കിടിലത്തിന്റെ ഗെയിം മനസ്സിലാക്കി മണിക്കുട്ടൻ, പൊളിച്ചേ ഞാൻ പോകൂ, ഇതാണ് ഗെയിം എന്ന് സോഷ്യൽ മീഡിയ

പോയ വാരം വളരെ സമാധാനത്തോടെയാണ് ബിഗ് ബോസ് ഹൗസ് മുന്നോട്ട് പോയത്. ടാസ്ക്കിനിടയിൽ നടന്ന ചില സംഭവങ്ങൾ ഒഴികെ മറ്റൊരു പ്രശ്നങ്ങളും ഹൗസിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ബിബി ഹൗസിന്റെ സ്ഥിതി മാറിയിരിക്കുകയാണ്. മത്സരാർഥികൾ തമ്മിൽ രണ്ട് ഗ്രൂപ്പുകളായി മാറി തിരിഞ്ഞിരിക്കുകയാണ്.

പൂളിൽ ഗ്ലാമറസ് ലുക്കിൽ റായ് ലക്ഷ്മി, ചിത്രം കാണാം

ഇനി കുറച്ച് ദിവസം മാത്രമാണ് ഷോ അവസാനിക്കാനുളളത്. ദിവസം കുറയുന്തോറും മത്സരാർഥികൾ തമ്മിലുളള മത്സരബുദ്ധിയും കൂടിയിരിക്കുകയാണ്. ബിഗ് ബോസ് നൽകിയ ആക്ടിവിറ്റിയാണ് ഗെയിം മൊത്തത്തിൽ മാറ്റിയിരിക്കുന്നത്. നിശബ്ദത പാലിച്ചിരുന്നവർ ശാന്തത വെടിയുകയാണ്.

വാക്ക് തർക്കം

കിടിലൻ ഫിറോസിനെ കുറിച്ച് ആക്ടിവിറ്റിയിൽ മണിക്കുട്ടൻ പറഞ്ഞ വാക്കുകളാണ് ഹൗസിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായത്. അദ്ദേഹത്തിന് മാറ്റമില്ലെന്നും സഹതാപം കാണിച്ചാണ് ഹൗസിൽ തുടരുന്നതെന്നും മണിക്കുട്ടൻ ആക്ടിവിറ്റിക്കിടെ പറഞ്ഞിരുന്നു. ഇതിനെതിരെ റംസാൻ എത്തിയതോടെയാണ് ഹൗസിലെ സ്ഥിതി ആകെ മാറിയത്. പിന്നീട് റംസാനും കിടലവും മണിക്കുട്ടനും തമ്മിൽ രൂക്ഷമായ വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു.

പോര്  മുറുകി

താൻ മക്കളെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും ഫിറോസ് ടാസ്ക്കിനിടെ പറഞ്ഞ കാര്യമാണ് അവിടെ പറഞ്ഞതെന്നും മണിക്കുട്ടൻ ആവർത്തിച്ചിരുന്നു. എന്നാൽ കുടുംബത്തിനെ പറയേണ്ട കാര്യമില്ലെന്നാണ് റംസാനു ഫിറോസും പറഞ്ഞത്. മണിക്കുട്ടൻ ഇതേ കാര്യം തന്നെ മോഹൻലാൽ എത്തിയ വാരാന്ത്യം എപ്പിസോഡിലും പറഞ്ഞിരുന്നു. ഒരു ടാസ്ക്കിനിടയിലാണ് ഇത് പറഞ്ഞത്. മണിക്കുട്ടന്റെ വാക്കുകൾ ഫിറോസിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇതിനെ കുറിച്ച് പിന്നീട് നോബിയോടും പറഞ്ഞിരുന്നു. ഇതോട് കൂടി മത്സരാർഥികൾ തമ്മിലുള്ള പേരും മുറുകിയിരിക്കുകയാണ്.

ഗെയിം പ്ലാൻ

മോണിംഗ് ആക്ടിവിറ്റിക്ക് ശേഷം നടന്ന വഴക്കിനിടെ മണിക്കുട്ടന്റെ മാനസികാവസ്ഥയെ കുറിച്ച് ഫിറോസ് ഉന്നയിച്ച പരാമർശം നടനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത് ഫിറോസ് ഖാനെതിരെയുള്ള മത്സര ബുദ്ധി വർധിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഫിറോസിനെതിരെയുള്ള മണിക്കുട്ടന്റെ വാക്കുകളാണ്. ''ഞാൻ പോകും പോകാതിരിക്കില്ലാ. ഞാൻ പോകുമ്പോൾ ഇയാളേയും കൊണ്ടേ പോകു,ഈ കള്ളക്കളി ഞാൻ പൊളിച്ചേ പോകൂ''
എന്നാണ് മണിക്കുട്ടൻ പറഞ്ഞത്. അനൂപിനോടാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇത് വളരെ പോസിറ്റീവ് ആയിട്ടാണ് സോഷ്യൽ മീഡിയ കാണുന്നത്. ഇതാവണം ഒരു ബെസ്റ്റ്‌ പ്ലെയർ അല്ലാണ്ട്‌ കണ്ണാടി മാനിപ്പുലേഷൻ അല്ലാ ഗെയിം എന്നാണ് പറയുന്നത്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
പൊളിക്കും

മണിക്കുട്ടനെ പിന്തുണക്കുന്നത് പോലെ തന്നെ കിടിലത്തേയും സപ്പോർട്ട് ചെയ്ത് പ്രേക്ഷകർ എത്തിയിട്ടുണ്ട്. ''കിടിലൻ ഫിറോസ് ഇതുവരെ പറഞ്ഞ വിശകലനങ്ങളും വിലയിരുത്തലുകളും നൂറു ശതമാനം ശരിയാണ്. ഇപ്പൊ മണിയേക്കുറിച്ച് പറഞ്ഞത് ഉൾപ്പെടെ ശരിയാണ് എന്നാണ് പറയുന്നത്. എല്ലുമുറിയെ പണിയുന്ന ഈ നാട്ടിലെ സാധാരണക്കാരാണ്. അവരുടെ ശബ്ദമാണ് ശ്രീ ഫിറോസെന്നും'' പിന്തുണച്ച് കൊണ്ട് ആരാധകർ പറയുന്നു. ഈ എഫ്ബിയിൽ കിടന്ന് അടി ഉണ്ടാക്കുന്ന മണിക്കുട്ടൻ ഫാൻസൊക്ക ബിഗ് ബോസിലെ സഹതാപ തരംഗത്തിൽ നിന്നും ഉണ്ടായതല്ലേ.ഇവരൊക്കെ വെറും 100 രൂപ മുടക്കി അവന്റെ പടം ഒന്ന് തിയേറ്ററിൽ പോയി കണ്ടെങ്കിൽ പുള്ളി പണ്ടേ പച്ച പിടിച്ചേനെയെന്നുള്ള കമന്റുകളും ഉയരുന്നുണ്ട്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X