For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിൻ്റെ പൂർണ നിയന്ത്രണം അവരുടെ കൈയിലാണ്; സ്വാധീനം ഉള്ളവർക്ക് ക്രയവിക്രയം നടത്താൻ പറ്റില്ലെന്ന് ആരാധകർ

  |

  കൊവിഡിന്റെ രണ്ടാം തരംഗം കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ബിഗ് ബോസ് ഷോ അടക്കം നിര്‍ത്തി വെക്കേണ്ടി വന്നത്. ചെന്നൈയില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരുന്ന ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ മേയ് പകുതിയോടെ അവസാനിപ്പിച്ചു. രണ്ടര മാസത്തിന് ശേഷം പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.

  സ്വിമിങ് പൂളിൻ്റെ സൈഡിൽ നിന്ന് കിടിലൻ ഫോട്ടോഷൂട്ടുമായി നടി അമല പോൾ

  വോട്ട് നേടിയതിന്റെ അടിസ്ഥാനത്തില്‍ മണിക്കുട്ടന്‍ ബിഗ് ബോസ് ടൈറ്റില്‍ വിന്നറായെന്നാണ് അറിയുന്നത്. എന്നാല്‍ മത്സരത്തിനിടയില്‍ നിന്ന് പുറത്ത് പോയ മണിക്കുട്ടനെ വിജയിപ്പിച്ചത് ചാനലും നിര്‍മാതാക്കളും അറിഞ്ഞോണ്ടാണെന്ന ആരോപണവും ഉയര്‍ന്ന് വന്നു. എന്നാല്‍ അതിലൊരു ക്രയവിക്രയം നടത്താന്‍ സാധിക്കില്ലെന്ന് പറയുകയാണ് ആരാധകര്‍. ഫാന്‍സ് പേജില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം...

  ബിഗ് ബോസ് പൂര്‍ണമായും വോട്ടിങ്ങിന്റെ അടിസ്ഥാനത്തില്‍ മാത്രം വിജയിയെ തീരുമാനിക്കുന്ന ഒരു ടെലിവിഷന്‍ പരുപാടി ആണ്. 2006 ല്‍ ഹിന്ദിയില്‍ ആദ്യമായി തുടങ്ങിയ ഈ ഷോ ഇന്ന് 7 ഭാഷകളില്‍ സംരക്ഷണം ചെയ്തു വരുന്നു. ബിഗ് ബോസ് എന്ന പരിപാടിയുടെ പൂര്‍ണമായ നിയന്ത്രണം ഗ്ലോബല്‍ മള്‍ട്ടി മീഡിയ കമ്പനി ആയ ഏന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയുടെ കൈകളില്‍ ആണ്.

  ഹോട്ട്‌സ്റ്റാര്‍ വഴി മാത്രം പൂര്‍ണമായി വോട്ടിംഗ് നടത്തുന്ന പ്രോഗ്രാമില്‍ ഏഷ്യാനെറ്റിനോ അല്ലെങ്കില്‍ നിങ്ങള്‍ പറയുന്ന സ്വാധീനം ഉള്ളവര്‍ക്കോ ക്രയവിക്രയം നടത്താന്‍ ഉള്ള യാതൊരു അവകാശവും ഇല്ല. ജനങ്ങളുടെ വോട്ട് അല്ലെങ്കില്‍ ജനപ്രിയത എന്നതാണ് ബിഗ് ബോസ് എന്നതു സ്വന്തമാക്കാന്‍ അടിസ്ഥാനാമായി വേണ്ടത്. ബിഗ് ബോസ് സീസണ്‍ 3 തുടങ്ങിയ നാള്‍ മുതല്‍ ഇന്ന് ഈ നിമിഷം വരെ ഏറ്റവും കൂടുതല്‍ ഫാന്‍സും സപ്പോര്‍ട്ടും ഉള്ള മത്സരാര്‍ഥി എന്ന സ്ഥാനം മണിക്കുട്ടന് തന്നെ അവകാശപ്പെട്ടതാണ്.

  ജയൻ്റെ പൈസ മുഴുവന്‍ കൊണ്ട് പോയത് ആ നടിയാണ്; മദ്രാസിൽ വീടുണ്ടാക്കി, കല്യാണം കഴിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു

  അത് പകല്‍ പോലെ വെളിച്ചമായി കാര്യമാണ്. ഒരു ഫാന്‍ ബേസോ സപ്പോര്‍ട്ടോ ഇല്ലാതെ ബിഗ് ബോസില്‍ പോയ ആ താരത്തിനെ ഇന്ന് ഒരു യൂട്യൂബ് പോളില്‍ പോലും തോല്‍പിക്കാന്‍ മറ്റു മത്സരാര്‍ഥികള്‍ടെ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. അപ്പോ പിന്നെ ലക്ഷങ്ങള്‍ വോട്ടു ചെയ്ത ഫിനാലെ മത്സരത്തില്‍ മണിക്കുട്ടനെ തോല്‍പിക്കുക എന്നതു ഒരിക്കലും സാധിക്കില്ല. ഇതു എല്ലാവര്‍ക്കും നേരത്തെ അറിയാമായിരുന്നു. ഇനി ഒരു മത്സരം വെച്ചാലും എംകെ തോല്‍പിക്കാന്‍ ആവില്ല എന്നും അറിയാം.

  നടന്‍ മുകേഷും ഭാര്യ മേതില്‍ വേദികയും വേര്‍പിരിയുന്നു; 8 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്

  എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

  പിന്നെ ബാലിശമായ ഈ പരിഹാസങ്ങളും അപവാദങ്ങളും കൊണ്ട് നിങ്ങള്‍ക്ക് ഒരിക്കലും ജയിക്കാന്‍ ആകില്ല. നിങ്ങള്‍ എത്ര മാത്രം തോല്‍പിക്കാന്‍ ശ്രമിച്ചിട്ടും എന്തായി. സ്‌നേഹിക്കാനും ചങ്ക് പറിച്ചു കൊടുക്കാനും മണിക്കുട്ടനൊപ്പം അന്നും ഇന്നും എന്നും ഞങ്ങള്‍ ഒണ്ടാകും. ഹേറ്റേഴ്‌സ് ഇവിടെയും വരും എന്നറിയാം. ഇതില്‍ കൂടുതല്‍ നിങ്ങളോട് ഒന്നും പറയാന്‍ ഇല്ല..

  സിനിമയിൽ അഭിനയിക്കില്ലെന്ന് വാശി പിടിച്ചു; അന്ന് ദിലീപിൻ്റെ നായികയാവാത്തതിന് കാരണം പറഞ്ഞ് നടി അഞ്ജിത

  English summary
  Bigg Boss Malayalam Season 3: Manikuttan Fans Opens How Secure Is Asianet's Bigg Boss Voting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X