മണിക്കുട്ടന്‍ നില്‍ക്കുന്നത് ഭയന്നിട്ടാണ്; ഇമേജ് പോകുമോ എന്ന പേടിയുണ്ടെന്ന് സഹമത്സരാര്‍ഥികള്‍
ബിഗ് ബോസ് നല്‍കിയ പുതിയ വീക്ക്‌ലി ടാസ്‌കിന്റെ ആവേശത്തിലാണ് മത്സരാര്‍ഥികള്‍. നാട്ടുക്കൂട്ടം എന്ന പേരിലുള്ള മത്സരം രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് നടക്കുന്നത്. മണിക്കുട്ടന്റെ ടീമാണ് ആദ്യം മറ്റ് ടീമിനെതിരെ വാദപ്രതിവാദങ്ങളുമായി എത്തിയത്. ആദ്യ ദിവസത്തെ മത്സരത്തിന് ശേഷം മണിക്കുട്ടനെതിരെ ആരോപണങ്ങളുമായി മറു ടീമിലെ അംഗങ്ങളെല്ലാവരും എത്തിയിരിക്കുകയാണ്.
ഗ്ലാമറസ് വേഷത്തിനൊപ്പം രാജകുമാരിയെ പോലെ അമീറ ദസ്തൂർ, ചിത്രങ്ങൾ കാണാം
മണിക്കുട്ടന്‍ സ്വന്തം ഇമേജ് തകരുമോ എന്ന ഭയത്തിലാണ് ബിഗ് ബോസിനുള്ളില്‍ നില്‍ക്കുന്നതെന്നാണ് കിടിലം ഫിറോസ് അടങ്ങിയ ഗ്രൂപ്പ് പറയുന്നത്. അതുപോലെ ക്യാപ്റ്റന്‍സി ഉണ്ടെങ്കില്‍ നോമിനേഷനില്‍ നിന്ന് രക്ഷപ്പെടാമെന്നുള്ള ബുദ്ധിയാണെന്നും വീട്ടുകാര്‍ സൂചന നല്‍കിയിട്ടും മണിക്കുട്ടന്‍ മാറിയില്ലെന്നുമൊക്കെ പറയുകയാണ് സഹമത്സരാര്‍ഥികള്‍.

ഞങ്ങള്‍ ഇവിടെ സംസാരിച്ച കാര്യം നോമിനേഷന്‍ പ്രീകാര്‍ഡിന് വേണ്ടി ഉണ്ടാക്കിയ അടിയാണെന്നോ, അല്ലെങ്കില്‍ ഞങ്ങളുടെ ഉള്ളില്‍ പ്രണയമാണെന്നോ പറയുന്നതൊക്കെ ചോദിക്കാമെന്നാണ് റിതു മന്ത്ര പറയുന്നത്. ഇടയ്ക്ക് കയറി അതൊരു പ്രണയമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച സ്ത്രീവിരുദ്ധനല്ലേ നിങ്ങള്‍ എന്ന് ചോദിക്കാമെന്ന് കിടിലം ഫിറോസ് ഉപദേശം നല്‍കി.

രാജാവ് ആകാന്‍ വേണ്ടി മണിക്കുട്ടന്‍ കെഞ്ചിയിട്ടുണ്ട്. രാജാവാകാന്‍ കെഞ്ചുകയല്ല മത്സരിക്കുകയാണ് വേണ്ടത്. ക്യാപ്റ്റനാവാന്‍ വേണ്ടി എന്റേടുത്തും കെഞ്ചുകയാണ് ചെയ്തതെന്ന് റംസാനും സൂചിപ്പിച്ചു. അടുത്ത ക്യാപ്റ്റന്‍സി തിരഞ്ഞെടുപ്പില്‍ ഇതുവരെ ക്യാപ്റ്റനാവാത്ത ആളെ ആക്കണമെന്ന് നമ്മള്‍ പറഞ്ഞു. അപ്പോള്‍ അതെന്താ അണ്ണാ ഒരിക്കല്‍ കൂടി ക്യാപ്റ്റനായാല്‍ എന്ന് മണിക്കുട്ടന്‍ രഹസ്യമായി എന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. അതെന്തിനാണ് വീണ്ടും ക്യാപ്റ്റനാവുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ നോമിനേഷനില്‍ നിന്ന് രക്ഷപ്പെടാനാണെന്നാണ് അവന്‍ മറുപടി പറഞ്ഞതെന്ന് നോബി സൂചിപ്പിച്ചു.

