മണിക്കുട്ടനെ പുറത്താക്കി? ലാലേട്ടൻ്റെ വാക്ക് സഹിച്ചില്ല, ബിഗ് ബോസിൽ അപ്രതീക്ഷിത ട്വിസ്റ്റ്
ബിഗ് ബോസില്‍ ഏറെ വിജയ സാധ്യതയുള്ള മത്സരാര്‍ഥിയാണ് മണിക്കുട്ടന്‍. ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ മറ്റ് മത്സരാര്‍ഥികളോട് മാന്യമായി സംസാരിക്കാറുള്ള ഏക വ്യക്തി മണിക്കുട്ടനാണ്. എന്നാല്‍ ഇടയ്ക്ക് സന്ധ്യയുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട് സംസാരിച്ച ഒരു വാക്ക് താരത്തിന് തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ ഇത് ചൂണ്ടി കാണിക്കുകയും ചെയ്തു.
പൊതുവേ മണിക്കുട്ടനോട് സ്‌നേഹം കാണിക്കാറുള്ള മോഹന്‍ലാല്‍ നിന്റെ മാനസിക നില തെറ്റിയോ എന്നൊരു വാക്ക് പറഞ്ഞത് താരത്തെ ഞെട്ടിച്ചിരുന്നു. തൊട്ട് പിന്നാലെ മണിക്കുട്ടന് വേണ്ടി മോഹന്‍ലാല്‍ സന്ധ്യയോട് മാപ്പ് പറഞ്ഞത് വലിയ സങ്കടമുണ്ടാക്കിയിരിക്കുകയാണ്. ഇടയില്‍ ആരും കാണാതെ മണിക്കുട്ടന്‍ പൊട്ടിക്കരയുന്നതും വീഡിയോയിലൂടെ കാണിച്ചിരുന്നു.

അതേ സമയം ഇതുവരെ ഉണ്ടായിരുന്ന മണിക്കുട്ടന്റെ എല്ലാ ആത്മവിശ്വാസവും ഈയൊരറ്റ എപ്പിസോഡിലൂടെ തീരുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇതിനിടയില്‍ മണിക്കുട്ടന്‍ ബിഗ് ബോസില്‍ നിന്നും പുറത്തായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ആരാധകരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് മണിക്കുട്ടന്‍ പുറത്തേക്ക് പോയതായി പറയുന്നത്.
ഹോട്ട് ആയി ഭൂമി പട്നേക്കർ, വേറിട്ട ലുക്കിലുള്ള നടിയുടെ ഫോട്ടോസ് കാണാം
ലാലേട്ടന്‍ പറഞ്ഞ കാര്യത്തില്‍ സങ്കടം സഹിക്കാന്‍ പറ്റാതെയാണ് താരം പുറത്ത് പോയതെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ താന്‍ പറഞ്ഞൊരു കാര്യത്തില്‍ മണിക്കുട്ടന്‍ വിഷമിച്ചപ്പോള്‍ ഒരു ജ്യോഷ്ഠനെ പോലെ മോഹന്‍ലാലിന്റെ മനസ് ഇടറുന്നത് കണ്ടതിനെ കുറിച്ചും ഫാന്‍സ് പറയുന്നുണ്ടെങ്കിലും മണിക്കുട്ടന്‍ പുറത്തായതായിട്ടാണ് ഭൂരിഭാഗം പേരും പറയുന്നത്.


Click it and Unblock the Notifications