ബിഗ് ബോസിൽ നിന്ന് വധുവിനെ കണ്ടെത്താൻ മണിക്കുട്ടൻ; വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് താരത്തിൻ്റെ ഉത്തരമിങ്ങനെ
ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ് വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. നോബി മര്‍ക്കോസ്, ഡിംപിള്‍ ഭാല്‍, കിടിലം ഫിറോസ്, എന്നിവര്‍ക്കൊപ്പം വീട്ടിലെത്തിയ ശ്രദ്ധേയനായ താരം മണിക്കുട്ടനായിരുന്നു. ഇന്‍ഡ്രോ വീഡിയോയില്‍ ബിഗ് ബോസിലൂടെ പ്രണയിനിയെ കണ്ടെത്തി വിവാഹം കഴിക്കാന്‍ പറ്റുമോ എന്ന നോക്കട്ടേ എന്ന ലക്ഷ്യം പങ്കുവെച്ചാണ് മണിക്കുട്ടനെത്തിയത്.
നാലാമത്തെ മത്സരാര്‍ഥിയായി ബിഗ് ബോസ് മലയാളം മൂന്നാം സീസണിലേക്ക് എത്തിയത് നടന്‍ മണിക്കുട്ടനായിരുന്നു. ഷോ വരുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന സമയത്ത് മണിക്കുട്ടന്റെ പേര് പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ കൃത്യമായ ഉറപ്പ് പറയാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ മണിക്കുട്ടനും ഇത്തവണത്തെ മികച്ച മത്സരാര്‍ഥിയാവാനുള്ള തയ്യാറെടുപ്പില്‍ വന്നിരിക്കുകയാണ്.

തനിക്കൊപ്പം ഒന്നിച്ചഭിനയിച്ച നടനാണ് വരുന്നതെന്ന സൂചന നല്‍കി കൊണ്ടാണ് മണിക്കുട്ടനെ വേദിയിലേക്ക് മോഹന്‍ലാല്‍ വിളിച്ചത്. ജനുവരിയില്‍ കാലിന് ചെറിയൊരു പരിക്ക് പറ്റിയതിനെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് ക്വാറന്റൈനിലിരുന്ന സമയത്ത് നല്ല ചികിത്സ ലഭിച്ചിരുന്നുവെന്നും മണിക്കുട്ടന്‍ പറയുന്നു.
തന്റെ പേര് വന്നതിന് പിന്നിലെ കഥയാണ് രണ്ടാമതായി മണിക്കുട്ടന്‍ പറഞ്ഞത്. അച്ഛനും അമ്മയും ജോലി ചെയ്തിരുന്ന വീട്ടിലെ ആളുടെ പേര് ചേര്‍ത്താണ് മണിക്കുട്ടന്‍ എന്ന പേര് വന്നത്. എന്നാല്‍ തന്റെ യഥാര്‍ഥ പേര് തോമസ് ജെയിംസ് എന്നാണ്. ഇതിനിടെ മണിക്കുട്ടന്‍ വിവാഹം കഴിക്കാത്തതിനെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും നല്ലൊരു പ്രണയം ഉണ്ടാവുമോന്ന് നോക്കട്ടേ എന്ന് തീരുമാനിച്ചാണ് താന്‍ വന്നിരിക്കുന്നത്. തിരിച്ചിറങ്ങുന്നതിനുള്ളില്‍ അത്തരൊരു പങ്കാളിയെ കണ്ടെത്താനുള്ള ഭാഗ്യം ഉണ്ടാവട്ടേ എന്നുമാണ് മോഹന്‍ലാലിന്റെ ആശംസ.


Click it and Unblock the Notifications