വീടിനുള്ളില്‍ ജയന്‍; അവസാനം കള്ളക്കളി കണ്ടുപിടിച്ച് മത്സരാര്‍ഥികള്‍,മണിക്കുട്ടന്‍ വീണ്ടും സ്‌കോര്‍ ചെയ്ത ദിവസം

ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസണിലെ ഏറ്റവും മികച്ച എപ്പിസോഡുകളാണ് ഈ ദിവസങ്ങളില്‍ നടക്കുന്നത്. ബിഗ് ബോസ് വീട് എണ്‍പതുകളിലെ ഒരു യൂണിവേഴ്‌സിറ്റി കോളേഡ് ആയി മാറിയിരിക്കുകയാണ്. പകുതി മത്സരാര്‍ഥികള്‍ അധ്യാപകരും ബാക്കിയുള്ളവര്‍ വിദ്യാര്‍ഥികളുമായതോടെ രസകരമായി മാറി.

വീക്ക്‌ലി ടാസ്‌ക് പാതി വഴിയില്‍ നിര്‍ത്തി വെച്ചത് കൊണ്ട് ഇത്തവണ എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. വ്യക്തിപരമായി ഓരോരുത്തര്‍ക്കും സ്വന്തം കഴിവ് പുറത്തെടുക്കാനുള്ള ടാസ്‌ക് ആയിരുന്നു ഈ ആഴ്ച കൊടുത്തത്. പുതിയ എപ്പിസോഡില്‍ കോളേജിലെ യൂത്ത്‌ഫെസ്റ്റിവല്‍ നടത്തിയതിന്റെ വിശേഷമാണ് നിറഞ്ഞ് നിന്നത്.

 jayan-manikuttan

യുവജനോത്സവത്തില്‍ മുഖ്യാതിഥിയായി എത്തിയത് ജയനായിരുന്നു. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് വലിയ ആരവങ്ങളോടെയാണ് ജയനെ വേദിയിലേക്ക് ക്ഷണിച്ചത്. വിദ്യാര്‍ഥികളുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് അങ്ങാടി സിനിമയിലെ പ്രസിദ്ധമായ ഡയലോഗും പറയിപ്പിച്ചു. തനിക്ക് വേഗം തിരികെ പോവണമെന്നും എല്ലാവരും വയ്യാതെ കിടക്കുന്ന അമ്മൂമ്മയുടെ ചികിത്സയ്ക്കായി ഇരുന്നൂറ് രൂപ വച്ച് സംഭാവന തരണമെന്നും ജയന്‍ ആവശ്യപ്പെട്ടു.

മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ഇതോടെ ഇത് ഓര്‍ജിനല്‍ ജയന്‍ അല്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥികളെല്ലാവരും ചേര്‍ന്ന് ജയനെ തല്ലി ഓടിച്ചു. ഭാഗ്യലക്ഷ്മി അവതരിപ്പിച്ച ശാരദ എന്ന കഥാപാത്രം വേഷം കെട്ടിച്ച് കൊണ്ട് വന്ന ജയനായിരുന്നു അത്. മണിക്കുട്ടന്‍ അവതരിപ്പിച്ച ജയന്റെ വേഷത്തിന് വമ്പന്‍ സ്വീകരണമാണ് പുറത്ത് കിട്ടിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X