ഡിംപല്‍ പറഞ്ഞ ഹിന്ദിയുടെ അര്‍ത്ഥം ചോദിക്കാന്‍ വീട് മൊത്ത് അലഞ്ഞ് മണിക്കുട്ടന്‍, വൈറലായി ട്രോള്‍ വീഡിയോ

By Prashant V R

ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. തുടക്കം മുതല്‍ ഷോയില്‍ മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസില്‍ സൈലന്റ് ആയി നിന്ന് ഗെയിം കളിക്കുന്ന ആളാണ് മണിക്കുട്ടനെന്നാണ് സഹമല്‍സരാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടത്. അതേസമയം മണിക്കുട്ടനും ഡിംപലും ഉള്‍പ്പെട്ട ഒരു ട്രോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മണിക്കുട്ടനും ഡിംപലും തമ്മിലുളള സംസാരത്തിനിടയിലെ ഹിന്ദി ഡയലോഗുകളാണ് ട്രോള്‍ ചെയ്യപ്പെടുന്നത്.

dimpal-manikuttan

ഡിംപലിന്‌റെ ഹിന്ദിയുടെ അര്‍ത്ഥം ചോദിക്കാന്‍ വീട് മൊത്തം അലയുന്ന മണിക്കുട്ടന്‍ എന്ന അടിക്കുറിപ്പോടെയാണ് ഈ ട്രോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ച വീക്ക്‌ലി എപ്പിസോഡിനിടെ ഡിംപല്‍-സായി തര്‍ക്കമുണ്ടായിരുന്നു. ഇത് അവരോട് ചോദിച്ച് മനസിലാക്കവേ മോഹന്‍ലാല്‍ ശബ്ദമുയര്‍ത്തി സംസാരിക്കുകയും ചെയ്തു. പിന്നാലെ ഡിംപലിന് ഇത് വളരെ വിഷമാവുകയും പിന്നീട് മണിക്കുട്ടനോടും മജ്‌സിയയോടും ഇക്കാര്യം സംസാരിക്കുകയും ചെയ്തു.

നടി ശിവാനിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

ഇതിനിടെയാണ് ഹിന്ദിയില്‍ മണിക്കുട്ടനോട് ഡിംപല്‍ സംസാരിച്ചത്. ബിഗ് ബോസ് വീട്ടില്‍ മലയാളം മാത്രം സംസാരിക്കുക എന്ന നിയമം ലംഘിച്ചുകൊണ്ടാണ് സങ്കടം വന്നപ്പോള്‍ ഡിംപല്‍ ഹിന്ദിയില്‍ സംസാരിച്ചത്. തുടര്‍ന്നാണ് ട്രോള്‍ വീഡിയോ വന്നത്. അതേസമയം മണിക്കുട്ടനെ പോലെ തന്നെ ബിഗ് ബോസിലെ ശക്തയായ മല്‍സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍. തുടക്കം മുതല്‍ മികച്ച പ്രകടനമാണ് ഡിംപലും കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസിലെ ഈ ആഴ്ചത്തെ നോമിനേഷനില്‍ ഡിംപലും ഉള്‍പ്പെട്ടിരുന്നു. ഡിംപലിനൊപ്പം അടുത്ത സുഹൃത്തായ മജ്‌സിയയും എവിക്ഷന്‍ ലിസ്റ്റിലുണ്ട്. രണ്ട് പേരും പരസ്പരം പിന്തുണച്ചുകൊണ്ടാണ് ബിഗ് ബോസ് മൂന്നാം സീസണില്‍ മുന്നേറികൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X