For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിംപലിനോടുള്ള മണിക്കുട്ടന്റെ ഇഷ്ടം സ്നേഹം കൊണ്ടല്ല,ഭയം കൊണ്ടാണ്, നൂറ് ശതമാനം അഭിനയം...

  |

  ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 3, 90 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. 14 മത്സരാർഥികളുമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ 4 പേർ കൂടി ഹൗസിലെത്തുകയായിരുന്നു.18 പേരായിരുന്നു ഇത്തവണ ഷോയിൽ ഉണ്ടായിരുന്നത് സീസൺ 3 അതിന്റെ അവസാനത്തിലേയ്ക്ക് അടുക്കുമ്പോൾ നിലവിൽ 10 പേരാണ് ഹൗസിൽ ഇപ്പോഴുള്ളത്.

  ഗ്ലാമറസ് ലുക്കിൽ രശ്മി എസ് നായർ,ചിത്രം വൈറലാകുന്നു

  അപ്രതീക്ഷിത സംഭവങ്ങളാണ് ഷോയിൽ നടക്കുന്നത്. മത്സരാർഥികളെ ഞെട്ടിച്ച ഒരു റീ എൻട്രിയായിരുന്നു ഡിംപൽ ഭാലിന്റേത്. ഷോയിൽ മികച്ച പ്രകടനം നടത്തി മുന്നറുമ്പോഴാണ് ഡിംപൽ ഭാലിന്റെ അച്ഛന്റെ നിര്യാണത്തെ തുടർന്നാണ് ഷോയിൽ പുറത്ത് പോകുന്നത്. ആരോടും പറയാതെയുള്ള ഡിംപലിന്റെ പുറത്ത് പോക്ക് മത്സരാർഥികളെ പോലെ പ്രേക്ഷകരേയും അന്ന് ഞെട്ടിച്ചിരുന്നു. ഇപ്പോഴിത വീണ്ടും എല്ലാവരേയും ഞെട്ടിച്ച് ഡിംപൽ ഹൗസിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ്.

  ബിഗ് ബോസ് സീസൺ 3 ലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥിയാണ് ഡിംപൽ ഭാൽ. താരത്തിന്റെ പ്രേക്ഷക പിന്തുണ ഹൗസിലുള്ളവർക്കും അറിയാം. ഷോയിൽ നിന്ന് പുറത്തു പോയത് പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചിരുന്നു. പിതാവിന്റെ മരണാന്തര ചടങ്ങുകൾക്ക് ശേഷം തിരികെ കൊണ്ട് വരണമെന്ന് ബിഗ് ബോസിനോട് പ്രേക്ഷകർ അഭ്യർഥിച്ചിരുന്നു. ഡിംപലിനോടും തിരികെ വരണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. പ്രേക്ഷകരെ പോലെ തന്നെ മണിക്കുട്ടനും ഡിംപലിനെ മടക്കി കൊണ്ടുവരണമെന്ന് അഭ്യർഥിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയവുമായിരുന്നു.

  ഹൗസിൽ ഡിംപലിന്റെ മടങ്ങി വരവിൽ ഏറ്റവും അധികം സന്തോഷിച്ചത് മണിക്കുട്ടനായിരുന്നു. പിന്നീട് ബിഗ് ബോസിന് നന്ദി അറിയിച്ചു കൊണ്ട് നടൻ എത്തുകയും ചെയ്തിരുന്നു. ഇത് മണിക്കുട്ടന്റെ അഭിനയമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ശരിക്കും ഡിംപലിനോടുള്ള മണിക്കുട്ടന്റെ ഇഷ്ട്ടം സ്നേഹം കൊണ്ടല്ല ഭയം കൊണ്ടാണെന്നാണ് ആരാധകൻ പറയുന്നത്.

  ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ... ശരിക്കും ഇന്നത്തെ എപ്പിസോഡ് കാണുന്ന സാമാന്യ ബുദ്ധി ഉള്ള ഒരാൾക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ, മണിക്കുട്ടൻ ബിഗ് ബോസ്സിൽ 100% ആക്ടിംഗ് ആണ്. ശരിക്കും ഡിംപലിനോടുള്ള മണിക്കുട്ടന്റെ ഇഷ്ട്ടം സ്നേഹം കൊണ്ടല്ല ഭയം കൊണ്ടുള്ളതാണെന്ന് ഉറപ്പാണ്. ഫേസ് ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്. സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.. മണിക്കുട്ടന്റെ കരച്ചിൽ കുറച്ച് ഓവറായി തേന്നിയെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ വെറുപ്പിക്കൽ ആണെന്നും പറയുന്നു അഭിപ്രായപ്പെടുന്നുണ്ട്.

  Bigg Boss Malayalam : സായ്-ഡിമ്പൽ പ്രശ്‌നത്തിൽ ന്യായം ആരുടെ ഭാഗത്ത്? | FilmiBeat Malayalam

  എന്നാൽ ഇതിനെ വിമർശിച്ചും പ്രേക്ഷകർ എത്തുന്നുണ്ട്.ഡിംപലിനെ തിരിച്ച് എങ്ങനെയെങ്കിലും കൊണ്ട് വരണം എന്ന് ബിഗ് ബോസ്സിനോട് അവിടെ റിക്വസ്റ്റ് ചെയ്ത ആളാണ് മണിക്കുട്ടൻ. ഡിംപൽ വന്നതിൽ ആകെ സന്തോഷം ഉള്ളത് മണിക്കുട്ടൻ ആണ് എന്ന് സൂര്യ പറഞ്ഞപ്പോൾ അവിടെ ഇരുന്നു എല്ലാവരും തലയാട്ടി സമ്മതിച്ച കാര്യം ആണ്. ഒരാൾക്ക് ഒരുപാടു സന്തോഷം വരുമ്പോൾ ചെലപ്പോൾ ഓവർ ആയിട്ടു അത് എക്സ്പ്രസ്സ് ചെയ്തെന്ന് വരും. ഡിംപൽ കേറി വന്നപ്പോൾ എല്ലാവരുടെയും മുഖം ഒന്ന് ശ്രദ്ധിച്ചാൽ തന്നെ മനസിലാവും. ആർക്കൊക്കെ ശരിക്കും ഡിംപൽ വന്നത് ഇഷ്ടപെട്ടില്ല എന്നുള്ളത്. മണികുട്ടന് അല്ലേലും നല്ല ഫാൻ ബേസ് ഉണ്ട്. അത് ഡിംപലിനേക്കാളും ഇരട്ടി ആണ്..അത് ഈ പറയുന്ന ഹേറ്റേഴ്‌സിന് പോലും അറിയാം. ഡിംപൽ തിരിച്ചു വന്നു എന്ന് വെച്ച് അതിനു ഒരു കുറവും വരാൻ പോണില്ല...പിന്നെ ഓവർ ആക്ട് ചെയ്യുന്നു എന്നൊക്കെ പറഞ്ഞു വരുന്നത് ശുദ്ധ ഡീഗ്രേഡിങ് തന്നെ ആണ്- പോസിറ്റിന് കമന്റായി ഒരു ആരാധകൻ കുറിച്ചു. ഇതിന് സമാനമായ കമന്റുകളാണ് നടനെ പിന്തുണച്ച് കൊണ്ട് പോസ്റ്റിന് ലഭിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3 Manikuttan Is not sincere To Dimpal Write-up Went Viral On social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X