Don't Miss!
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
ഇടത് കാലിന് പരിക്കേറ്റു, ക്വാറന്റൈൻ കാലം ചികിത്സയിൽ, കാലിനുണ്ടായ അപകടത്തെ കുറിച്ച് മണിക്കുട്ടന്‍
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയേടെ കാത്തിരുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസൺ 3. വൻ ആഘോഷത്തോടെ സീ,സൺ 3 ആരംഭിച്ചിരിക്കുകയാണ്. ആദ്യ രണ്ട് സീസണുകളെ പേലെ മോഹൻലാൽ തന്നെയാണ് ഇക്കുറിയും മത്സരാർഥികളെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. കെട്ടിലും മട്ടിലും പുതുമയോടെയാണ് ബിഗ് ബോസ് സീസൺ 3 ആരംഭിച്ചിരിക്കുന്നത്.
അമലാ പോളിന്റെ പുതിയ ചിത്രം കാണാം
14 മത്സരാർഥികളുമായിട്ടാണ് സീസൺ 3 ആരംഭിച്ചിരിക്കുന്നത്. ഇവരിൽ പരിചിതമായ മുഖങ്ങൾക്കൊപ്പം പുതുമുഖങ്ങളുമുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം മണിക്കുട്ടനും ഇക്കുറി ബിഗ് ബോസ് ഹൗസിൽ എത്തിയിട്ടുണ്ട്. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത മത്സരാർഥിയായിരുന്നു മണിക്കുട്ടൻ. സീസൺ 3 ലെ നാലാമത്തെ മത്സരാർഥിയായിരുന്നു താരം.

പ്രേക്ഷകരുടെ ഇടയിൽ വീട്ടിലെ പയ്യൻ എന്ന് ഇമേജുള്ള താരമാണ് മണിക്കുട്ടൻ. കായം കുളം കെച്ചുണ്ണിയായി മിനിസ്ക്രീനിൽ ചുവട് വെച്ച മണിക്കുട്ടൻ 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടൻ താരത്തിന് കഴിഞ്ഞു, പിന്നീട് മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ മണിക്കുട്ടന് കഴിഞ്ഞിരുന്നു.

ഗംഭീര മേക്കോവറിലാണ് മണിക്കുട്ടൻ ബിഗ് ബോസ് ഹൗസിൽ എത്തിയത്. ഉഗ്രൻ നൃത്തത്തോടെയായിരുന്നു നടന്റെ എൻട്രി. കാലിലെ പരിക്ക് വകവയ്ക്കാതെയായിരുന്നു മണിക്കുട്ടന്റെ നൃത്തം. ബിഗ് ബോസ് ഷോയിലേയ്ക്ക് വരുന്നതിന് തൊട്ട് മുൻപ് നടന്റെ കാലിന് ഒരു അപകടം സംഭവിക്കുന്നത്. ക്രിക്കറ്റ് കളിക്കുന്നതിനിടയിലാണ് ഇടത്തേ കാലിന് പരിക്കേൽക്കുന്നത്. ഷോയിൽ വാരാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ലെന്നും എന്നാൽ ബിഗ് ബോസിൽ നിന്ന് മികച്ച പരിചരണമാണ് ലഭിച്ചതെന്നും മണിക്കുട്ടൻ മോഹൻലാലിനോട് പറഞ്ഞു.

കൂടാതെ കൊറോണക്കാലത്ത് തനിക്ക് നഷ്ടമായ ഉറ്റ സുഹൃത്തിനെ കുറിച്ച നടൻ പറഞ്ഞു. താൻ ബിഗ് ബോസില്‍ വരാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച വ്യക്തിയായിരുന്നു റിനോജെന്നും നടൻ നിറ കണ്ണുകളോടെ പറഞ്ഞു. കൊവിഡ് കാലത്തുണ്ടായ ഏറ്റവും വലിയ സങ്കടമായിരുന്നു സുഹൃത്തിന്റെ വിയോഗമെന്നും നടൻ കൂട്ടിച്ചേർത്തു. ശബ്ദമിടറിയ മണിക്കുട്ടനെ സമാധാനിപ്പിച്ചാണ് മോഹൻലാൽ വീടിനുള്ളിലേയ്ക്ക് വിട്ടത്.
Recommended Video

വിശേഷങ്ങൾക്കൊപ്പം തന്നെ വിവാഹത്തെ കുറിച്ചും മണിക്കുട്ടനോട് മോഹൻലാൽ ആരാഞ്ഞു.
അടുത്ത ബിഗ് ബോസില്‍ കല്യാണം കഴിക്കുമോയെന്നൊക്കെ ഒരുപാട് ആള്‍ക്കാര്‍ ചോദിക്കുന്നുവെന്ന് മോഹൻലാല്‍ പറഞ്ഞു. താരത്തിന്റെ ചോദ്യത്തിന് രസകരമായ ഉത്തരമാണ് മണിക്കുട്ടൻ നൽകിയത് . ഈ വര്‍ഷം കല്യാണം കഴിക്കണം എന്ന് ആലോചിക്കുന്നുണ്ട്, ബിഗ് ബോസ്സഹൗസ് ഹൗസിനുള്ളിൽ നിന്ന് നടക്കുകയാണെങ്കിൽ താത്പര്യക്കുറവൊന്നുമില്ലെന്നും. ഇവിടെ നിന്നായാൽ ആര്‍ക്കും ഇൻവിറ്റേഷൻ കൊടുക്കണ്ടല്ലോയെന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞു.അതിനുള്ള ശ്രമവും ഉണ്ടാകുമല്ലേയെന്ന് മോഹൻലാലും ചോദിക്കുന്നുണ്ട്.
-
'മമ്മൂട്ടിയെ അപ്രോച്ച് ചെയ്യാൻ ബുദ്ധിമുട്ടില്ല, ചില താരങ്ങൾ മിസ് കോൾ കണ്ടാലും തിരിച്ച് വിളിക്കില്ല'; സിബി
-
'ഫേയ്മസ് ആകുന്നതിനൊപ്പം എനിക്ക് അധികാരവും വേണം, എങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും'; റോബിൻ പറയുന്നു
-
'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം, ഞങ്ങളൊരു കുഞ്ഞുവീട് മേടിച്ചു'; സന്തോഷം പങ്കിട്ട് പാർവതി