മണിക്കുട്ടന്‍ കാണിച്ചത് മോശമായി പോയി; ഇഷ്ടം പറയാന്‍ കാത്തിരുന്ന പെണ്‍കുട്ടിയുടെ പേര് നോമിനേറ്റ് ചെയ്തു?
തുടക്കം മുതല്‍ ബിഗ് ബോസിലെ ഇമോഷണല്‍ കണ്ടസ്റ്റന്റ് ആയി സൂര്യ മാറിയിരുന്നു. മറ്റുള്ളവര്‍ക്ക് മുന്നില്‍ വഴക്കുണ്ടാക്കനോ ശബ്ദമുയര്‍ത്തി സംസാരിക്കാനോ സൂര്യയ്ക്ക് സാധിക്കാറില്ലായിരുന്നു. ഏറ്റവും മോശം മത്സരാര്‍ഥിയായി നില്‍ക്കുന്നതിനിടെ സൂര്യയ്ക്ക് ക്യാപ്റ്റന്‍സിയും ലഭിച്ചു. ശേഷം സൂര്യയെ എല്ലാവരും ശ്രദ്ധിച്ചെങ്കിലും വീണ്ടും പഴയത് പോലെയായി.
സാരിയിൽ തിളങ്ങി അനസൂയ ഭരത്വജ്, വൈറലാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
ബിഗ് ബോസ് വീട്ടില്‍ സൂര്യയോട് ഏറ്റവും അടുത്ത സൗഹൃദം കാണിച്ചത് മണിക്കുട്ടനായിരുന്നു. പല അവസരങ്ങളിലും സൂര്യയെ ആശ്വസിപ്പിക്കാന്‍ ഓടി എത്തുന്നത് മണിക്കുട്ടനാണ്. ഇപ്പോഴിതാ എനിക്കൊരാളോട് പ്രണയം തോന്നുന്നുവെന്ന് സൂര്യ പറയുന്ന വീഡിയോ വൈറലാവുകയും ചെയ്തു. അത് മണിക്കുട്ടനാണെന്നുള്ള പ്രവചനം നടക്കുന്നതിനിടെ സൂര്യയെ മണിക്കുട്ടന്‍ നോമിനേറ്റ് ചെയ്തിരിക്കുകയാണ്.

ബിഗ് ബോസില്‍ ഒരു പ്രണയം വേണമെന്ന ആവശ്യത്തിലാണ് പ്രേക്ഷകര്‍. തുടക്കം മുതല്‍ മണിക്കുട്ടനെ ചുറ്റി പറ്റിയാണ് എല്ലാവരും. ഏറ്റവുമൊടുവില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ എഞ്ചലിന്റെ ലക്ഷ്യവും മണിക്കുട്ടനായിരുന്നു. എന്നാല്‍ എഞ്ചല്‍ അഡോണിയുടെ പിന്നാലെ പോയി. തമാശരൂപേണ മണിക്കുട്ടനും റിതു മന്ത്രയും തമ്മില്‍ പ്രണയനിമിഷങ്ങള്‍ ഒരുക്കിയെങ്കിലും അതും മുന്നോട്ട് പോയില്ല. ഇതിനിടെയാണ് ബിഗ് ബോസിനുള്ളില്‍ നിന്നും തനിക്കൊരാളോട് ഇഷ്ടം തോന്നിയ കാര്യം പറഞ്ഞ് സൂര്യ എത്തിയത്.

എനിക്കിവിടെ ഒരാളോട് ഭയങ്കര ഇഷ്ടമാണ്, ഒരു ക്രഷ്. അതാരാണെന്ന് ഞാന്‍ പറയില്ല. എങ്കിലും ഇഷ്ടമാണ്. എലിമിനേഷനില്‍ ഞാന്‍ പുറത്ത് പോയാല്‍ അത് പറയാതെ പോയൊരു പ്രണയമായി ഇവിടെ അവശേഷിക്കുമെന്നും സൂര്യ പങ്കുവെച്ചു. സൂര്യയുടെ വാക്കുകള്‍ ഏറ്റുപിടിച്ച ആരാധകര്‍ പല കണ്ടുപിടിത്തവും നടത്തി. കൂടുതല്‍ പേരും മണിക്കുട്ടനാണെന്ന് ഉറപ്പിച്ച് പറഞ്ഞു. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങള്‍ കോര്‍ത്തിണക്കി തോന്മാവിന്‍ കൊമ്പത്തിലെ ഡയലോഗുകളുമായി ഒരു വീഡിയോയും ചാനല്‍ പുറത്ത് വിട്ടിരുന്നു.

