നാട്ടിലെത്തിയ ശേഷം പലരും ചോദിച്ചത് അതേകുറിച്ച്, ലൈവില്‍ വെളിപ്പെടുത്തി മണിക്കുട്ടന്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിന്‌റെ ഫൈനലിനായി ആകാംക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തിയതിന് പിന്നാലെ മണിക്കുട്ടനും കഴിഞ്ഞ ദിവസം നാട്ടില്‍ എത്തിയിരുന്നു. വീട്ടിലെത്തിയ ശേഷം ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ എത്തിയ താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. അടുത്ത സുഹൃത്തും നടി ശരണ്യ മോഹന്റെ ഭര്‍ത്താവുമായ ഡോ അരവിന്ദ് കൃഷ്ണനാണ് എംകെയ്‌ക്കൊപ്പം ലൈവില്‍ എത്തിയത്.

manikuttan

ഫോണ്‍ കിട്ടിയ ശേഷമാണ് പ്രേക്ഷകരുടെ സപ്പോര്‍ട്ടും കാര്യങ്ങളും അറിഞ്ഞതെന്ന് എംകെ പറഞ്ഞു. എല്ലാവര്‍ക്കും വലിയ നന്ദിയുണ്ട്. പലരും വിളിക്കുമ്പോള്‍ പറയുന്നുണ്ട് മണിക്കുട്ടന്‍ അതിനകത്ത് കിടന്ന് ടെന്‍ഷന്‍ അടിക്കുമ്പോള്‍ നമുക്കും വിഷമായിരുന്നു എന്ന്. ഞാന്‍ പലപ്പോഴും ടെന്‍ഷനാവുന്നത്, നമുക്ക് അറിയില്ല പുറത്ത് എന്താണ് നടക്കുന്നതെന്ന്. പിന്നെ പലരും എന്നെ പറ്റി പറയുന്നുണ്ടായിരുന്നു ഇമേജ് ഭയമെന്ന്. എന്നാല്‍ അങ്ങനെ ഇമേജ് ഭയമൊന്നുമില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു.

സ്‌റ്റൈലിഷ് ലുക്കില്‍ നടി ലാവണ്യ, പുത്തന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

Mani Kuttan response after Bigg Boss got postponed

പിന്നെ ഫോണ്‍ കിട്ടിയപ്പോള്‍ എനിക്കത് മനസിലായി, ഒരുപാട് നന്ദി. എല്ലാവര്‍ക്കും ഹൃദയത്തിന്‌റെ ഭാഷയില്‍ നന്ദി പറയുന്നു. ലവ് യൂ ഓള്‍. ബിഗ് ബോസ് ഹൗസ് വലിയൊരു അനുഭവമായിരുന്നു. പ്രത്യേകിച്ച് പറയാനുളളത് ഏട്ട് മല്‍സരാര്‍ത്ഥികള്‍ ഉണ്ട്. ലാസ്റ്റ് ഫൈനലില്‍ എല്ലാവര്‍ക്കും എന്റെ ആശംസകള്‍. ഡിംപലിന് ഒകെ സുഖമാണ്. അവര്‍ എല്ലാവരും എറണാകുളത്ത് എത്തി, മണിക്കുട്ടന്‍ പറഞ്ഞു. അതേസമയം ബിഗ് ബോസ് വോട്ടിങ് മേയ് 29 രാത്രി വരെയാണുളളത്. തങ്ങളുടെ ഇഷ്ടമല്‍സരാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് പറഞ്ഞ് സെലിബ്രിറ്റികളും ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതുവരെയുളള പ്രകടനത്തിന്‌റെയും വോട്ടിന്‌റെയും അടിസ്ഥാനത്തിലാണ് ബിഗ് ബോസ് വിന്നറെ പ്രഖ്യാപിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X