മണിക്കുട്ടനെ വിവാഹം കഴിക്കാൻ സമ്മതമാണോ; പൊക്കം അളന്ന് നോക്കി താരങ്ങൾ, ബിഗ് ബോസിലെ പ്രണയം

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണില്‍ ഒരു പ്രണയമുണ്ടാവണമെന്ന ആഗ്രഹത്തിലാണ് പ്രേക്ഷകര്‍. അവിവാഹിതരായ താരങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ ആരൊക്കെ തമ്മിലായിരിക്കും പ്രണയമെന്ന് അറിയാനാണ് കാത്തിരിപ്പ്. മണിക്കുട്ടനെ പ്രണയിക്കണമെന്ന ലക്ഷ്യം വെച്ചാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എഞ്ചല്‍ തോമസ് എത്തിയത്. എന്നാല്‍ മറ്റ് ബന്ധങ്ങളിലേക്ക് എഞ്ചല്‍ തിരിഞ്ഞു.

അതേ സമയം മണിക്കുട്ടനും റിതു മന്ത്രയും തമ്മിലുള്ള റൊമാന്റിക് രംഗങ്ങള്‍ക്ക് സാക്ഷിയാവുകയാണ് പ്രേക്ഷകര്‍. നേരത്തെ പ്രൊമോ വീഡിയോയില്‍ ഇക്കാര്യം സൂചിപ്പിച്ചതോടെ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അനൂപ്, മണിക്കുട്ടന്‍, റിതു മന്ത്ര എന്നിവര്‍ ചേര്‍ന്ന് പ്രണയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു.

പ്രണയം ചോദിച്ച് മണിക്കുട്ടന്‍

എങ്ങനെയെങ്കിലും ഇരുവരെയും പ്രണയത്തിലാക്കാനുള്ള ശ്രമത്തിലായിരുന്നു അനൂപ്. ഇതിന് വേണ്ടി പലതും പറഞ്ഞ് നോക്കിയെങ്കിലും റിതു സമ്മതിക്കുന്നുണ്ടായിരുന്നില്ല. മണിക്കുട്ടന്‍ ചേട്ടനെ പ്രണയിക്കാന്‍ യോഗ്യതയുള്ള ഒരുപാട് പേര്‍ പുറത്ത് ഉണ്ടെന്ന് റിതു പറഞ്ഞപ്പോള്‍ പ്രണയം കൊണ്ട് അവന്‍ അയവിറക്കി കൊണ്ടിരിക്കുകയാണ് അനൂപ് പറഞ്ഞു. അതിനുള്ള ആക്ഷന്‍ മണിക്കുട്ടന്‍ നടത്തുകയും ചെയ്തു. മണിക്കുട്ടന് ഇവിടുന്ന് തന്നെ വേറെ ഒരാളെ സെറ്റ് ആക്കി തരാമെന്ന് റിതു പറഞ്ഞതോടെ റിതുവിനെ മതിയെന്നായി താരം. എല്ലാ പെണ്‍കുട്ടിയും പറയുന്ന ഡയലോഗാണ് റിതുവും ഇവിടെ പറയുന്നതെന്ന് മണിക്കുട്ടന്‍ ആവര്‍ത്തിച്ചു.

 പ്രണയം ചോദിച്ച് മണിക്കുട്ടന്‍

തന്റെ രക്തം കൊണ്ട് എഴുതിയതാണെന്ന് സൂചിപ്പിച്ച് ടീ ഷര്‍ട്ടിലെ എഴുത്തിനെ കുറിച്ച് കൂടി മണിക്കുട്ടന്‍ പറഞ്ഞിരുന്നു. ഒരു ടാസ്‌ക് എന്ന് പറഞ്ഞ് മനുഷ്യനെ കേറി വശീകരിക്കുന്നതിന് പരിധിയുണ്ടെന്ന് അനൂപ് ഓര്‍മ്മപ്പെടുത്തി. മുന്‍പൊരു ടാസ്‌കില്‍ മണിക്കുട്ടനെ പ്രണയത്തോടെ നോക്കി നില്‍ക്കുന്ന റിതുവിന്റെ ഫോട്ടോ വൈറലായിരുന്നു. അന്ന് മുതല്‍ ഇവര്‍ പ്രണയത്തിലാവുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ അന്ന് പ്രണയം തോന്നിയെങ്കില്‍ മണിക്കുട്ടന്‍ അത് പറഞ്ഞില്ലെന്ന് സൂചിപ്പിച്ച് റിതു രക്ഷപ്പെടാന്‍ ശ്രമിച്ചു.

 പ്രണയം ചോദിച്ച് മണിക്കുട്ടന്‍

ബെഡില്‍ കിടന്നാല്‍ നിന്നെ കാണില്ലെന്ന് പറഞ്ഞ് നിലത്ത് കിടന്ന് വരെ മണിക്കുട്ടന്‍ സ്‌നേഹം പ്രകടിപ്പിച്ചിരുന്നുവെന്ന് അനൂപ് ഓര്‍മ്മപ്പെടുത്തി. എന്നാല്‍ മണിക്കുട്ടന്‍ നല്ല സുഹൃത്തും മനുഷ്യനാണെന്ന് റിതു വീണ്ടും ആവര്‍ത്തിച്ചു. ഈ വിഷയത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും തമ്മില്‍ പൊക്കം എത്രത്തോളം ഉണ്ടെന്ന് അളന്ന് നോക്കിയിരുന്നു. ഏകദേശം ഒരേ പൊക്കമാണെന്ന് കണ്ടെത്തി. പിന്നാലെ അനൂപ് ഇവര്‍ പ്രണയത്തിലാണെന്ന് മറ്റുള്ളവരോട് വിളിച്ച് പറഞ്ഞു. ബിഗ് ബോസെ എനിക്ക് കല്യാണമെന്ന് മണിക്കുട്ടനും പറഞ്ഞു.

  പ്രണയം ചോദിച്ച് മണിക്കുട്ടന്‍

എന്നാല്‍ ഈ ചെക്കന്‍ ഓവര്‍ ആക്ടിങ് ആണെന്ന് പറഞ്ഞ് വീണ്ടും റിതു പ്രണയം നിഷേധിച്ചു. പ്രണയകഥ കേട്ടതോടെ ഇതുവരെ ഉറങ്ങി കിടന്ന ബിഗ് ബോസും ഉണര്‍ന്നുവെന്ന് താരങ്ങള്‍ കളിയാക്കി. അമ്മയും പപ്പയും പറഞ്ഞ പോലെ ഒരു അപ്‌സരസിനെ പോലെയുള്ള പെണ്‍കുട്ടിയെ ഞാന്‍ കണ്ടുപിടിച്ചെന്ന് മണിക്കുട്ടന്‍ ക്യാമറ നോക്കി പറഞ്ഞു. റിതുവിനെ വധുവായി സ്വീകരിക്കാന്‍ തയ്യാറാണോന്ന് ചോദിച്ച അനൂപ് ഇരുവരോടും മനസമ്മതം ചോദിച്ചു. സമ്മതമാണെന്ന് മണിക്കുട്ടന്‍ പറഞ്ഞപ്പോള്‍ റിതു ഇല്ലെന്നായിരുന്നു പറഞ്ഞത്. ഇത് വേഗം വൈറലാക്കാന്‍ പറഞ്ഞാണ് മൂവരും ഈ രംഗം അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X