ബിഗ് ബോസ് സീസൺ 3ൽ ഏറ്റവും കൂടുതൽ വിജയം കൈവരിച്ചത് മണിക്കുട്ടനാണ്, കുറിപ്പ് വൈറൽ
ബിഗ് ബോസ് സീസൺ 3 ലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥിയാണ് മണിക്കുട്ടൻ. വർഷങ്ങളായി ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും സജീവമാണ് മണിക്കുട്ടൻ. എന്നാൽ ബിഗ് ബോസ്ഷോയിൽ വന്നതോടെ താരത്തിന്റെ പ്രേക്ഷക സ്വീകാര്യത വർധിച്ചിരിക്കുകയാണ്. സിനിമയിലൂടെ താരം നേടിയ പേരിന്റേയും പ്രശസ്തിയുടേയും ഇരട്ടിയാണ് മൂന്ന് മാസത്തെ ബിഗ് ബോസ്ഷോയിലൂടെ നടൻ നേടിയിരിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മണിക്കുട്ടനെ കുറിച്ചുള്ള ആരാധകന്റെ കുറിപ്പാണ്. ബിഗ് ബേസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ വിജയം കൈവരിച്ച് മത്സരാർഥി മണിക്കുട്ടനാണെന്നാണ് ഇദ്ദേഹം പറയുന്നത്, ബിഗ് ബോസിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആരാധകന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ...
ബിഗ്‌ബോസ് പോലെയുള്ള ഇത്രയും വലിയ ഷോയിൽ അതിജീവിച്ചു നിൽക്കുമ്പോൾ പുറത്തുള്ള സപ്പോർട്ട് എല്ലാ മത്സരാർത്ഥികൾക്കും ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. അതിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ വിജയം കൈവരിച്ചത് നമ്മുടെ പ്രിയപ്പെട്ട mk തന്നെയാണ്. മറ്റെന്തിനേക്കാളും സാധാരണ ജനങ്ങളുടെ മനസ്സിൽ ഇടം പിടിക്കുമ്പോൾ ആണ് ഏതൊരു കലാകാരനും വിജയിക്കുന്നത് അവിടെ നമ്മുടെ മണിക്കുട്ടൻ എന്നോ വിജയിച്ചിരിക്കുന്നു.
ജനങ്ങളുടെ മനസ്സിലെ രാജാവ് ആയിട്ടാണ് എംകെ പുറത്തിറങ്ങിയത്. ഇനി അങ്ങോട്ടും അത് അങ്ങനെ തന്നെയായിരിക്കും. ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പിന്തുണയുമായി പ്രേക്ഷകർ രംഗത്ത് എത്തിയിട്ടുണ്ട്. ബിഗ് ബോസ് സീസൺ 3യുടെ ഫൈനൽ റിസൾട്ടിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ വോട്ടിങ്ങ് ആഴ്ചകൾക്ക് മുൻപ് തന്നെ കഴിഞ്ഞിട്ടുണ്ട്. മണിക്കുട്ടന്റെ പേരാണ് വിന്നറിന്റേതായി ഉയർന്നു കേൾക്കുന്നത്. ഫിനാലെയുടെ അന്ന് മാത്രമേ ഇതിന് കൃത്യമായ ഉത്തരം ലഭിക്കുകയുള്ളൂ.


Click it and Unblock the Notifications