For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ അവസരത്തിൽ മണിക്കുട്ടൻ നിങ്ങളോട് ചെയ്യുന്നതേ ഞങ്ങളും ചെയ്യുകയുള്ളു! സൂര്യയ്ക്ക് എംകെ ആരാധകരുടെ പിന്തുണ

  |

  ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ഇനി ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. മത്സരാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസാന ദിവസം ശനിയാഴ്ചയാണ്. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍. അതേ സമയം ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന സൂര്യയ്ക്ക് നേരെ വ്യാപകമായ സൈബര്‍ അക്രമണം നടക്കുകയാണ്.

  സാരിയിലും മോഡേൺവസ്ത്രങ്ങളിലും തിളങ്ങി രജനി ഭരത്വജ്, മനോഹരമായ ചിത്രങ്ങൾ കാണാം

  മറ്റുള്ള ആര്‍മിക്കാരില്‍ നിന്നും എനിക്കും കുടുംബത്തിനും സൈബര്‍ അക്രമണം ഉണ്ടായി എന്ന് വ്യക്തമാക്കി സൂര്യ തന്നെ രംഗത്ത് വന്നിരുന്നു. അതേ സമയം മണിക്കുട്ടന് നിങ്ങളോട് ഇല്ലാത്ത ദേഷ്യം ഞങ്ങള്‍ക്കും ഉണ്ടാവില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ആരാധകര്‍. വിഷമം സഹിച്ച് നില്‍ക്കാതെ നിയമപരമായി നേരിടണമെന്നുള്ള ഉപദേശവും ആരാധകര്‍ നല്‍കുന്നുണ്ട്.

  പ്രിയപ്പെട്ട സൂര്യ ചേച്ചി, മണിക്കുട്ടന്‍ ആരാധകരുടെ തുറന്ന കത്ത്. മണിക്കുട്ടന് നിങ്ങളോട് ഇല്ലാത്ത ദേഷ്യം ഞങ്ങള്‍ക്ക് എങ്ങനെയാണ് സൂര്യ ചേച്ചി നിങ്ങളോട് തോന്നുന്നത്. സൂര്യ ചേച്ചി നിങ്ങള്‍ പലപ്പോഴും ബിഗ് ബോസ് ഹൗസിനുള്ളില്‍ പൊട്ടി കരഞ്ഞപ്പോള്‍ ആശ്വാസത്തിനായി എത്തിയത് മണിക്കുട്ടന്‍ ആണ്. കരയുന്ന സ്ത്രീകളെ ആശ്വസിപ്പിക്കുന്ന ഈയൊരു സ്വഭാവം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കി ഒരു വ്യക്തിയാണ് മണിക്കുട്ടന്‍.

  പുറത്തേക്ക് പോകുമ്പോള്‍ മണിക്കുട്ടന്‍ വിന്നറായി വരണമെന്ന് ആശംസിച്ച നിങ്ങളെ ഞങ്ങള്‍ ഒരിക്കലും വ്യക്തിപരമായി സൈബര്‍ അറ്റാക്ക് ചെയ്യില്ല. അവിടെയുള്ള ഒരു മത്സരാര്‍ത്ഥിയെയും വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഉപദ്രവിക്കാത്ത ഒരു മനുഷ്യനായ മണിക്കുട്ടന്റെ ആരാധകരായ ഞങ്ങള്‍ ഈ ഒരു അവസരത്തില്‍ മണിക്കുട്ടന്‍ നിങ്ങളോട് എന്ത് ചെയ്യും അത് തന്നെ ഞങ്ങളും ചെയ്യുന്നു. ഈ അവസരത്തില്‍ നിങ്ങളോട് കൂടെ ഞങ്ങള്‍ നില്‍ക്കുന്നു.

  അങ്ങനെ ആക്രമിക്കുന്നവരെ തീര്‍ച്ചയായും നിങ്ങള്‍ നിയമപരമായി നേരിടുകയാണ് വേണ്ടത്. ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെയും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന വരെയും ഒറ്റപ്പെടുത്തുകയും ശിക്ഷിക്കേണ്ടത് അനിവാര്യമാണ്. അക്രമങ്ങളെ ചങ്കൂറ്റത്തോടെ നേരിടുന്ന ഝാന്‍സിറാണി ആവണം അല്ലാതെ അല്ലാതെ ആത്മഹത്യ എന്ന് പറഞ്ഞ് ഭീരു ആവുകയല്ല വേണ്ടത്. സ്‌നേഹപൂര്‍വ്വം ഒരു യഥാര്‍ത്ഥ മണിക്കുട്ടന്‍ ആരാധിക.

