പുറത്ത് പോയി വന്നിട്ടും മണിക്കുട്ടന് മാറ്റമില്ല; വഴക്കിന് തുടക്കമിട്ട് റംസാന്‍, ഏറ്റുപിടിച്ച് കിടിലം ഫിറോസും
മണിക്കുട്ടനെതിരെ ഗ്രൂപ്പുകളിയുമായി എത്തിയിരിക്കുകയാണ് റംസാനും കിടിലം ഫിറോസും. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വന്ന എപ്പിസോഡിലെ ഒരു ടാസ്‌കിനിടെ മണിക്കുട്ടന്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഇരുവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. അവസരം കിട്ടുമ്പോള്‍ മണിക്കുട്ടനിട്ട് കൊടുക്കുമെന്ന് ഉറപ്പിച്ച റംസാന്‍ തൊട്ടടുത്ത ദിവസം മോണിങ് ടാസ്‌കില്‍ അത് പറഞ്ഞു.
പുറത്ത് പോയി തിരിച്ച് വന്നതിന് ശേഷം മണിക്കുട്ടനില്‍ ഒരു മാറ്റവുമില്ല. ഫിസിക്കലായും മാനസികമായിട്ടും ടാസ്‌കുകളെ ഭയക്കുന്നു തുടങ്ങിയ റംസാന്റെ വാക്ക് വലിയ വാക്ക്‌പോരിലേക്ക് എത്തി. ഇടയില്‍ ഫിറോസിന്റെ വീട്ടുകാരെ പറഞ്ഞെന്ന ആരോപണം കൂടി വന്നതോടെ വഴക്ക് മൂവരും തമ്മിലായി. തന്റെ കാലിന് സുഖമില്ലാതെയാണ് അവിടേക്ക് വന്നതെങ്കിലും ഒരു ടാസ്‌കില്‍ പോലും വിട്ട് വീഴ്ച വരുത്തിയിട്ടില്ലെന്നാണ് മണിക്കുട്ടന് പറയാനുള്ളത്.

ഇതോടെ റംസാനെതിരെ രൂക്ഷ വിമര്‍ശനവും മണിക്കുട്ടന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. മണിക്കുട്ടന്റെ പേടി എപ്പോളും വലത് വശത്ത് ഉണ്ടാകും എന്ന് മോര്‍ണിംഗ് ടാസ്‌കില്‍ റംസി മോന്‍ പറഞ്ഞതാണ്. അത് ചോദിച്ചപ്പോ ഞാന്‍ അങ്ങിനെ പറഞ്ഞിട്ടേ ഇല്ല എന്നൊക്കെ പറയാന്‍ എങ്ങിനെ മനസ്സ് വന്നു. അതും ഡാന്‍സ് പേരില്‍ ഓക്കേ സത്യം ചെയുന്നു. അതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ അയല്‍ക്കൂട്ടവും.
ആരാധകർക്ക് ഫോട്ടോ എടുക്കാൻ പോസ് ചെയ്ത് നടി ഡെയ്സി ഷാ, വൈറൽ ഫോട്ടോസ് കാണാം
ഇത് പറഞ്ഞിട്ടില്ലെന്ന് പറയുന്നവര്‍ ഉണ്ടെങ്കില്‍ ഒന്നുകൂടി പോയി എപ്പിസോഡ് കാണുക. അതില്‍ വ്യക്തമായി റംസാന്‍ പറയുന്നുണ്ട്. പറഞ്ഞ കാര്യം പറഞ്ഞിട്ടില്ലെന്ന് പറയാന്‍ എങ്ങിനെ തോന്നുന്നോ എന്തോ. ഞാന്‍ എത്ര ദിവസം എന്ന അറിയില്ല അടുത്ത നോമിനേഷനില്‍ പോകുമോ എ േന്താ ആകട്ടെ എന്തായാലും ഞാന്‍ അയ്യാളെയും കൊണ്ടേ ഞാന്‍ പോകു. അയാളുടെ കള്ളക്കളി പൊളിച്ചിട്ടെ ഞാന്‍ പോകു. മണിക്കുട്ടന്‍ ഒരേ പൊളി. നീ പൊളിക്ക് ഞങ്ങള്‍ ഉണ്ട് മുത്തേ പുറത്ത് നിനക്ക് സപ്പോര്‍ട്ടായി. എന്നും ഫാന്‍സ് ഗ്രൂപ്പില്‍ വരുന്ന കുറിപ്പില്‍ പറയുന്നു.


Click it and Unblock the Notifications