായി പ്രതികരിച്ചും കലഹിച്ചും MK യോടുള്ള സ്‌നേഹവും ആദരവും കാത്തുസൂക്ഷിച്ചു. MKയ്ക്കു വോട്ടു ചെയ്യാനായി എല്ലാവരും എടുത്ത കഷ്ടപ്പാടിനു നന്ദി പറഞാല്‍ അതു കുറഞ്ഞുപോകും. MK യോടുള്ള അതേ സ്‌നഹവും ആദരവുമാണ് ഇവിടെയുള്ള ഓരോ MK ലവറിനോടുള്ളത് തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

  English summary
  Bigg Boss Malayalam Season 3: Manikuttan Confirmed The Title 100%, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X