ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
ബിഗ് ബോസിന്റെ തുടക്കത്തില്‍ പതുങ്ങിയിരുന്നെങ്കിലും ഏറ്റവും ശക്തനായ മത്സരാര്‍ഥിയായി മാറിയിരിക്കുകയാണ് മണിക്കുട്ടന്‍. എല്ലാവരും ഗെയിം കളിക്കുമ്പോള്‍ സ്വന്തം വ്യക്തിത്വത്തില്‍ നിന്ന് കൊണ്ട് പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ് തന്നെയാണ് താരം മുന്നോട്ട് നീങ്ങുന്നത്. ബിഗ് ബോസ് വീട്ടിലെ മൂന്നാമത്തെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടത്തിയ പ്രവൃത്തികളില്‍ നിന്നും അത് വ്യക്തമാവുകയും ചെയ്തു.
പുതിയ എപ്പിസോഡില്‍ ക്യാപ്റ്റന്‍സിയെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ താന്‍ സന്തുഷ്ടനാണെന്നായിരുന്നു മണിക്കുട്ടന്റെ മറുപടി. സ്‌കൂളില്‍ പഠിച്ചിട്ടും കോളേജില്‍ പഠിച്ചിട്ടും ക്രിക്കറ്റില്‍ ഇത്രയും നാള്‍ കളിച്ചിട്ടും ആദ്യമായിട്ടാണ് ക്യാപ്റ്റന്‍സി എനിക്ക് കിട്ടുന്നത്. അത് മുഴുവനും ഇതിലൂടെ മുതലാക്കും. അംഗങ്ങള്‍ വഴക്കുണ്ടാക്കിയാല്‍ ആദ്യം പറഞ്ഞ് നോക്കും. പിന്നെ മീശയൊക്കെ അത്യാവശ്യം പിരിച്ച് വച്ചിട്ടുണ്ട്.

അത് പിരിച്ച്ച കഴിഞ്ഞാ പിന്നെ, വരുന്നത് വഴിയെ കാണാം എന്നായിരുന്നു മണിക്കുട്ടന്റെ മറുപടി. ഇത് കേട്ട മോഹന്‍ലാല്‍ ആരെയും ദേഹോപദ്രവം ചെയ്യരുതെന്ന് പറഞ്ഞു. ഇല്ല ലാലേട്ടാന്നുള്ള മണുക്കുട്ടന്റെ ഉത്തരത്തിന് പിന്നാലെ ആരും മണിക്കുട്ടനെ ഒന്നും ചെയ്യരുതെന്ന് അവതാരകന്‍ മാറ്റി പറഞ്ഞു. മണിക്കുട്ടന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് മുന്‍ക്യാപ്റ്റനായ സൂര്യയോടും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ക്യാപ്റ്റനായതിന് ശേഷം അദ്ദേഹം നല്ല രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അദ്ദേഹം നല്ല പ്രകടനം കാഴ്ച വെക്കുമെന്നും സൂര്യ പറയുന്നു.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
നോബി, ലക്ഷ്മി ജയന്‍ എന്നിവര്‍ക്കൊപ്പം മത്സരിച്ചാണ് മണിക്കുട്ടന്‍ ക്യാപ്റ്റനായത്. ശേഷം വീട്ടിലെ ജോലികള്‍ക്ക് വേണ്ടിയുള്ള ഗ്രൂപ്പ് തിരഞ്ഞെടുക്കലും മറ്റും ക്യാപ്റ്റന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് നടത്തിയത്. ഇതിന് ശേഷമാണ് കലഹങ്ങള്‍ നടന്ന ബിഗ് ബോസ് വീട് ഒന്ന് ശാന്തമായതെന്ന് വേണം പറയാന്‍.


Click it and Unblock the Notifications