എംജി കോളേജിലെ തന്റെ സീനിയര്‍, ലാലേട്ടനെ കുറിച്ച് കേട്ടത് വെളിപ്പെടുത്തി മണിക്കുട്ടന്‍

By Midhun Raj

ബിഗ് ബോസിലെ വീക്ക്‌ലി ടാസ്‌ക്കായ ബിബി യൂണിവേഴ്‌സിറ്റിയില്‍ എല്ലാ മല്‍സരാര്‍ത്ഥികളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. മണിക്കുട്ടനും നോബിയും കൂട്ടത്തില്‍ പൂണ്ടുവിളയാടിയിരുന്നു. ഹെലികോപ്റ്റര്‍ ലൂയിസ്, കില്ലാടി മോഹനന്‍ എന്നീ കഥാപാത്രങ്ങളായിട്ടാണ് ഇരുവരും എത്തിയത്. അനശ്വര നടന്‍ ജയനെ അനുകരിച്ചായിരുന്നു മണിക്കുട്ടന്‍ തന്‌റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിക്കുകയും ചെയ്തു. മണിക്കുട്ടന്റെയും നോബിയുടെയും കൗണ്ടറുകള്‍ തന്നെയായിരുന്നു ബിബി യൂണിവേഴ്‌സിറ്റി ടാസ്‌ക്കില്‍ ഏറെ ശ്രദ്ധേയമായത്.

ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

വീക്ക്‌ലി ടാസ്‌ക്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ലാലേട്ടന്‍ എല്ലാവരെയും അഭിനന്ദിച്ചിരുന്നു. കൂട്ടത്തില്‍ മണിക്കുട്ടന്‌റെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. ഹെലികോപ്റ്റര്‍ ലൂയിസ് എന്ന കഥാപാത്രം എങ്ങനെ രൂപപെട്ടു എന്ന ചോദ്യത്തിന് മണിക്കുട്ടന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

ലൂയിസ് എന്നത് എന്റെ അപ്പൂപ്പന്റെ പേരാണെന്ന്

ലൂയിസ് എന്നത് എന്റെ അപ്പൂപ്പന്റെ പേരാണെന്ന് മണിക്കുട്ടന്‍ ലാലേട്ടനോട് പറഞ്ഞു. അത് ഞാന്‍ ഇതിലോട്ട് കൊണ്ടുവന്നതാണ്,. പിന്നെ കോളേജില് പഠിക്കുന്ന സമയത്ത് നമ്മള് ഇത് പോലെ ക്ലാസീന്ന് ചെറിയ പിരിവൊക്കെ നടത്തി സിനിമ കാണാന്‍ പോവുക അങ്ങനെയൊക്കെ ഉണ്ടായിരുന്നു. അതൊക്കെ ചെയ്തപ്പോ കറക്ട് ആ സമയത്തെ ഒരു ഫീല് പ്രേക്ഷകര്‍ക്ക് കിട്ടിയെന്ന് മണിക്കുട്ടനോട് മോഹന്‍ലാല്‍ പറഞ്ഞു.

അവര്‍ക്കെല്ലാം അത് ഇഷ്ടപ്പെട്ടു

അവര്‍ക്കെല്ലാം അത് ഇഷ്ടപ്പെട്ടു. വളരെ മനോഹരമായിട്ടാണ് ആണിന്‌റെയും പെണ്ണിന്റെയും ശബ്ദത്തില്‍ പാടിയത്. നിന്റെയുളളില് ഒരു സ്ത്രീയുളളത് എല്ലാവര്‍ക്കും മനസിലായി, ലാലേട്ടന്‍ പറഞ്ഞു. അത് ഞങ്ങള് പ്ലസ്ടു പഠിക്കുന്ന സമയത്ത് സ്‌കൂളിലുണ്ടായ ഒരു കോമഡിയാണ്. പക്ഷേ അത് ഞാന്‍ ഇവിടെ നടപ്പിലാക്കി ചെയ്തു.

അപ്പോ അത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു

അപ്പോ അത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. മണിക്കുട്ടന്‍ പറഞ്ഞു. നീ പ്രേമലേഖനം ഒന്നും കൊടുത്തില്ലെ എന്നായിരുന്നു ലാലേട്ടന്‌റ അടുത്ത ചോദ്യം. ഇതിന് മറുപടിയായി എല്ലാവര്‍ക്കും കൊടുത്തു സാറെന്ന് മണിക്കുട്ടന്‍ പറഞ്ഞു. എല്ലാവരുടെയും അടുത്തുനിന്ന് 200 രൂപ വെച്ച് പിരിക്കുകയും ചെയ്തു. ആ ഇരുനൂറ് രൂപയുടെത് എവിടെ നിന്നാണ് കിട്ടിയതെന്ന് ലാലേട്ടന്‍ ചോദിച്ചപ്പോള്‍, അത് പണ്ട് കോളേജില്‍ പഠിച്ച സമയത്ത് ചെറിയ ചെറിയ ഇത് ചോദിച്ചിട്ടുണ്ടെന്ന് മണിക്കുട്ടന്‍ പറഞ്ഞു.

ഇപ്പോ ഒരു സംഭവം വന്നപ്പോ വീണ്ടും അത് ചെയ്തു

ഇപ്പോ ഒരു സംഭവം വന്നപ്പോ വീണ്ടും അത് ചെയ്തു. കോളേജില്‍ പഠിക്കുമ്പോ ഞാന്‍ നിറയെ കൊടുത്തിട്ടുണ്ട്. എന്റെ കോളേജില് ഒരു സീനിയറുണ്ട്. നമ്മള് ഒരുപാട് കേട്ടിട്ടുളള ഒരു സീനിയറുണ്ട് ഞാന്‍ പഠിച്ച എംജി കോളേജില്, ലാലേട്ടനെ കുറിച്ച് ചിരിച്ചുകൊണ്ട് മണിക്കുട്ടന്‍ പറഞ്ഞു. ഇത് കേട്ട് പുളളി പ്രേമലേഖനം കൊടുത്തയാളാണോ എന്നായിരുന്നു മോഹന്‍ലാലിന്‌റെ ചോദ്യം. പ്രേമലേഖനമല്ല, പുളളി കാണിച്ചത് പോലെ പകുതി പോലും ഇപ്പോഴത്തെ ജനറേഷന്‍ കാണിച്ചിട്ടില്ലെന്നാണ് ഞാന്‍ കേട്ടിട്ടുളളത്, എല്ലാ കാര്യത്തിലും. മണിക്കുട്ടന്‍ പറഞ്ഞു. തുടര്‍ന്ന് ആ കേട്ടതൊക്കെ സത്യമായിരിക്കട്ടെ എന്ന് ചിരിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X