twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്ക് മണിക്കുട്ടനും കിടിലം ഫിറോസും റിതുവും, തിരഞ്ഞെടുത്ത് മല്‍സരാര്‍ത്ഥികള്‍

    By Midhun Raj
    |

    അടുത്ത ആഴ്ചയിലെ ബിഗ് ബോസ് ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മണിക്കുട്ടനും കിടിലം ഫിറോസും റിതു മന്ത്രയും. മല്‍സരാര്‍ത്ഥികളില്‍ അധികപേരും ഇവരുടെ പേരുകളാണ് ഇത്തവണ നോമിനേറ്റ് ചെയ്തത്. ബിഗ് ബോസ് നല്‍കിയ വീക്ക്ലി ടാസ്‌ക്കായ കളിയാട്ടത്തില്‍ മൂന്ന് പേരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മീശമാധവനായാണ് മണിക്കുട്ടന്‍ ടാസ്‌ക്കില്‍ പങ്കെടുത്തത്. രാജമാണിക്യമായി കിടിലം ഫിറോസും ചതിക്കാത്ത ചന്തുവിലെ യക്ഷിയായി റിതുവും ടാസ്‌ക്കില്‍ പങ്കെടുത്തു.

    kidilam-manikuttan-rithu

    സര്‍വ്വകലാശാല ടാസ്‌ക്കിന് പിന്നാലെ മണിക്കുട്ടന്‍ ഇത്തവണയും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. വലിയ തയ്യാറെടുപ്പുകളൊന്നുമില്ലാതെ സ്‌പോട്ടിലാണ് ഓരോ ഡയലോഗുകളും കൗണ്ടറുകളുമെല്ലാം മണിക്കുട്ടന്‍ എടുത്തിട്ടത്. മണിക്കുട്ടന് പുറമെ കിടിലം ഫിറോസും ഇത്തവണ മോശമാക്കിയില്ല. തനി തിരുവനന്തപുരം ഭാഷയില്‍ തന്നെ രാജമാണിക്യത്തെ മികച്ച രീതിയില്‍ കിടിലം അവതരിപ്പിച്ചു.

    ഗ്ലാമര്‍ ചിത്രങ്ങളുമായി നടി, പുത്തന്‍ ഫോട്ടോസ് കാണാം

    റിതുവിന്‌റെ പെര്‍ഫോമന്‍സായിരുന്നു ഇത്തവണ എല്ലാവരെയും ഞെട്ടിച്ചത്. മുന്‍പത്തെ ടാസ്ക്കുകളില്‍ കുറച്ച് പിറകില്‍ നിന്ന റിതു ഇത്തവണ ടാസ്‌ക്കില്‍ ഉടനീളം തന്‌റെ പെര്‍ഫോമന്‍സ് കൊണ്ട് നിറഞ്ഞുനിന്നു. അതേസമയം ഇവര്‍ക്കൊപ്പം അഡോണിയുടെ പ്രകടനത്തെയും മല്‍സരാര്‍ത്ഥികളില്‍ അധികപേരും എടുത്തുപറഞ്ഞിരുന്നു. അഡോണിയുടെ പേരും മിക്കവരും പറഞ്ഞെങ്കിലും ഭൂരിപക്ഷം വന്നപ്പോള്‍ മണിക്കുട്ടനും റിതുവും കിടിലവുമാണ് ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

    അതേസമയം റംസാന് പിന്നാലെയാണ് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുളള മല്‍സരം വരുന്നത്. ഭാഗ്യലക്ഷ്മി, നോബി, മണിക്കുട്ടന്‍, സൂര്യ എന്നിവര്‍ക്ക് പിന്നാലെയാണ് റംസാനും ക്യാപ്റ്റനായത്. റംസാന്‍ മോശമില്ലാത്ത രീതിയില്‍ തന്‌റെ ക്യാപ്റ്റന്‍സി നിര്‍വ്വഹിച്ചിരുന്നു. പുതിയ ക്യാപ്റ്റന്‍സിക്കായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ബിഗ് ബോസിന്‌റെ പുതിയ പ്രൊമോയിലാണ് ഇത് കാണിച്ചത്.

    Read more about: bigg boss
    English summary
    bigg boss malayalam season 3: manikuttan,kidilam firoz,rithu manthra are selected for captaincy task
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X