ക്യാപ്റ്റനായാല്‍ മാത്രമാണ് ഇവിടെ നിലനില്‍ക്കാന്‍ പറ്റുകയുള്ളു. എന്നതാണ് മണിക്കുട്ടന്റെ ചിന്ത. സ്വന്തം പ്രതിച്ഛായ പോകാതിരിക്കാനെ മണിക്കുട്ടന്‍ നോക്കിയിട്ടുള്ളു. പേര് പോകുമെന്നുള്ള പേടിയാണ്. അല്ലാതെ മത്സരിക്കുകയല്ലെന്ന് റംസാന്‍ ഓര്‍മ്മപ്പെടുത്തി. ഇമോജ് നോക്കാതെ കളിക്കാന്‍ അവന്റെ വീട്ടുകാര്‍ പോലും പറഞ്ഞു. എന്നിട്ടും ഇമേജിനെ പേടിച്ച് ഓരോ നിമിഷവും മണിക്കുട്ടന്‍ ഭയന്നാണ് ഇവിടെ നില്‍ക്കുന്നതെന്ന് ഓരോരുത്തരും മാറി മാറി പറയുന്നു.

മണിക്കുട്ടനെക്കാളും പേടിച്ചാണ് മറ്റ് ചിലര്‍ ഇവിടെ കഴിയുന്നതെന്ന് ആരാധകരും ഓര്‍മ്മപ്പെടുത്തുകയാണ്. ഫൈനലിലെത്തുന്ന അഞ്ച് പേരില്‍ താനും ഉണ്ടാവുമോ ഇല്ലയോ എന്ന പേടിയില്‍ കിടിലം ഫിറോസിന് ഉറക്കം പോലുമില്ല. ഇമേജ് പോവുമെന്ന ഭയം ഇല്ലാത്തത് കൊണ്ട് നോബി മത്സരിക്കുന്നത് പോലുമില്ല. എന്നിട്ടാണോ വിലയിരുത്തുന്നത്. ഇമേജിന്റെ കാര്യത്തില്‍ ഏറ്റവും പേടിയുള്ളത് നോബിയ്ക്കാണ്. അദ്ദേഹം ഇതുവരെ ആരുമായി വഴക്കുണ്ടാക്കാനോ നന്നായി ഗെയിം കളിക്കാനോ നിന്നിട്ടില്ലെന്ന് ആരാധകര്‍ പറയുന്നു.

എല്ലാവര്‍ക്കും ഒറ്റ ലക്ഷ്യമേയുള്ളു. അത് മണിക്കുട്ടനാണ്. ഇമേജ് നോക്കി കളിച്ചിട്ടും ഇതുവരെ പ്രേക്ഷകരെ വെറുപ്പിക്കാത്ത ഏക മത്സരാര്‍ഥി അദ്ദേഹമാണ്. ഒരു ഭാഗത്ത് ശക്തമായ മത്സരം നടക്കുമ്പോള്‍ മറുഭാഗത്ത് പരദൂക്ഷണം നടക്കുന്നു. രണ്ട് ഗ്രൂപ്പായി തിരിച്ചപ്പോള്‍ പരദൂഷണ കമ്മിറ്റി ഒരു ഗ്രൂപ്പായി മാറിയതാണ് ഇതിന് പിന്നിലെന്നും തുടങ്ങി വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്.


Click it and Unblock the Notifications