എന്നാല്‍ അടുത്ത എപ്പിസോഡില്‍ മണിക്കുട്ടന്‍ സൂര്യയെ നോമിനേറ്റ് ചെയ്ത് എല്ലാ പ്രതീക്ഷകളും തകര്‍ത്തിരിക്കുകയാണ്. ഈ ആഴ്ച എലിമിനേഷനിലൂടെ പുറത്ത് പോവുന്നത് ആരായിരിക്കുമെന്ന് ചോദിച്ചാണ് അവതാരകന്‍ എത്തിയത്. ലിസ്റ്റ് തന്റെ കൈയില്‍ ഉണ്ടെങ്കിലും ഞാന്‍ തുറന്ന് നോക്കിയിട്ടില്ല. എനിക്ക് സങ്കടമുള്ള കാര്യവും പക്ഷേ പക്ഷേ പ്രേക്ഷകര്‍ തീരുമാനിക്കുന്നതാണെന്ന് മോഹന്‍ലാല്‍ സൂചിപ്പിച്ചു. ശേഷം നോമിനേഷനിലുള്ള മത്സരാര്‍ഥികളെ കൊണ്ട് ആരായിരിക്കുമെന്നുള്ള അഭിപ്രായവും ചോദിച്ചു.

ഫിറോസിക്കയും സജ്‌നയും ആണെന്നാണ് മജ്‌സിയയുടെ ഉത്തരം. മിഷേല്‍ ഡെയിഞ്ചറസ് സോണിലാണെന്ന് തനിക്ക് തോന്നുന്നതായി അഡോണി സൂചിപ്പിച്ചു. സായിയുടെ കാര്യത്തില്‍ സംശയമുണ്ടെന്ന് നോബിയും പറഞ്ഞു. ഒടുവില്‍ വിഷമത്തോട് കൂടിയാണ് ഒരാളുടെ പേര് പറയുന്നത്. അത് സൂര്യയാണെന്ന് മണിക്കുട്ടനും പറഞ്ഞു. എല്ലാവരുടെയും പേര് ഒരാളിലേക്കാണ് വരുന്നത്. പ്രേക്ഷകരുടെ തീരുമാനവും അത് തന്നെ എന്ന് പറഞ്ഞ മോഹന്‍ലാല്‍ ഒരു മത്സരാര്‍ഥിയെ പുറത്തേക്ക് വിളിപ്പിച്ചു.

ഇതോടെ മണിക്കുട്ടനെ കുറിച്ചുള്ള ട്രോളുകള്‍ വന്നിരിക്കുകയാണ്. 'ഇന്നത്തെ ഒരു പ്രധാന നിലവിളി എന്റെ മണിക്കുട്ടന്‍ ഇതല്ല, ഇങ്ങനെയല്ല' എന്നുള്ളതായിരിക്കുമെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. സൂര്യയുടെ പേര് പറഞ്ഞെങ്കിലും അവള്‍ പോവില്ലെന്ന് മണിക്കുട്ടന് അറിയാം. സൂര്യ അണിയറയില്‍ ഗംഭീര പ്ലാനിങ് നടത്തിയപ്പോള്‍ മണിക്കുട്ടന്‍ അതൊല്ലം പൊളിക്കുകയാണോ, തുടങ്ങി രസകരമായ കമന്റുകളാണ് വരുന്നത്. മാത്രമല്ല മണിക്കുട്ടന്‍ കാണിച്ചത് ചതിയായി പോയെന്നും ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നു.


Click it and Unblock the Notifications