അപ്രതീക്ഷിത പ്രശ്നങ്ങളിൽ മണിക്കുട്ടൻ ബിഗ് ബോസിനോട് വിട പറഞ്ഞു; പൊട്ടിക്കരഞ്ഞ് സൂര്യയും ഡിംപലും, വീഡിയോ പുറത്ത്
ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ മണിക്കുട്ടനാണെന്ന് ഉറപ്പിച്ച് പറയുന്നതിനിടയിലാണ് താരം പുറത്ത് പോയതായി അധികൃതര്‍ അറിയിച്ചത്. സോഷ്യല്‍ മീഡിയ പേജുകളില്‍ സമാനമായ പോസ്റ്റുകള്‍ വന്നിരുന്നെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചിരുന്നില്ല. ഒടുവില്‍ പ്രൊമോ വീഡിയോയിലൂടെ സ്വയം തീരുമാനിച്ച് ഉറപ്പിച്ച് മണിക്കുട്ടന്‍ ബിഗ് ബോസിനോട് വിട പറഞ്ഞതായി കാണിച്ചു.
തലിമാലയാണോ, അതീവ സുന്ദരിയായിട്ടുള്ള തനിഷ മുഖർജിയുടെ ചിത്രങ്ങൾ കണ്ട് ആരാധകർ ചോദിക്കുന്നു
സഹമത്സരാര്‍ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ച സംഭവമായി ഇത് മാറുകയും ചെയ്തു. പുറത്ത് മണിക്കുട്ടനെ തിരിച്ച് കൊണ്ട് വരണമെന്നും എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും ഉള്ള മുറവിളിയാണ്. മണിക്കുട്ടന്‍ ഇല്ലെങ്കില്‍ ബിഗ് ബോസ് ഇനി കാണില്ലെന്നുള്ള ഭീഷണികളും ഉയരുന്നുണ്ട്. വിശദമായി വായിക്കാം...

ചില പ്രത്യേക കാരണങ്ങളാല്‍, സ്വന്തം തീരുമാനത്തില്‍ മണിക്കുട്ടന്‍ ഈ ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുന്നു. അപ്രതീക്ഷിത സംഭവങ്ങളുമായി ബിഗ് ബോസ് വീട്. ഞങ്ങള്‍ ആരെങ്കിലും സങ്കടപ്പെടുത്തിയത് കൊണ്ടാണെങ്കില്‍ ക്ഷമ ചോദിക്കുന്നതായി കിടിലം ഫിറോസ് പറഞ്ഞിരുന്നു. മണിക്കുട്ടാ.. എന്ന് വിളിച്ച് ഡിംപലും സൂര്യയുമൊക്കെ പൊട്ടിക്കരയുന്നു. മറ്റ് മത്സരാര്‍ഥികള്‍ എന്ത് സംഭവിച്ചു എന്നറിയാതെ സങ്കടപ്പെടുന്നതുമൊക്കെയാണ് പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

മണിക്കുട്ടന് ഷോ ക്വിറ്റ് ചെയ്യണം എന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ ബിഗ് ബോസേ നിങ്ങള്‍ യൂട്യൂബിലെ കമന്റ്‌സ് ഒന്ന് മണിക്കുട്ടന് വായിക്കാന്‍ കൊടുക്കണം. ജനങളുടെ സ്‌നേഹം കാണുമ്പോള്‍ ഒരിക്കലും മണിക്കുട്ടന്‍ പുറത്ത് പോകണമെന്ന് പറയില്ല. അദ്ദേഹം പോവരുത്. പോയാല്‍ പിന്നെ ബിഗ് ബോസ് കാണില്ല. മണിക്കുട്ടനെ മോഹന്‍ലാല്‍ തെറ്റിദ്ധരിച്ചു. അത് മനസിലായെങ്കിലും മണിക്കുട്ടന് സങ്കടം സഹിക്കാന്‍ പറ്റിയില്ല. ലാലേട്ടന്‍ പറഞ്ഞ കാര്യങ്ങളില്‍ നല്ല സങ്കടം ഉള്ളത് കൊണ്ടാവും അദ്ദേഹം പുറത്ത് പോവാന്‍ തീരുമാനിച്ചത് തുടങ്ങി നിരവധി കാര്യങ്ങളാണ് ആരാധകര്‍ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെ ആയിരുന്നു മണിക്കുട്ടന്‍ ക്വിറ്റ് ചെയ്യുന്നു എന്ന ഒരു തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇപ്പോള്‍ ബിഗ് ബോസിനുള്ളില്‍ തന്നെ കുറിച്ച് ആരോപിക്കപ്പെടുന്ന ചില അപവാദങ്ങളുടെ കാരണത്താല്‍ ഇനി പുറത്തിറങ്ങിയാല്‍ തനിക്ക് സമാധാനമായി ജീവിക്കാനോ തന്റെ അഭിനയ ജീവിതത്തില്‍ തുടരുവാനോ സാധിക്കില്ല എന്ന ഒരു ഭയം ആണ് പുള്ളിയെ അത്തരമൊരു തീരുമാനത്തിലെത്തിച്ചത് എന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. ഉച്ചക്ക് ക്വിറ്റ് ചെയ്തു ഇറങ്ങിയ മണിക്കുട്ടനെ ബിഗ് ബോസ് ടീം കസ്റ്റഡിയില്‍ തന്നെ നിലനിര്‍ത്തുക ആയിരുന്നു.

പിന്നീട് ബിഗ് ബോസ് ടീം മണിക്കുട്ടനെ കൗണ്‍സിലിങ് ചെയ്ത് ഗെയിമില്‍ തുടരണം എന്ന ഒരു തീരുമാനത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രി തന്നെ മണിക്കുട്ടന്‍ ബിഗ് ബോസിനുള്ളിലേക്ക് തിരിച്ച് എത്തി എന്നും അറിയാന്‍ കഴിഞ്ഞു. ഇന്നത്തെ എപ്പിസോഡിന്റെ അവസാനം കാണിക്കുന്ന നാളത്തെ പ്രൊമോയിലോ അല്ലെങ്കില്‍ ചൊവ്വാഴ്ചയോ ആയിരിക്കും മണിക്കുട്ടന്റെ തിരിച്ചു വരവ് നമ്മളെ കാണിക്കുക എന്നാണ് കരുതപ്പെടുന്നത്. തുടങ്ങി ഔദ്യോഗികമല്ലെങ്കിലും നിരവധി മറുപടികളാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

വിജയ സാധ്യത ഏറെയുള്ള മണിക്കുട്ടന്‍ പുറത്ത് പോയാല്‍ ഇനി ഷോ കാണില്ലെന്ന വാശിയിലാണ് ആരാധകര്‍. ഒപ്പം മണിക്കുട്ടനെ സീക്രട്ട് റൂമിലേക്ക് മാറ്റിയിട്ടുണ്ടാവുമെന്നും പൂര്‍വ്വാധികം ശക്തിയോടെ താരം തിരികെ എത്തുമെന്ന് തന്നെയാണ് എല്ലാവര്‍ക്കും പറയാനുള്ളത്. മറിച്ചൊന്ന് സംഭവിക്കുകയാണെങ്കില്‍ ഷോ തന്നെ നിര്‍ത്തി വെക്കുന്നതായിരിക്കും നല്ലതെന്നും ആരാധകര്‍ പറയുന്നു.


Click it and Unblock the Notifications