  അതേ സമയം സൂര്യ നിയമത്തിന്റെ വഴിയില്‍ പോവണമെന്നാണ് മണിക്കുട്ടന്‍ ആരാധകരുടെ ആവശ്യം. സൂര്യക്കും കുടുംബത്തിനും എതിരെ പല ആര്‍മിക്കാരില്‍ നിന്നും സൈബര്‍ അറ്റാക്ക് നടക്കുന്നുണ്ടെന്നു അറിഞ്ഞു. അതിനെതിരെ സൂര്യ പോസ്റ്റ് ഇട്ടും, മെസ്സേജിട്ടും, ലൈവിട്ടും. മറ്റുള്ളവരെ ഫോണ്‍ ചെയ്തും അല്ല പ്രതികരിക്കേണ്ടത്. അത് ആര് ആയാലും ഏത് ആര്‍മിക്കാരായാലും അവര്‍ക്കെതിരെ പരാതി കൊടുത്തു പുറത്തു ചാടിക്ക്. അല്ലാതെ ഇങ്ങനെ ഒക്കെ ചെയ്താല്‍ അത് ബിഗ് ബോസ് ഫൈനലില്‍ വന്ന പലരും ഇത് എടുത്തു പൊക്കിക്കൊണ്ട് നടന്നു പല പ്രോബ്ലെംസും ആക്കി എടുക്കും.

  ചുളുവില്‍ വോട്ട് പിടിത്തവും നടത്തും. സത്യം പുറത്ത് വരണമെങ്കില്‍ ഇത് നിയമത്തിനു വിട്ടു കൊടുക്ക്. എല്ലാത്തിനും ഉപരി സൂര്യക്കു എന്നല്ല ഒരു ആര്‍മിക്കാരെയും കുറ്റം പറയാനോ സൈബര്‍ അറ്റാക്ക് ചെയ്യാനോ എംകെ ഫാന്‍സ് വരില്ല. ഞങ്ങളുടെ ഹീറോ മണിക്കുട്ടനാണ്. കെയര്‍, സത്യസന്ധത, വിട്ടുകൊടുക്കല്‍, പെര്‍ഫോമന്‍സ്, ക്ഷമ അങ്ങനെ ഒരുപാട് ഒരുപാടു കാര്യങ്ങള്‍ അദ്ദേഹത്തില്‍ ഞങ്ങള്‍ കണ്ട പ്ലസ് പോയിന്റ്സാണ്. ഇതൊക്കെ കണ്ടു കൂടെ കൂടിയതാ ഞങ്ങള്‍ ഓരോരുത്തരും അതു കൊണ്ടു തന്നെ എംകെ യുടെ പാതയില്‍ പോകാനാ ഞങ്ങ ആര്‍മിക്കാര്‍ക്കും ഇഷ്ടം.

  Mani Kuttan response after Bigg Boss got postponed

  അതുമല്ല മറ്റുള്ള ആര്‍മിക്കാരെ കുറ്റം പറഞ്ഞു ഇരിക്കാന്‍ ഞങ്ങള്‍ക്ക് ടൈം ഇല്ല. ഒരേ ഒരു ലക്ഷ്യം മണിക്കുട്ടന്‍ കപ്പടിക്കണം. അതും സത്യസന്ധതയോടെ ആയിരിക്കും. കൊച്ചുകുട്ടികളുടെയും പ്രായമായവരുടെയും യൂത്തുകളുടെയുമൊക്കെ കുടുംബത്തിലെ ഒരാളായി മാറാന്‍ മണിക്കുട്ടന് കഴിഞ്ഞിട്ടുണ്ടേല്‍ അത് അദ്ദേഹത്തിന്റെ കഴിവ് മാത്രം ആണ്. സൂര്യക്കു എതിരെ ഉള്ള സൈബര്‍ അറ്റാക്ക് എത്രയും വേഗം പുറത്തു കൊണ്ട് വരൂ.. മണിക്കുട്ടനൊപ്പം ഞങ്ങള്‍ ഉണ്ട്. തളര്‍ത്താന്‍ നോക്കണ്ട ഇത് തീയില്‍ കുരുത്തതാണ് എംകെ ഫാന്‍സ്.

  English summary
  Bigg Boss Malayalam Season 3: Manikuttan Fans Came In Support Of Soorya In The Ongoing Cyber Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X